പൂട്ടിയിട്ട വീട്ടിലെ കവർച്ചാശ്രമം ഗൾഫിലിരുന്ന് വീട്ടുടമ ‘പൊക്കി’
പാനൂർ∙ പ്രവാസിയായ മീത്തലെ കുന്നോത്തുപറമ്പ് അരുണത്തിൽ സുനിൽബാബുവിന്റെ പൂട്ടിയിട്ട വീട്ടിൽ കവർച്ചാശ്രമം. ഇന്നലെ രാത്രി 9.30യോടെയാണ് സംഭവം. വീട്ടിലെ സിസിടിവി ക്യാമറ ദൃശ്യം യുഎഇ ഫുജൈറയിലുള്ള സുനിൽബാബുവിന്റെ മൊബൈലിൽ ലഭിച്ചപ്പോൾ അയൽവാസികളെയും ബന്ധുക്കളെയും ഉടൻ വിവരം അറിയിച്ചു. അയൽവാസി വീട്ടിനു

പാനൂർ∙ പ്രവാസിയായ മീത്തലെ കുന്നോത്തുപറമ്പ് അരുണത്തിൽ സുനിൽബാബുവിന്റെ പൂട്ടിയിട്ട വീട്ടിൽ കവർച്ചാശ്രമം. ഇന്നലെ രാത്രി 9.30യോടെയാണ് സംഭവം. വീട്ടിലെ സിസിടിവി ക്യാമറ ദൃശ്യം യുഎഇ ഫുജൈറയിലുള്ള സുനിൽബാബുവിന്റെ മൊബൈലിൽ ലഭിച്ചപ്പോൾ അയൽവാസികളെയും ബന്ധുക്കളെയും ഉടൻ വിവരം അറിയിച്ചു.
അയൽവാസി വീട്ടിനു പുറത്തുവരുമ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. രണ്ടു പേരാണ് ദൃശ്യത്തിലുള്ളത്. കൊളവല്ലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വീടിന്റെ പിൻഭാഗത്തെ ഗ്രിൽസിന്റെ പൂട്ട് പൊട്ടിച്ച നിലയിലാണ്. സമീപത്ത് പാരയും കണ്ടെത്തി. 4 മാസമായി വീട് പൂട്ടിക്കിടക്കുകയാണ്.