വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്യാംജിത് പദ്ധതിയിട്ടിരുന്നതായി പൊലീസ്
തലശ്ശേരി∙ വലിയ ആസൂത്രണത്തിന് ശേഷമാണ് ശ്യാംജിത്ത് വിഷ്ണു പ്രിയയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം കോടതിയിൽ ബോധിപ്പിച്ചിരുന്നു. വിഷ്ണുപ്രിയയെയും മലപ്പുറം സ്വദേശിയായ സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. സഹോദരി വിസ്മയയ്ക്കൊപ്പം തലശ്ശേരിയിലെ പാരലൽ കോളജിൽ പഠിച്ച ആളെന്ന നിലയിലാണ് വിഷ്ണുപ്രിയയ്ക്ക് ശ്യാംജിത്തുമായുള്ള പരിചയം. അതു സൗഹൃദമായി വളർന്നു. എന്നാൽ ശ്യാംജിത്തിന്റെ പെരുമാറ്റം ഇഷ്ടപ്പെടാതെ വന്നതോടെ വിഷ്ണുപ്രിയ ശ്യാംജിത്തിൽ നിന്ന് അകന്നു.

മലപ്പുറം സ്വദേശിയായ യുവാവുമായി സൗഹൃദമായത് ശ്യാംജിത്തിൽ ഒടുങ്ങാത്ത പകയായി വളർന്നു. പല തവണ യുവതിയെ ശ്യാംജിത്ത് ഭീഷണിപ്പെടുത്തിയിരുന്നു. അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ നിന്ന് ബിഫാം പാസായി സർട്ടിഫിക്കറ്റ് വാങ്ങാൻ സുഹൃത്തിനൊപ്പം പോകുമ്പോൾ ശ്യാംജിത്ത് ബൈക്കിൽ ഇവരെ പിന്തുടർന്നു. അവിടെ നിന്ന് ഇവർ കോഴിക്കോട് പോയി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴും ബൈക്കിൽ പിന്തുടർന്നെത്തിയ ശ്യാംജിത്ത് ഇരുവരെയും ഭീഷണിപ്പെടുത്തിയിരുന്നു. വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ മനസ്സിലായത്.
വലിയ ആസൂത്രണത്തിനൊടുവിലാണ് ശ്യാംജിത്ത് കൃത്യം നിർവഹിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു. തന്റെ ബന്ധുവിന്റെ ഇരിട്ടിയിലെ കടയിൽ കത്തിയും സാധനങ്ങളും എത്തിക്കുന്ന ആളോട് ഇരുതല മൂർച്ചയുള്ള കത്തി ഉണ്ടാക്കി തരാൻ ശ്യാംജിത്ത് ആവശ്യപ്പെട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതു സാധ്യമല്ലാതെ വന്നപ്പോൾ കുത്താൻ ഉപയോഗിച്ച ഇരുതല മൂർച്ചയുള്ള കത്തി യു ട്യൂബ് നോക്കി ശ്യാംജിത്ത് തന്നെ ഉണ്ടാക്കിയെന്നാണു വെളിവായത്. കൃത്യം നിർവഹിക്കാൻ എത്തുമ്പോൾ ഇയാളുടെ കൈവശം ഇരുതല മൂർച്ചയുള്ള കത്തി, കുത്തുളി, ഹാമർ, ഇടിക്കട്ട, 12 ജോഡി കയ്യുറ, മുളക് പൊടി, മുടി, കട്ടിങ് മെഷീൻ ഉൾപ്പെടെ ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി കോടതിയിൽ ഹാജരാക്കിയിരുന്നു.
