അപകടത്തിന് കാക്കണോ? തലശ്ശേരിയിൽ അപകടാവസ്ഥയിൽ ഉള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ നടപടിയില്ല
തലശ്ശേരി∙മഴ കനത്തുപെയ്തിട്ടും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാനോ ബലപ്പെടുത്താനോ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ല. തിരക്കേറിയ പഴയ ബസ് സ്റ്റാൻഡിൽ ആഴ്ചകൾക്ക് മുൻപ് തകർന്നുവീണ പഴയ കെആർ ബിസ്കറ്റ് കമ്പനി പ്രവർത്തിച്ച കെട്ടിടം പൊളിച്ചുമാറ്റാൻ തുടങ്ങിയെങ്കിലും

തലശ്ശേരി∙മഴ കനത്തുപെയ്തിട്ടും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാനോ ബലപ്പെടുത്താനോ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ല. തിരക്കേറിയ പഴയ ബസ് സ്റ്റാൻഡിൽ ആഴ്ചകൾക്ക് മുൻപ് തകർന്നുവീണ പഴയ കെആർ ബിസ്കറ്റ് കമ്പനി പ്രവർത്തിച്ച കെട്ടിടം പൊളിച്ചുമാറ്റാൻ തുടങ്ങിയെങ്കിലും ഇപ്പോൾ പാതിവഴിയിൽ പണിനിർത്തിയ നിലയിലാണ്. ഇതുതന്നെയാണ് സമീപത്ത് തിരക്കേറിയ ഒവി റോഡിലെയും സ്ഥിതി. ഒവി റോഡിൽ രണ്ട് കടമുറികൾ മേൽക്കൂരയില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇപ്പോൾ മഴ പെയ്തതോടെ ഇതു തകർന്നു വീഴുമോയെന്ന പേടിയിലാണ് സമീപത്തെ കടക്കാരും അതുവഴി പോകുന്ന വാഹനയാത്രക്കാരും കാൽനടക്കാരും.
പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് പഴയ സ്റ്റാൻഡ് വഴി പോകേണ്ട മുഴുവൻ വാഹനങ്ങളും കടന്നുവരുന്നത് ഇതുവഴിയാണ്.പഴയ ബസ് സ്റ്റാൻഡിലെ പൊളിച്ചു പാതിവഴിയിൽ നിർത്തിയ കെആർ ബിസ്കറ്റ് കെട്ടിടം ഏതു സമയവും തകർന്നുവീഴാവുന്ന നിലയിലാണ്. ടൗണിലെ അഞ്ചു വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികളുൾപ്പെടെ നൂറുകണക്കിനാളുകൾ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കും ഒവി റോഡ്, കായ്യത്ത്റോഡ്, പുതിയ ബസ് സ്റ്റാൻഡ് ഭാഗങ്ങളിലേക്ക് നടന്നു പോവുന്ന എഴുപ്പവഴിയാണ് ഈ ഇടവഴി.