ചെറുപുഴ∙ ഉദ്യോഗസ്ഥന്റെ അനാസ്ഥമൂലം ആറാട്ടുകടവ് നഗർ നിവാസികളുടെ പുനരധിവാസപദ്ധതി പാതിവഴിയിൽ മുടങ്ങിയതായി പരാതി. പെരിങ്ങോത്തെ പുനരധിവാസ പ്രദേശത്ത് ശുദ്ധജലസൗകര്യം ഒരുക്കുന്നതിൽ ഉദ്യോഗസ്ഥൻ കാണിച്ച വീഴ്ചയാണു പദ്ധതി പാതിവഴിയിലാകാൻ കാരണമെന്ന് ആറാട്ടുകടവ് നഗർ നിവാസികൾ പറഞ്ഞു.പദ്ധതിക്കുവേണ്ടി ഈ വർഷം ജനുവരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപുഴ∙ ഉദ്യോഗസ്ഥന്റെ അനാസ്ഥമൂലം ആറാട്ടുകടവ് നഗർ നിവാസികളുടെ പുനരധിവാസപദ്ധതി പാതിവഴിയിൽ മുടങ്ങിയതായി പരാതി. പെരിങ്ങോത്തെ പുനരധിവാസ പ്രദേശത്ത് ശുദ്ധജലസൗകര്യം ഒരുക്കുന്നതിൽ ഉദ്യോഗസ്ഥൻ കാണിച്ച വീഴ്ചയാണു പദ്ധതി പാതിവഴിയിലാകാൻ കാരണമെന്ന് ആറാട്ടുകടവ് നഗർ നിവാസികൾ പറഞ്ഞു.പദ്ധതിക്കുവേണ്ടി ഈ വർഷം ജനുവരി 24ന് പി.സന്തോഷ്കുമാർ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 7 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അസി. എൻജിനീയറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചമൂലം പദ്ധതി നടപ്പായില്ലെന്നാണു പരാതി. ഇതോടെ ആറാട്ടുകടവ് നഗർ നിവാസികളുടെ പുനരധിവാസവും പതിവഴിയിലായി.

കാട്ടാന ഭീഷണിയെത്തുടർന്ന് ആദിവാസി പുനരധിവാസപദ്ധതിയിൽ ഉൾപ്പെടുത്തി പുളിങ്ങോം ആറാട്ടുകടവ് നഗറിലെ 11 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ റവന്യു വകുപ്പ് ഉത്തരവിട്ടിരുന്നു. പെരിങ്ങോം - വയക്കര പഞ്ചായത്തിൽ ഭൂമി അനുവദിക്കുകയും വീട് നിർമിക്കാൻ ഓരോ കുടുംബത്തിനും 6 ലക്ഷം രൂപ വീതം അനുവദിക്കുകയും ചെയ്തു. 5 വീടുകളുടെ നിർമാണം പൂർത്തിയാക്കി. ശേഷിക്കുന്ന വീടുകളുടെ നിർമാണം അവസാനഘട്ടത്തിലുമാണ്. എന്നാൽ ശുദ്ധജലം ലഭിക്കാത്തതിനാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനാകുന്നില്ല.

ADVERTISEMENT

ഇതോടെ കാട്ടാനകളെ ഭയപ്പെടാതെ പെരിങ്ങോത്തെ വീടുകളിൽ അന്തിയുറങ്ങാമെന്ന ആറാട്ടുകടവ് നഗർ നിവാസികളുടെ സ്വപ്നം പൂവണിയാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടിവരും. ശുദ്ധജല പദ്ധതി നടപ്പാക്കുന്നതിൽ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥനെതിരെ  നടപടി സ്വീകരിക്കണമെന്നു ആറാട്ടുകടവ് നഗർ നിവാസികൾ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മന്ത്രിക്കും എംപിക്കും പരാതി നൽകുമെന്നു പ്രദേശവാസികൾ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT