എരഞ്ഞോളി ∙ ഗ്രാമപഞ്ചായത്ത് ഓഫിസിനും സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനും വിളിപ്പാടകലെയാണ് സ്ഫോടനം നടന്ന വീട്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ വേലായുധൻ ഈ വീട്ടുവളപ്പിലേക്ക് നടന്നുപോകുന്നത് കണ്ടതായി അയൽവാസികൾ പറഞ്ഞു. ഏതാണ്ട് അരമണിക്കൂറിനു ശേഷമാണ് ഉഗ്രശബ്ദത്തിൽ സ്ഫോടനം നടന്നത്. ആ സമയത്ത് എരഞ്ഞോളി പഞ്ചായത്ത്

എരഞ്ഞോളി ∙ ഗ്രാമപഞ്ചായത്ത് ഓഫിസിനും സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനും വിളിപ്പാടകലെയാണ് സ്ഫോടനം നടന്ന വീട്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ വേലായുധൻ ഈ വീട്ടുവളപ്പിലേക്ക് നടന്നുപോകുന്നത് കണ്ടതായി അയൽവാസികൾ പറഞ്ഞു. ഏതാണ്ട് അരമണിക്കൂറിനു ശേഷമാണ് ഉഗ്രശബ്ദത്തിൽ സ്ഫോടനം നടന്നത്. ആ സമയത്ത് എരഞ്ഞോളി പഞ്ചായത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എരഞ്ഞോളി ∙ ഗ്രാമപഞ്ചായത്ത് ഓഫിസിനും സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനും വിളിപ്പാടകലെയാണ് സ്ഫോടനം നടന്ന വീട്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ വേലായുധൻ ഈ വീട്ടുവളപ്പിലേക്ക് നടന്നുപോകുന്നത് കണ്ടതായി അയൽവാസികൾ പറഞ്ഞു. ഏതാണ്ട് അരമണിക്കൂറിനു ശേഷമാണ് ഉഗ്രശബ്ദത്തിൽ സ്ഫോടനം നടന്നത്. ആ സമയത്ത് എരഞ്ഞോളി പഞ്ചായത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എരഞ്ഞോളി ∙ ഗ്രാമപഞ്ചായത്ത് ഓഫിസിനും സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനും വിളിപ്പാടകലെയാണ് സ്ഫോടനം നടന്ന വീട്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ വേലായുധൻ ഈ വീട്ടുവളപ്പിലേക്ക് നടന്നുപോകുന്നത് കണ്ടതായി അയൽവാസികൾ പറഞ്ഞു.

ബോംബ് സ്ഫോടനം നടന്ന എരഞ്ഞോളിയിലെ വീട്ടുവളപ്പിൽ പൊലീസ് പരിശോധന നടത്തുന്നു. ചിത്രം: മനോരമ
ബോംബ് സ്ഫോടനം നടന്ന എരഞ്ഞോളിയിലെ വീട്ടുവളപ്പിൽ പൊലീസ് പരിശോധന നടത്തുന്നു. ചിത്രം: മനോരമ

ഏതാണ്ട് അരമണിക്കൂറിനു ശേഷമാണ് ഉഗ്രശബ്ദത്തിൽ സ്ഫോടനം നടന്നത്. ആ സമയത്ത് എരഞ്ഞോളി പഞ്ചായത്ത് ഓഫിസിൽ ഭരണസമിതി യോഗം നടക്കുന്നുണ്ടായിരുന്നു. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ ഓടിയെത്തി. 

1. ബോംബ് സ്ഫോടനത്തിൽ വയോധികൻ കൊല്ലപ്പെട്ട തലശ്ശേരി എരഞ്ഞോളിയിലെ വീട്ടുവളപ്പിൽ പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ഏണിവച്ച് വീടിന്റെ ടെറസിലേക്ക് കയറുന്നു. 2. ടെറസിലെ ജലസംഭരണി പരിശോധിച്ച് ബോംബ് ഇല്ലെന്ന് ഉറപ്പുവരുത്തുന്നു. ചിത്രം: മനോരമ
ADVERTISEMENT

അരമണിക്കൂറോളം കഴിഞ്ഞ് ആംബുലൻസ് എത്തിയ ശേഷമാണ് തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആംബുലൻസിൽ കയറ്റുമ്പോൾ ജീവനുണ്ടായിരുന്നുവെന്ന് അയൽവാസികളിൽ ഒരാൾ പറഞ്ഞു. വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ തേങ്ങയും വിറകും ശേഖരിക്കാനായി വേലായുധൻ പതിവായി പോകാറുണ്ടായിരുന്നു. 

