പോളിങ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ വോട്ട്: ആദ്യദിനം വോട്ട് ചെയ്തത് 259 പേർ
കണ്ണൂർ∙ പോളിങ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിങ്ങിനുള്ള വോട്ടർ ഫെസിലിറ്റി സെന്ററുകളിൽ (വിഎഫ്‌സി) ആദ്യ ദിവസം 259 പേർ വോട്ട് ചെയ്തു.പയ്യന്നൂർ നിയോജക മണ്ഡലത്തിൽ 17, കല്യാശ്ശേരി 12, തളിപ്പറമ്പ് 16, ഇരിക്കൂർ 17, അഴീക്കോട് 8, കണ്ണൂർ 20, ധർമടം 20, തലശ്ശേരി 21, കൂത്തുപറമ്പ് 26, മട്ടന്നൂർ 42, പേരാവൂർ 60

കണ്ണൂർ∙ പോളിങ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിങ്ങിനുള്ള വോട്ടർ ഫെസിലിറ്റി സെന്ററുകളിൽ (വിഎഫ്‌സി) ആദ്യ ദിവസം 259 പേർ വോട്ട് ചെയ്തു.പയ്യന്നൂർ നിയോജക മണ്ഡലത്തിൽ 17, കല്യാശ്ശേരി 12, തളിപ്പറമ്പ് 16, ഇരിക്കൂർ 17, അഴീക്കോട് 8, കണ്ണൂർ 20, ധർമടം 20, തലശ്ശേരി 21, കൂത്തുപറമ്പ് 26, മട്ടന്നൂർ 42, പേരാവൂർ 60 വോട്ടർമാരാണ് ആദ്യദിനം വോട്ട് ചെയ്തത്. പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലനം നടക്കുന്ന സെന്ററുകളിൽ 20വരെ വി.എഫ്.സി പ്രവർത്തിക്കും. പോസ്റ്റൽ ബാലറ്റ് ലഭ്യമായവരെ എസ്എംഎസ് വഴി വിവരം അറിയിക്കുന്നുണ്ട്.
https://kannur.nic.in/en/vfc/ എന്ന വെബ് സൈറ്റ് വഴിയും പേര് വിവരം അറിയാം. ഈ പട്ടികയിൽ ഉൾപ്പെട്ടവർക്ക് മാത്രമേ വി.എഫ്.സി.യിൽ വോട്ട് രേഖപ്പെടുത്താൻ സാധ്യമാവുകയുള്ളുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ അരുൺ കെ.വിജയൻ അറിയിച്ചു. ഇക്കാര്യം ജീവനക്കാർ പരിശോധിച്ച് ഉറപ്പു വരുത്തണം. പോളിങ് ഡ്യൂട്ടി ഒഴികെ മറ്റു തിരഞ്ഞെടുപ്പ് ചുമതലയുള്ള പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ച ജീവനക്കാർക്ക് ജില്ലാ ആസ്ഥാനത്ത് 22 മുതൽ 24 വരെ വോട്ടിങ്ങിന് സൗകര്യം ഒരുക്കും.