ഇവിഎം വോട്ട് എണ്ണാൻ 98 ടേബിളുകൾ, പോസ്റ്റൽ ബാലറ്റിന് 34
കണ്ണൂർ∙ ലോക്സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ(ഇവിഎം) വോട്ടുകൾ എണ്ണുന്നതിന് ഓരോ നിയമസഭാ മണ്ഡലത്തിനും 14 ടേബിളുകൾ വീതം ആകെ 98 ടേബിളുകളാണു ക്രമീകരിക്കുന്നത്.ബന്ധപ്പെട്ട അസി.റിട്ടേണിങ് ഓഫിസർമാരുടെ നേതൃത്വത്തിലാണ് ഇവിഎം വോട്ടുകൾ എണ്ണുക.

കണ്ണൂർ∙ ലോക്സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ(ഇവിഎം) വോട്ടുകൾ എണ്ണുന്നതിന് ഓരോ നിയമസഭാ മണ്ഡലത്തിനും 14 ടേബിളുകൾ വീതം ആകെ 98 ടേബിളുകളാണു ക്രമീകരിക്കുന്നത്. ബന്ധപ്പെട്ട അസി.റിട്ടേണിങ് ഓഫിസർമാരുടെ നേതൃത്വത്തിലാണ് ഇവിഎം വോട്ടുകൾ എണ്ണുക. പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിലേക്ക് 34 ടേബിളുകൾ ക്രമീകരിക്കും. കലക്ടറുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് പോസ്റ്റൽ ബാലറ്റുകൾ എണ്ണുക. സർവീസ് വോട്ടുകൾ (ഇടിപിബിഎസ്) സ്‌കാൻ ചെയ്യുന്നതിലേക്ക് 10 ടേബിളുകൾ ഉണ്ടാകും. ടേബിളുകളുടെ എണ്ണത്തിനനുസരിച്ച് ഏജന്റുമാരെ സ്ഥാനാർഥിക്കു നിയോഗിക്കാം.
സ്ഥാനാർഥികളെയും അവരുടെ തിരഞ്ഞെടുപ്പ് ഏജന്റിനെയും സ്ഥാനാർഥികൾ നാമനിർദേശം ചെയ്യുന്ന കൗണ്ടിങ് ഏജന്റുമാരെയും മാത്രമേ കൗണ്ടിങ് ഹാളിൽ പ്രവേശിപ്പിക്കൂ. എല്ലാവർക്കും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാണെന്നു ജില്ലാ കലക്ടർ അരുൺ കെ.വിജയൻ അറിയിച്ചു. വോട്ടെണ്ണൽ ജൂൺ നാലിന് രാവിലെ എട്ടിനു ചാല ചിൻടെക്കിൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളായിരിക്കും എണ്ണുക. കൗണ്ടിങ് ആരംഭിച്ചു കഴിഞ്ഞാൽ ഏജന്റുമാരെ കൗണ്ടിങ് തീരുന്നതു വരെ പുറത്തു പോകാൻ അനുവദിക്കില്ല. വോട്ടെണ്ണുമ്പോൾ രഹസ്യ സ്വഭാവം പാലിക്കാൻ എല്ലാ ഏജന്റുമാരും ബാധ്യസ്ഥരാണെന്നും കലക്ടർ നിർദേശിച്ചു. യോഗത്തിൽ അസിസ്റ്റന്റ് കലക്ടർ ഗ്രന്ഥേ സായികൃഷ്ണ, റൂറൽ പൊലീസ് മേധാവി എം.ഹേമലത, എഡിഎം കെ.നവീൻ ബാബു, ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടർ ബി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.