1.ബോംബ് സ്ഫോടനത്തിൽ വയോധികൻ കൊല്ലപ്പെട്ട തലശ്ശേരി എരഞ്ഞോളിയിലെ ആളൊഴിഞ്ഞ വീട്ടുവളപ്പിൽ പൊലീസ് ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു. ചിത്രം: മനോരമ 2.ബോംബ് സ്ഫോടനം നടന്ന എരഞ്ഞോളിയിലെ വീട്ടുവളപ്പിൽ പൊലീസ് ഫൊറൻസിക് വിഭാഗം പരിശോധന നടത്തുന്നു. ചിത്രം: മനോരമ

തൊണ്ണൂറു വയസ്സുള്ള വേലായുധന് കാഴ്ചക്കുറവുണ്ടായിരുന്നുവെന്നും നടക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും സമീപവാസികൾ പറഞ്ഞു. പറമ്പിൽ നിന്നു സ്റ്റീൽ പാത്രം കിട്ടിയപ്പോൾ വലിച്ചു തുറക്കാൻ ശ്രമിച്ചിട്ടും പറ്റാത്തതിനാൽ സിമന്റ് പടിയിൽ തട്ടിത്തുറക്കാൻ നോക്കിയതാവാം പൊട്ടിത്തെറിക്കാൻ കാരണമെന്നും ഇവർ പറഞ്ഞു.

1.തലശ്ശേരി എരഞ്ഞോളിയിൽ ബോംബ് സ്ഫോടനം നടന്ന പറമ്പിലെ വീടിന്റെ ഉമ്മറത്തെ സിമന്റ് പടി സ്ഫോടനത്തിൽ തകർന്ന നിലയിൽ. 2.വേലായുധൻ.

ആളൊഴിഞ്ഞ പറമ്പിൽ ബോംബ് എങ്ങനെ വന്നു? ദുരൂഹത
തലശ്ശേരി ∙ എരഞ്ഞോളി കൊടക്കുളത്ത് ആയനിക്കാട്ട് വേലായുധന്റെ ജീവനെടുത്ത ബോംബ് എങ്ങനെ ആളൊഴിഞ്ഞ വീട്ടുവളപ്പിൽ വന്നു എന്നതിൽ ദുരൂഹത. ഈ വീടിന്റെ പിൻവശത്ത് നാലഞ്ച് വീടുകൾക്കപ്പുറത്താണ് വേലായുധന്റെ വീട്. 

ആളൊഴിഞ്ഞ പറമ്പിൽ തേങ്ങയും വിറകും ശേഖരിക്കാനായി വേലായുധൻ പതിവായി വരാറുണ്ടെന്ന് അയൽവാസികൾ പറയുന്നു. സ്റ്റീൽ ബോംബ് മുൻപുതന്നെ അവിടെ ഉണ്ടായിരുന്നെങ്കിൽ ശ്രദ്ധയിൽപ്പെടേണ്ടതായിരുന്നു.

ADVERTISEMENT

കഴിഞ്ഞ ദിവസം ചാലക്കര പോന്തയാട്ടിനു സമീപം പുന്നോൽ കുറിച്ചിയിൽ മണിയൂർ വയലിലെ പായറ്റ സനൂപ് എന്ന ആർഎസ്എസ് പ്രവർത്തകന്റെ വീടിനുനേരെ ബോംബേറുണ്ടായിരുന്നു. സംഭവത്തിൽ സിപിഎം പ്രവർത്തകൻ ചാലക്കര കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ അരുൺ അറസ്റ്റിലാവുകയും ചെയ്തു.

ബോംബേറിന്റെ വിഡിയോ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നു.  ഇതേത്തുടർന്ന് ബോംബ് കണ്ടെത്താൻ പൊലീസ് വ്യാപക പരിശോധന നടത്തിവരികയാണ്. ഈ സാഹചര്യത്തിൽ ആരെങ്കിലും ഇവിടെ ബോംബ് കൊണ്ടുവന്ന് സൂക്ഷിക്കുകയോ ഉപേക്ഷിച്ച് കടന്നുകളയുകയോ ചെയ്തതാവാം എന്നാണ് പൊലീസ് കരുതുന്നത്.