വിഷ്ണുപ്രിയ വധം; പ്രതിക്ക് ജീവപര്യന്തം കഠിനതടവ്
തലശ്ശേരി ∙ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ പാനൂർ വള്ള്യായി കണ്ണച്ചാംകണ്ടിയിൽ വിഷ്ണുപ്രിയയെ (23) കഴുത്തറുത്ത് കൊന്ന കേസിൽ പ്രതി മാനന്തേരിയിലെ താഴെക്കളത്തിൽ ശ്യാംജിത്തിനെ (25) ജീവപര്യന്തം കഠിനതടവിനും 2.25 ലക്ഷം രൂപ പിഴ അടയ്ക്കാനും അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുല ശിക്ഷിച്ചു. കൊലപാതകത്തിന് ഐപിസി 302 പ്രകാരം ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഐപിസി 449 പ്രകാരം 10 വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ 7 മാസംകൂടി തടവ് അനുഭവിക്കണം. ജീവപര്യന്തം ജീവിതാവസാനംവരെ ആണെന്നും ഇളവു നൽകാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കേ സാധിക്കൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
2022 ഒക്ടോബർ 22ന് ആണ് വിഷ്ണുപ്രിയ കൊല്ലപ്പെട്ടത്. വിഷ്ണുപ്രിയയുടെ സഹോദരിക്കൊപ്പം ബികോമിന് പഠിച്ചയാളാണ് ശ്യാംജിത്. ആ പരിചയം അടുപ്പമായി. പിന്നീട് ഇയാളിൽനിന്ന് അകന്ന വിഷ്ണുപ്രിയ മലപ്പുറം സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ചത് വിരോധത്തിനു കാരണമായതായും വിഷ്ണുപ്രിയയെയും സുഹൃത്തിനെയും ഇയാൾ ഭീഷണിപ്പെടുത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു. സംഭവദിവസം രാവിലെ അമ്മയും സഹോദരങ്ങളും തറവാട്ടു വീട്ടിൽ പോയതിനാൽ വീട്ടിൽ വിഷ്ണുപ്രിയ തനിച്ചായിരുന്നു.
മലപ്പുറത്തെ സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് ചുറ്റികകൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയശേഷം ഇരുകാലുകളുടെയും കൈകളുടെയും ഞരമ്പു മുറിച്ചു. മരണം ഉറപ്പാക്കിയ ശേഷവും 10 മുറിവുകളുണ്ടാക്കിയെന്നാണു പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ വ്യക്തമാക്കിയത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ, ശാസ്ത്രീയ തെളിവുകളാണു നിർണായകമായത്. സംഭവത്തിനു ശേഷം മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി. അന്നുമുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
പ്രോസിക്യൂഷന് തുണയായത് സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും
തലശ്ശേരി ∙ ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് കേസ് തെളിയിക്കാൻ പ്രോസിക്യൂഷന്
സഹായകമായത്. സംഭവ ദിവസം അമ്മയും സഹോദരിമാരും തറവാട്ടു വീട്ടിൽ പോയതിനാൽ വിഷ്ണുപ്രിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തന്റെ സുഹൃത്ത് പൊന്നാനിയിലെ വിപിൻരാജുമായി വിഡിയോ കോളിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് മുൻ സുഹൃത്ത് ശ്യാംജിത്ത് വീട്ടിൽ കയറി വരുന്നത്. ശ്യാമേട്ടൻ വരുന്നുണ്ട്. എന്തെങ്കിലും ചെയ്യും എനിക്ക് പേടിയാവുന്നു എന്ന് പറഞ്ഞു ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ചെയ്തു വിഷ്ണുപ്രിയ ശ്യാമിനെ, വിപിൻരാജിനെ കാണിച്ചു. അതോടെ ഫോൺ കട്ടായി. പിന്നീട് നിരന്തരം വിളിച്ചിട്ടും മെസേജ് അയച്ചിട്ടും മറുപടി ഇല്ലാത്തതിനെത്തുടർന്ന് വിപിൻരാജ് പാനൂർ പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു.
അതിനിടയിൽ വിഷ്ണുപ്രിയയുടെ ബന്ധുവായ യുവതി വീട്ടിലെത്തിയപ്പോഴാണ് കഴുത്ത് അറുത്ത നിലയിൽ ചോരയിൽ കുളിച്ചു വിഷ്ണുപ്രിയ കട്ടിലിൽ കിടക്കുന്നത് കണ്ടത്. ഈ കേസിൽ രണ്ട് സിസിടിവി ദൃശ്യങ്ങളാണ് പ്രധാന തെളിവായത്. പാനുർ സബ് ട്രഷറിക്ക് സമീപം പൊലീസ് സ്ഥാപിച്ച ക്യാമറയും സംഭവത്തിന് രണ്ടു ദിവസം മുൻപ് പ്രതി ആയുധം വാങ്ങിയ കൂത്തുപറമ്പിലെ കടയിലെ സിസിടിവി ക്യാമറയും. സബ് ട്രഷറിക്ക് സമീപത്തെ ക്യാമറയിൽ സംഭവ സമയത്തിന് അടുപ്പിച്ചു പ്രതി തന്റെ ബൈക്കിൽ പാനൂർ ഭാഗത്തേക്ക് പോകുന്നതും വൈകാതെ തിരിച്ചു വള്ള്യായി ഭാഗത്തേക്ക് പോകുന്നതുമുണ്ട്. ആയുധം വാങ്ങി വീശി നോക്കുന്നത് കടയിലെ ദൃശ്യങ്ങളിലും കണ്ടു. ഇതു രണ്ടും പ്രോസിക്യൂഷൻ കോടതിയിൽ പ്രൊജക്ടറിന്റെ സഹായത്തോടെ പ്രദർശിപ്പിച്ചു.
