തുർക്കിയുടെ കാലാവസ്ഥാ വ്യതിയാനം ചെറുക്കാനും കേരള മോഡൽ
തളിപ്പറമ്പ്∙ ടർക്കിഷ് അക്കാദമി ഓഫ് സയൻസസ് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് സംഘടിപ്പിച്ച സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ച് മുൻ കില ഡയറക്ടറും കേന്ദ്ര പഞ്ചായത്ത്‍രാജ് മന്ത്രാലയം സീനിയർ കൺസൽറ്റന്റുമായ ഡോ.പി.പി.ബാലൻ. തുർക്കി ഇസ്താംബൂളിൽ നടന്ന സെമിനാറിൽ കേരളത്തിലെ കാലാവസ്ഥ വ്യതിയാനം ചെറുക്കാൻ തദ്ദേശ

തളിപ്പറമ്പ്∙ ടർക്കിഷ് അക്കാദമി ഓഫ് സയൻസസ് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് സംഘടിപ്പിച്ച സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ച് മുൻ കില ഡയറക്ടറും കേന്ദ്ര പഞ്ചായത്ത്‍രാജ് മന്ത്രാലയം സീനിയർ കൺസൽറ്റന്റുമായ ഡോ.പി.പി.ബാലൻ. തുർക്കി ഇസ്താംബൂളിൽ നടന്ന സെമിനാറിൽ കേരളത്തിലെ കാലാവസ്ഥ വ്യതിയാനം ചെറുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ പദ്ധതികളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കരിങ്കടൽ തീരത്തുള്ള തുർക്കിയിലെ കാലാവസ്ഥ വ്യതിയാനം പരിഹരിക്കാനുള്ള പോംവഴികൾ തേടിയാണ് സെമിനാർ സംഘടിപ്പിച്ചത്.
കേരളത്തിൽ മീനങ്ങാടി, ചപ്പാരപ്പടവ് പഞ്ചായത്തുകളിൽ നടത്തി കൊണ്ടിരിക്കുന്ന കാർബൺ ന്യൂട്രൽ പദ്ധതികളെ കുറിച്ച് ഡോ.പി.പി.ബാലൻ അയച്ച് കൊടുത്ത പ്രബന്ധം ശ്രദ്ധയിൽപ്പെട്ടാണ് തുർക്കി സർക്കാർ അദ്ദേഹത്തെ സെമിനാറിലേക്ക് ക്ഷണിച്ചത്. കേരളം അധികാര വികേന്ദ്രീകരണത്തിലെ അദ്ഭുതം എന്ന പേരിൽ ഡോ.പി.പി.ബാലനും ജെ.ബി.രാജനും എഡിറ്റ് ചെയ്ത പുസ്തകത്തിന്റെ തുർക്കിയിലെ പ്രകാശനം ടർക്കിഷ് അക്കാദമി ഓഫ് സയൻസസ് പ്രസിഡന്റ് ഡോ.മുസാഫിർ സെക്കർ നിർവഹിക്കുകയും ചെയ്തു. കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങളെ കുറിച്ച് 18,19,20 തിയതികളിൽ ഭൂട്ടാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന സെമിനാറിലും ഡോ.പി.പി.ബാലൻ പങ്കെടുക്കുന്നുണ്ട്.