പരിസരത്ത് എവിടെയെങ്കിലും കൂടുതൽ ബോംബുകൾ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൽ പൊലീസ് വ്യാപക പരിശോധന തുടരുന്നു.

ആളൊഴിഞ്ഞ വീടുകൾ  താവളമാക്കി ബോംബ് നിർമാണം, ഒളിപ്പിക്കൽ
തലശ്ശേരി ∙ ജീവിതകാലം മുഴുവൻ അക്രമ രാഷ്ട്രീയത്തിനെതിരെ കടുത്ത നിലപാടെടുത്ത രാഷ്ട്രീയ നേതാവിന്റെ പറമ്പിലായിരുന്നു എരഞ്ഞോളി കുടക്കളത്ത് ഇന്നലെ വയോധികന്റെ ജീവനെടുത്ത സ്ഫോടനം നടന്നത്.

ADVERTISEMENT

1963ൽ വയലാർ രവിയുടെ കമ്മിറ്റിയിൽ കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന പരേതനായ വി.എം.മോഹൻദാസിന്റെ വീട്ടുപറമ്പിലാണ് അക്രമികൾ ബോംബ് സൂക്ഷിച്ചത്. മോഹൻദാസിന്റെ മരണ ശേഷം വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. കാടുകയറിത്തുടങ്ങിയ വീട്ടുവളപ്പിലേക്ക് കുടുംബാംഗങ്ങളിൽ ആരെങ്കിലും എത്തിയിട്ട് നാലു വർഷത്തോളമായി. 

എ.കെ.ആന്റണി, വയലാർ രവി, ഉമ്മൻചാണ്ടി, വി.എം.സുധീരൻ, പി.സി.ചാക്കോ, രാമചന്ദ്രൻ കടന്നപ്പള്ളി, മുല്ലപ്പള്ളി രാമചന്ദ്രൻ, പരേതനായ തോപ്പിൽ രവി, കെ.സി.ജോസഫ് തുടങ്ങി കേരളത്തിലെ കോൺഗ്രസിന്റെ തലമുതിർന്ന നേതാക്കളെല്ലാം വിദ്യാർഥി സംഘടനാ പ്രവർത്തകരായ കാലം മുതൽ വന്നു പോയിരുന്ന വീടാണിത്. 

അവസാന കാലംവരെ അടിയുറച്ച കോൺഗ്രസുകാരനായി നിലകൊള്ളുകയും നേതാക്കളെല്ലാമായി ആത്മബന്ധം തുടരുകയും ചെയ്തിരുന്നു മോഹൻ‌ദാസ്. കഴിഞ്ഞ ഏപ്രിൽ അഞ്ചിന് പാനൂർ കുന്നോത്തുപറമ്പ് മുളിയാത്തോടിൽ സിപിഎം പ്രവർത്തകന്റെ മരണത്തിലേക്കു നയിച്ച ബോംബ് നിർമാണം നടന്നത് ബിജെപി അനുഭാവിയായ ചെണ്ടയാട് മനോഹരന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിലായിരുന്നു. ഇവിടെയും വീട്ടുകാർ സ്ഥലത്തില്ലാത്തതാണ് അക്രമികൾക്ക് തമ്പടിക്കാൻ സൗകര്യമായത്.

‘സമഗ്ര അന്വേഷണം വേണം’
കണ്ണൂർ∙ എരഞ്ഞോളിയിൽ ബോംബ് പൊട്ടി നിരപരാധിയായ ഒരാൾ കൊല്ലപ്പെട്ട ദാരുണ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തലശ്ശേരി, പാനൂർ മേഖലയിൽ വ്യാപകമായ സംഘർഷ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടുകയും പാനൂരിൽ 2 പേർ ബോംബ് സ്ഫോടനത്തിൽ മരിക്കുകയും ചെയ്തിരുന്നു.

ഒരു സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സ്ഫോടനത്തെ തുടർന്ന് പ്രതികളായ സിപിഎം പ്രവർത്തകർ പിടിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് തുടർന്നുണ്ടായ അലംഭാവത്തിന്റേയും നിഷ്ക്രിയത്വത്തിന്റേയും രക്തസാക്ഷിയാണ് എരഞ്ഞോളിയിലെ നിരപരാധിയായ മനുഷ്യൻ. 