ഒപ്പം തന്നെ വിഷ്ണുപ്രിയയുടെയും ശ്യാംജിത്തിന്റെയും രണ്ടു ഫോണുകളും വിപിൻരാജിന്റെ ഒരു ഫോണിലെയും കോൾ ഡീറ്റെയിൽസ് വാങ്ങുകയും പ്രസ്തുത കമ്പനികളുടെ നോഡൽ ഓഫിസർമാരെ വിസ്തരിക്കുകയും ചെയ്തു. വിഷ്ണുപ്രിയയുടെ അയൽവാസികളായ സരോജിനിയും മുകുന്ദനും കോടതിയിൽ നൽകിയ മൊഴികളും നിർണായകമായി. സംഭവത്തിന് അൽപം മുൻപ് ഒരു ചെറുപ്പക്കാരൻ വീടിന് സമീപത്തെ റോഡിൽ നിൽക്കുന്നത് കണ്ടിരുന്നുവെന്നും പിന്നീട് വീട്ടിലേക്ക് പോകുന്നതും കുറച്ചു കഴിഞ്ഞു തിരിച്ചു പോവുന്നതും കണ്ടിരുന്നുവെന്നായിരുന്നു മൊഴി. സംഭവ ദിവസം പാനൂർ പൊലീസ് സ്റ്റേഷനിൽ കണ്ടു തിരിച്ചറിഞ്ഞ ചെറുപ്പക്കാരൻ തന്നെയായിരുന്നു അതെന്നും അവർ കോടതിയിൽ മൊഴി നൽകിയിരുന്നു.
വിധികേട്ട് വിഷണ്ണനായി ശ്യാംജിത്
തലശ്ശേരി∙ വിഷ്ണുപ്രിയ വധ കേസിൽ വിധി അറിഞ്ഞതോടെ പ്രതി ശ്യാംജിത്തിന്റെ മുഖം മ്ലാനമായി. കഴിഞ്ഞ ദിവസം, കുറ്റം തെളിഞ്ഞിട്ടുണ്ടെന്നും എന്തെങ്കിലും പറയാനുണ്ടോയെന്നും കോടതി ചോദിച്ചപ്പോൾ താൻ കുറ്റം ചെയ്തിട്ടില്ലെന്നും ഒന്നും പറയാനില്ലെന്നുമായിരുന്നു അക്ഷോഭ്യനായി ശ്യാംജിത്ത് പറഞ്ഞത്. ഇന്നലെ ജീവപര്യന്തം കഠിന തടവ് വിധിച്ചതോടെ ശ്യാംജിത്ത് വിഷണ്ണനായി കാണപ്പെട്ടു. ഉച്ച കഴിഞ്ഞു 2.30നാണ് പൊലീസ് അകമ്പടിയോടെ പ്രതിയെ അഡീഷനൽ സെഷൻസ് കോടതി ഒന്നിൽ വിലങ്ങു വച്ച് മാസ്ക് ധരിപ്പിച്ച് എത്തിച്ചത്. കോടതിയുടെ പുറത്തെ കസേരയിൽ ഇരുന്ന പ്രതിയുടെ അടുത്തെത്തി പ്രതിഭാഗം അഭിഭാഷകൻ ഏതാനും നേരം സംസാരിച്ചു.
