ബൈക്കെടുക്കാനെത്തിയ യുവാവ് കണ്ടത് ബൈക്കിൽ പടംപൊഴിക്കുന്ന പെരുമ്പാമ്പിനെ
തളിപ്പറമ്പ് ∙ നഗരത്തിലെ റോഡരികിൽ നിർത്തിയിട്ട ബൈക്ക് കടയിലെ ജോലി കഴിഞ്ഞ് രാത്രി എടുക്കാനെത്തിയ യുവാവ് കണ്ടത് ബൈക്കിനു മുകളിൽ പടംപൊഴിക്കുന്ന പെരുമ്പാമ്പിനെ. തളിപ്പറമ്പ് മാർക്കറ്റ് റോഡിലുള്ള സ്റ്റാളിലെ ജീവനക്കാരനായ അരിയിൽ റഷീദ് പകൽ ജനത്തിരക്കേറിയ മാർക്കറ്റ് റോഡിൽ നിർത്തിയിട്ട ബൈക്കിലാണ് രാത്രിയോടെ

തളിപ്പറമ്പ് ∙ നഗരത്തിലെ റോഡരികിൽ നിർത്തിയിട്ട ബൈക്ക് കടയിലെ ജോലി കഴിഞ്ഞ് രാത്രി എടുക്കാനെത്തിയ യുവാവ് കണ്ടത് ബൈക്കിനു മുകളിൽ പടംപൊഴിക്കുന്ന പെരുമ്പാമ്പിനെ. തളിപ്പറമ്പ് മാർക്കറ്റ് റോഡിലുള്ള സ്റ്റാളിലെ ജീവനക്കാരനായ അരിയിൽ റഷീദ് പകൽ ജനത്തിരക്കേറിയ മാർക്കറ്റ് റോഡിൽ നിർത്തിയിട്ട ബൈക്കിലാണ് രാത്രിയോടെ പെരുമ്പാമ്പിന്റെ കുഞ്ഞ് കയറി പറ്റി പടംപൊഴിക്കാൻ ആരംഭിച്ചത്. റഷീദിനെ കണ്ട് പാമ്പ് ബൈക്കിന്റെ ഹെഡ് ലൈറ്റിനുള്ളിലേക്ക് കയറി.
എത്ര ശ്രമിച്ചിട്ടും പാമ്പിനെ പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ വനംവകുപ്പിന്റെ വൈൽഡ് ലൈഫ് റെസ്ക്യൂവർ അനിൽ തൃച്ചംബരത്തിന്റെ സഹായം തേടി. ഹെഡ് ലൈറ്റ് അഴിച്ചാണ് പാമ്പിനെ കണ്ടെത്തിയത്. പൊതുവേ പാമ്പുകൾ 45 ദിവസം കൂടുമ്പോഴാണ് തൊലി പൊഴിക്കാറെന്നും മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ പാമ്പിൻകുഞ്ഞുങ്ങൾ ആദ്യത്തെ 7 ദിവസം കൊണ്ട് തൊലി പൊഴിക്കാറുണ്ടെന്നും അനിൽ പറയുന്നു.