‘ പൊലീസ് നടപടി ശക്തമാക്കണം’
കണ്ണൂർ∙ എരഞ്ഞോളിയിൽ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവം ജില്ലയിൽ ബോംബ് നിർമാണവും സംഭരണവും നിർബാധം തുടരുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. സിപിഎമ്മും ബിജെപിയും യഥേഷ്ടം ബോംബ് നിർമാണം തുടരുമ്പോൾ പൊലീസിന്റെ ഭാഗത്തു നിന്ന് റൈയ്ഡോ മറ്റു നടപടികളോ ഉണ്ടാകുന്നില്ല.

പിണറായി വിജയൻ ആഭ്യന്തര വകുപ്പിന്റെ ചുമതല ഏറ്റെടുത്തതോടെ സിപിഎമ്മിന്റേയും ആർഎസ്എസിന്റേയും ബോംബ് നിർമാണ ഫാക്ടറികൾക്ക് 24 മണിക്കുറും പ്രവർത്തിക്കാനുള്ള ലൈസൻസ് ലഭിച്ചതു പോലെയാണ്.

അത്തരം കേന്ദ്രങ്ങളിൽ പേരിനു പോലും പൊലീസ് പരിശോധന നടത്തുന്നില്ല. ആവർത്തിക്കുന്ന സ്ഫോടനങ്ങൾ കണക്കിലെടുത്ത് പൊലീസിന്റെ ഭാഗത്തു നിന്നും ശക്തമായ നടപടി ഉണ്ടാകണം. വേലായുധന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.

‘ ഉത്തരവാദി സിപിഎം’
കണ്ണൂർ∙ എരഞ്ഞോളിയിൽ ബോംബ് പൊട്ടി വേലായുധൻ മരിക്കാനിടയായതിന്റെ ഉത്തരവാദി സിപിഎം ആണെന്ന് ബിജെപി. സിപിഎമ്മിന്റെ ശക്തി കേന്ദ്രമാണ് ഈ പ്രദേശം. സിപിഎം സമാധാനം ആഗ്രഹിക്കുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് വേലായുധന്റെ മരണം.

സിപിഎം പൊതുസമൂഹത്തോട് മാപ്പു പറയണം. സിപിഎം കേന്ദ്രങ്ങളിൽ ബോംബ് നിർമിക്കുകയും സംഭരിച്ചു വയ്ക്കുകയും ചെയ്യുന്ന സ്ഥലങ്ങളിൽ പൊലീസിന് പരാതി നൽകിയാൽ പോലും റെയ്ഡ് നടത്താനുള്ള നടപടി ഭരണകൂടം സ്വീകരിക്കുന്നില്ല.

കൊടക്കളത്തെ സിപിഎം ക്രിമിനലുകൾക്കെതിരെ നിരവധി പരാതികൾ ധർമടം പൊലീസ് സ്റ്റേഷനിൽ പലരും നൽകിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. പൊലീസ് ഇവർക്കു വേണ്ടുന്ന എല്ലാ ഒത്താശയും ചെയ്തു കൊടുത്ത് പക്ഷപാതപരമായി പെരുമാറുകയാണ്.

പൊലീസ് ഏകപക്ഷീയമായി ഭരണ പക്ഷത്തിന്റെ റാൻ മൂളികളായി മാറിയത് കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് പറഞ്ഞു.

സ്ഫോടനം നടന്നത് എരഞ്ഞോളി പഞ്ചായത്ത് ഓഫിസിനു സമീപം
എരഞ്ഞോളി ∙ ഗ്രാമപഞ്ചായത്ത് ഓഫിസിനും സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനും വിളിപ്പാടകലെയാണ് സ്ഫോടനം നടന്ന വീട്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ വേലായുധൻ ഈ വീട്ടുവളപ്പിലേക്ക് നടന്നുപോകുന്നത് കണ്ടതായി അയൽവാസികൾ പറഞ്ഞു. ഏതാണ്ട് അരമണിക്കൂറിനു ശേഷമാണ് ഉഗ്രശബ്ദത്തിൽ സ്ഫോടനം നടന്നത്. ആ സമയത്ത് എരഞ്ഞോളി പഞ്ചായത്ത് ഓഫിസിൽ ഭരണസമിതി യോഗം നടക്കുന്നുണ്ടായിരുന്നു. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ ഓടിയെത്തി. 

അരമണിക്കൂറോളം കഴിഞ്ഞ് ആംബുലൻസ് എത്തിയ ശേഷമാണ് തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആംബുലൻസിൽ കയറ്റുമ്പോൾ ജീവനുണ്ടായിരുന്നുവെന്ന് അയൽവാസികളിൽ ഒരാൾ പറഞ്ഞു. വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ തേങ്ങയും വിറകും ശേഖരിക്കാനായി വേലായുധൻ പതിവായി പോകാറുണ്ടായിരുന്നു. 