മൂന്നിന് കോടതി ചേർന്നതോടെ മാസ്ക് അഴിച്ചു കൂട്ടിൽ കയറി നിന്നു. ഏതാനും മിനിറ്റുകൾക്കുള്ളിൽ കോടതി നടപടി പൂർത്തിയായി. പിന്നീട് രേഖകളെല്ലാം ശരിയാക്കി അഞ്ചോടെ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടു പോയി. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയതിന് ശേഷം മോട്ടർ ബൈക്കിൽ മാനന്തേരിയിലെ വീട്ടിലേക്ക് പോയ ശ്യാംജിത്ത് ഭാവഭേദമൊന്നുമില്ലാതെ അച്ഛന്റെ ഹോട്ടലിൽ ഭക്ഷണം വിളമ്പിയിരുന്നതായി കഴിഞ്ഞ ദിവസം കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ ബോധിപ്പിച്ചിരുന്നു. ഇത്രയും ക്രൂര കൃത്യം ചെയ്തതിനു ശേഷം കടയിലെത്തി ചോറു വിളമ്പാൻ ഒരുവിധം ആളുകൾക്കൊന്നും സാധിക്കില്ലെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ബോധിപ്പിച്ചത്. ശ്യാംജിത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ഏതാനും പേർ കോടതിയിൽ എത്തിയിരുന്നു.
നീതിക്കു വഴിയൊരുക്കിയത് പൊലീസിന്റെ അന്വേഷണ മികവ്
തലശ്ശേരി∙ പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണം വിഷ്ണുപ്രിയ വധക്കേസിൽ പ്രതിക്ക് ശിക്ഷ നൽകാൻ സഹായകമായി. പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ കോടതി മുൻപാകെ എത്തിക്കുന്നതിൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാറിന്റെ പ്രയത്നവും ഫലവത്തായി. 2022 ഒക്ടോബർ 22 ന് രാവിലെ 11.45ന് നടന്ന കൊലപാതക വിവരം പുറത്തറിഞ്ഞ ഉടനെ പൊലീസ് പഴുതടച്ച അന്വേഷണം ആരംഭിച്ചിരുന്നു. ആറു മണിയാകുമ്പോഴേക്കും മാനന്തേരിയിൽ പ്രതി ശ്യാംജിത്തിനെ കസ്റ്റഡിയിൽ എടുത്തു. രാത്രി 9.30ന് അറസ്റ്റ് രേഖപ്പെടുത്തി.
ശാസ്ത്രീയ തെളിവുകളെല്ലാം ശേഖരിച്ചു 34 ദിവസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ നിർണായകമായ രണ്ട് സിസിടിവി ദൃശ്യങ്ങൾ പൊലീസ് കോടതിക്ക് സമർപ്പിച്ചു. ഒപ്പം പ്രതി കൃത്യം ചെയ്യാനെത്തിയ മോട്ടർ ബൈക്ക് ഒന്നാം നിലയിലെ കോടതി മുറിയിൽ എത്തിച്ച് തെളിവ് ഹാജരാക്കി. വിഷ്ണുപ്രിയയുടെ സുഹൃത്തും അയൽവാസിയായ മുകുന്ദനും പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിയെ തിരിച്ചറിഞ്ഞതും സഹായകമായി. 73 സാക്ഷികളിൽ 49 പേരെ കോടതിയിൽ വിസ്തരിച്ചു. 102 രേഖകളും 40 തൊണ്ടി മുതലുകളും ഹാജരാക്കി.
വിധിയിൽ സന്തോഷമെന്ന് വിഷ്ണുപ്രിയയുടെ സഹോദരിമാർ
തലശ്ശേരി ∙ ‘കോടതി വിധിയിൽ സന്തോഷമുണ്ട് . അവസാനകാലം വരെ അവൻ അവിടെത്തന്നെ കിടക്കുമെങ്കിൽ സന്തോഷം.’ വിധി അറിയാൻ കോടതിയിൽ എത്തിയ വിഷ്ണുപ്രിയയുടെ സഹോദരിമാരായ വിപിനയും വിസ്മയയും പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു. ക്രൂരമായ കൊലപാതകം നടത്തിയ ആൾക്ക് കോടതി നൽകിയ ശിക്ഷയിൽ സന്തോഷമുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ പറഞ്ഞു.
പലപ്പോഴും കൊലപാതക കേസുകളിൽ സാക്ഷികളുടെയും തെളിവിന്റെയും അഭാവത്തിൽ കൊലപാതകികൾ രക്ഷപ്പെട്ടുപോകാറുണ്ട്. ദൃക്സാക്ഷികളില്ലാത്ത ഇൗ കേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതിക്ക് ശിക്ഷ ലഭിച്ചുവെന്നത് ആശ്വാസം നൽകുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.