ചെറുകുന്ന്∙ അന്നപൂർണേശ്വരി ക്ഷേത്രം വിഷുവിളക്ക് ഉത്സവം ഇന്നുമുതൽ 20 വരെ നടക്കും. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തിരുവത്താഴത്തിനു അരിയളവ് ഇന്നലെ വൈകിട്ട് ക്ഷേത്രം മേൽശാന്തി കാര ഭട്ടതിരി ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. ഇന്ന് മുതൽ എല്ലാ ദിവസവും വൈകിട്ട് 6ന് ഉത്സവം പുറത്തെഴുന്നളളിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുകുന്ന്∙ അന്നപൂർണേശ്വരി ക്ഷേത്രം വിഷുവിളക്ക് ഉത്സവം ഇന്നുമുതൽ 20 വരെ നടക്കും. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തിരുവത്താഴത്തിനു അരിയളവ് ഇന്നലെ വൈകിട്ട് ക്ഷേത്രം മേൽശാന്തി കാര ഭട്ടതിരി ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. ഇന്ന് മുതൽ എല്ലാ ദിവസവും വൈകിട്ട് 6ന് ഉത്സവം പുറത്തെഴുന്നളളിക്കും. രാത്രി 8ന് മഠത്തിൽ അരയാൽക്കലേക്ക് ഉത്സവം എഴുന്നള്ളിക്കും. 

10ന് തിടമ്പ് നൃത്തം. നാളെ രാവിലെ 4.39 മുതൽ 5.12 വരെ വിഷുക്കണി ദർശനം. രാത്രി 9ന് ഉത്സവം എഴുന്നള്ളിപ്പ് ചുണ്ട പ്രയാങ്ങോട് ശിവക്ഷേത്രത്തിലേക്ക്. രാത്രി 1ന് ചന്തം 2ന് തിടമ്പ് നൃത്തം. 15ന് 8ന് ചെറുകുന്ന് ദേശവാസികളുടെ കാഴ്ചവരവ് ആചാരവെടി. ഉത്സവം എഴുന്നള്ളിപ്പ് കണ്ണപുരം മാറ്റാങ്കീലിലേക്ക് നടക്കും. 16ന് 8ന് കണ്ണപുരം ദേശവാസികളുടെ കാഴ്ചവരവ് ആചാരവെടി. കവിണിശ്ശേരിയിലേക്ക് ഉത്സവം എഴുന്നള്ളിപ്പ്.

ADVERTISEMENT

17ന് 8ന് ഇരിണാവ് ദേശവാസികളുടെ കാഴ്ചവരവ് ആചാരവെടി. രാത്രി 3ന് തിടമ്പ് നൃത്തം. 18ന് 9ന് ആയിരംതെങ്ങ്, മുങ്ങത്തേക്ക് ഉത്സവം എഴുന്നള്ളിപ്പ്. 19ന് 8 ന് പറശ്ശിനിക്കടവ് മടപ്പുര വക കാഴ്ചവരവ്, ആചാരവെടി. തുടർന്ന് ഉത്സവം എഴുന്നള്ളിപ്പ് പാപ്പിനിശ്ശേരിയിലേക്ക്. രാത്രി 2ന് ചന്തം. 20 ന് പുലർച്ചെ 4ന് ചിറ പ്രദക്ഷിണം, തിടമ്പ് നൃത്തം, വെടിക്കോട്ടയിൽ എഴുന്നള്ളിപ്പും ആചാരവെടിയും നടക്കും. 6ന് അകത്തെഴുന്നള്ളിപ്പ്. രാത്രി 10ന് കളത്തിലരിയും പാട്ടും ചടങ്ങോടെ ഉത്സവം സമാപിക്കും.

എല്ലാ ദിവസവും രാവിലെ 10.30 മുതൽ 12.30 വരെ മംഗള ഇസൈ പി.ആർ. ഗണേശൻ ആൻ‍ഡ് പാർട്ടി (തിരുപ്പൂർ) നടത്തുന്ന നാഗസ്വര കച്ചേരി, 2 മുതൽ 3 വരെ ഡോ. കലാമണ്ഡലം കനകകുമാർ തൃശൂർ അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത്, 3.30 മുതൽ 5.30 വരെ ചെറുകുന്ന് ആസ്തികാലയം ക്ഷേത്രകലാ കേന്ദ്രം പഞ്ചവാദ്യ സംഘത്തിന്റെ തായമ്പക, കേളി, കൊമ്പ് പറ്റ് എന്നിവ നടക്കും.