കാലനല്ല, ഇവർ അതിഥികൾ
കണ്ണൂർ∙ കാലൻകോഴിക്കുഞ്ഞുങ്ങൾ (മോട്ടിൽ വുഡ് മൂങ്ങ) വന്യജീവി സംരക്ഷണ സംഘടനയായ മാർക്കിന്റെ അതിഥിയാണിപ്പോൾ. മൂന്നാഴ്ച മുൻപ് കണ്ണൂർ കായലോട് നിന്നാണു മൂങ്ങക്കുഞ്ഞുങ്ങളെ കണ്ടെത്തുന്നത്. മാർക്കിന്റെ പ്രവർത്തകനായ റിയാസ് മാങ്ങാടായിരുന്നു ഇവയുടെ രക്ഷകൻ. തുടർന്ന് തളിപ്പറമ്പ് റേഞ്ച് ഓഫിസർ പി.രതീഷിന്റെ

കണ്ണൂർ∙ കാലൻകോഴിക്കുഞ്ഞുങ്ങൾ (മോട്ടിൽ വുഡ് മൂങ്ങ) വന്യജീവി സംരക്ഷണ സംഘടനയായ മാർക്കിന്റെ അതിഥിയാണിപ്പോൾ. മൂന്നാഴ്ച മുൻപ് കണ്ണൂർ കായലോട് നിന്നാണു മൂങ്ങക്കുഞ്ഞുങ്ങളെ കണ്ടെത്തുന്നത്. മാർക്കിന്റെ പ്രവർത്തകനായ റിയാസ് മാങ്ങാടായിരുന്നു ഇവയുടെ രക്ഷകൻ. തുടർന്ന് തളിപ്പറമ്പ് റേഞ്ച് ഓഫിസർ പി.രതീഷിന്റെ നിർദേശപ്രകാരം മാർക്ക് തന്നെ പക്ഷിയുടെ പരിചരണം ഏറ്റെടുത്തു.
അന്നു മുതൽ റിയാസിന്റെ മേൽനോട്ടത്തിലാണ് ഇവയുടെ ജീവിതം. മൂന്നാഴ്ച നീണ്ടുനിന്ന ശുശ്രൂഷ പൂർത്തിയായപ്പോൾ പക്ഷിക്കുഞ്ഞുങ്ങൾ ആരോഗ്യവാന്മാരായി. പൂർണ ആരോഗ്യവും വളർച്ചയും വീണ്ടെടുക്കുന്നതോടെ വനം വകുപ്പിനെ വിവരം അറിയിക്കും. തുടർന്ന് അവരുടെ സാന്നിധ്യത്തിൽ ഇവയെ അതിന്റെ ആവാസ വ്യവസ്ഥയിലേക്കു പറത്തി വിടും.