തൊണ്ണൂറു വയസ്സുള്ള വേലായുധന് കാഴ്ചക്കുറവുണ്ടായിരുന്നുവെന്നും നടക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും സമീപവാസികൾ പറഞ്ഞു. പറമ്പിൽ നിന്നു സ്റ്റീൽ പാത്രം കിട്ടിയപ്പോൾ വലിച്ചു തുറക്കാൻ ശ്രമിച്ചിട്ടും പറ്റാത്തതിനാൽ സിമന്റ് പടിയിൽ തട്ടിത്തുറക്കാൻ നോക്കിയതാവാം പൊട്ടിത്തെറിക്കാൻ കാരണമെന്നും ഇവർ പറഞ്ഞു.

പാത്രമെന്നു കരുതി തുറക്കാൻ ശ്രമിച്ചപ്പോൾ ബോംബ് പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു
തലശ്ശേരി ∙ എരഞ്ഞോളിയിലെ ആളൊഴിഞ്ഞ പറമ്പിൽനിന്നു കിട്ടിയ സ്റ്റീൽബോംബ് പാത്രമെന്നു കരുതി തുറക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു. കൊടക്കളം ആയനിയാട്ട് മീത്തൽ കെ.കെ.വേലായുധൻ (90) ആണ് മരിച്ചത്.

ഉച്ചയ്ക്ക് 12.30നാണ് സംഭവം. പാത്രം തുറക്കാനായി വീടിന്റെ മുൻവശത്തെ സിമന്റ് പടിയിൽ ഇടിച്ചപ്പോൾ പൊട്ടിത്തെറിച്ചുവെന്നാണു കരുതുന്നത്. കൈപ്പത്തി ചിതറിപ്പോയി. സ്റ്റീൽ പാത്രം തട്ടിയ ഭാഗത്ത് സിമന്റ് അടർന്നിട്ടുണ്ട്. സ്ഫോടനശബ്ദം കേട്ട് ഓടിയെത്തിയ എരഞ്ഞോളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.ബിജു ഉൾപ്പെടെയുള്ളവരാണ് വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചത്.

അപ്പോഴേക്കും മരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കുണ്ടുചിറ ശ്മശാനത്തിൽ. ഭാര്യ: പരേതയായ ഇന്ദ്രാണി. മക്കൾ:  കെ.കെ.ഹരീഷ് (സിപിഐ എരഞ്ഞോളി ബ്രാഞ്ച് സെക്രട്ടറി),  ജ്യോതി, മല്ലിക. ഹരീഷിന്റെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്തു. 1963ൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന വി.എം.മോഹൻദാസിന്റെ തറവാട് വളപ്പിലാണ് സ്ഫോടനം നടന്നത്.

മോഹൻദാസിന്റെ മരണശേഷം 4 വർഷത്തോളമായി വീട് അടച്ചിട്ടിരിക്കുകയാണ്. വേലായുധന്റെ സഹോദരങ്ങൾ: മണിയൻ, ചന്ദ്രൻ, കാർത്യായനി, രാജൻ, സുബ്രഹ്മണ്യൻ.  കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസ്, സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. ബോംബ് സ്ക്വാഡും ഫൊറൻസിക് സംഘവും വീടും പരിസരവും പരിശോധിച്ചു. കൂടുതൽ ബോംബുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്ഥലത്ത് പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

അശങ്കയുണർത്തി സ്റ്റീൽ കണ്ടെയ്നർ 
മാങ്ങാട്ടിടം ∙ കൈതേരി പാലത്തിനടുത്ത് കീരാമൂലയിൽ ഹൗസിൽ അടിയേരി പ്രേമിയുടെ വീട്ടിലേക്കുള്ള മൺ റോഡിൽ സ്റ്റീൽ ബോംബ് ആണെന്നു തോന്നിക്കും വിധമുള്ള സ്റ്റീൽ കണ്ടെയ്നർ കണ്ടെത്തി.  ബോംബ് ആയിരിക്കാം എന്ന ഭീതിയിൽ, വീട്ടുകാർ  കൂത്തുപറമ്പ് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ  വ്യാജ ബോംബാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിൽ വീട്ടുകാർ കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകി.  

Show comments