കുന്നുംകൈ∙ മലയോരത്തിന്റെ ജീവനാഡിയായ ചൈത്രവാഹിനിപ്പുഴ വറ്റിവരണ്ടതോടെ ശുദ്ധജല ക്ഷാമത്തിൽ വലഞ്ഞ് സമീപ പ്രദേശങ്ങൾ. പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ കണ്ണീരിലായത് കിണറുകളും കുളങ്ങളുമാണ്. പല കിണറുകളും പൂർണമായും വറ്റി. വേനൽമഴ പെയ്തെങ്കിലും കാർഷിക വിളകൾക്കു മാത്രമാണ് നേരിയ ആശ്വാസം ലഭിച്ചത്.കർണാടക അതിർത്തിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നുംകൈ∙ മലയോരത്തിന്റെ ജീവനാഡിയായ ചൈത്രവാഹിനിപ്പുഴ വറ്റിവരണ്ടതോടെ ശുദ്ധജല ക്ഷാമത്തിൽ വലഞ്ഞ് സമീപ പ്രദേശങ്ങൾ. പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ കണ്ണീരിലായത് കിണറുകളും കുളങ്ങളുമാണ്. പല കിണറുകളും പൂർണമായും വറ്റി. വേനൽമഴ പെയ്തെങ്കിലും കാർഷിക വിളകൾക്കു മാത്രമാണ് നേരിയ ആശ്വാസം ലഭിച്ചത്. കർണാടക അതിർത്തിയായ കോട്ടംഞ്ചേരി മലനിരകളിൽ നിന്ന് ഉദ്ഭവിച്ച് ബളാൽ,

വെസ്റ്റ് എളേരി പഞ്ചായത്തുകളിലെ കൊന്നക്കാട് മാലോം, പുങ്ങംചാൽ വിലങ്ങ്, മാങ്കോട്, ഭീമനടി, പാങ്കയം, കുന്നുംകൈ പ്രദേശങ്ങളിലൂടെ 65 കിലോമീറ്ററോളം കാര്യങ്കോട് പുഴയുമായി സന്ധിക്കുന്ന ചൈത്രവാഹിനി പുഴയിൽ തടയണകൾ സ്ഥാപിച്ച് വെള്ളം തടഞ്ഞുനിർത്തിയാൽ രൂക്ഷമായ ജലക്ഷാമവും 1500 ഏക്കറോളം വരുന്ന പ്രദേശത്തെ കാർഷികവിളകൾ നേരിടുന്ന വരൾച്ചയും പരിഹരിക്കാനാകുമെന്നു പ്രദേശവാസികൾ പറയുന്നു.

ADVERTISEMENT

കയ്യേറ്റവും  ജലമൂറ്റലും കാരണം
അനധികൃത പുഴ കയ്യേറ്റവും പുഴയിലെയും പുഴയോരത്തെയും മരങ്ങളും മുളങ്കാടുകളും മുറിച്ചുമാറ്റിയതും വൈദ്യുത മോട്ടറുകൾ ഉപയോഗിച്ച് നിരന്തരമായി നടത്തുന്ന ജലമൂറ്റലുമാണ് പുഴ നേരത്തേ വരണ്ടുണങ്ങാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. 

ഷട്ടർ പിടിപ്പാക്കാതെ നോക്കുകുത്തിയായ വിലങ്ങ് ക്രോസ്ബാർ കം ബ്രിജ്

തടയണ ആശ്വാസം
നിലവിൽ കരുവങ്കയത്തും മാങ്കോടും പാലായി ഭാഗത്തും മാത്രമാണു തടയണയുള്ളത്. ഇൗ ഭാഗത്ത് ജലക്ഷാമം തീരെയില്ല.എന്നാൽ വിലങ്ങ് ഭാഗത്ത് ജില്ലാ പഞ്ചായത്ത് നാല് കോടിയോളം രൂപ ചെലവിൽ നിർമിച്ച ക്രോസ് ബാർ കം ബ്രിജ് ഷട്ടർ പിടിപ്പിക്കാത്തതിനാൽ 15 വർഷത്തിലധികമായി കാഴ്ചവസ്തുവായി കിടക്കുകയാണ്. ഇൗ ഭാഗത്ത് പുഴ പൂർണമായി വരണ്ട് കിടക്കുകയാണിപ്പോൾ. പാലായിയിൽ തടയണ ഉള്ളതിനാൽ കുന്നുകൈ പാലത്തിന് സമീപംവരെ ജലനിരപ്പ് താഴാതെ കിടക്കുന്നുണ്ടെങ്കിലും പാലത്തിന് മുകൾ ഭാഗത്ത് ഭീമനടിവരെ തുള്ളി വെള്ളമില്ലാതെ ഉണങ്ങിക്കിടക്കുകയാണ്. ഇതിനാൽ സമീപ പ്രദേശങ്ങളിലെ കിണറുകളും നേരത്തെ വറ്റിവരണ്ടു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT