89–ാം വയസ്സിലും ഖാദിയെ പ്രണയിച്ച് ചന്തുവിന്റെ നെയ്ത്ത്
പയ്യന്നൂർ ∙ ഖാദിയെ പ്രണയിച്ച വെള്ളൂർ തെരുവിലെ കെ.വി.എൻ.ചന്തു 89ാം വയസ്സിലും മങ്കത്തിലിരുന്ന് ഖാദി വസ്ത്രം നെയ്തെടുക്കുന്നു. 1935 ഒക്ടോബർ 10ന് ജനിച്ച ചന്തു 10ാം ക്ലാസ് പഠനം പൂർത്തിയാക്കിയാണ് കുലത്തൊഴിലായ നെയ്ത്ത് രംഗത്തേക്ക് കടന്നത്. അന്ന് 10ാം ക്ലാസ് പാസായാൽ സർക്കാർ ജോലി ലഭിക്കാൻ പ്രയാസമില്ല. പെരളം

പയ്യന്നൂർ ∙ ഖാദിയെ പ്രണയിച്ച വെള്ളൂർ തെരുവിലെ കെ.വി.എൻ.ചന്തു 89ാം വയസ്സിലും മങ്കത്തിലിരുന്ന് ഖാദി വസ്ത്രം നെയ്തെടുക്കുന്നു. 1935 ഒക്ടോബർ 10ന് ജനിച്ച ചന്തു 10ാം ക്ലാസ് പഠനം പൂർത്തിയാക്കിയാണ് കുലത്തൊഴിലായ നെയ്ത്ത് രംഗത്തേക്ക് കടന്നത്. അന്ന് 10ാം ക്ലാസ് പാസായാൽ സർക്കാർ ജോലി ലഭിക്കാൻ പ്രയാസമില്ല. പെരളം പോസ്റ്റ് ഓഫിസിൽ ജോലി കിട്ടിയെങ്കിലും ഖാദിയോടുളള പ്രണയം കൊണ്ട് അത് വേണ്ടെന്ന് വച്ചു. കഴിഞ്ഞ വർഷം ബൈപാസ് സർജറി നടന്നെങ്കിലും മങ്കത്തിൽ നിന്ന് മാറിയിരിക്കാൻ ചന്തു തയാറല്ല.
രാവിലെ എഴുന്നേറ്റ് പ്രഭാത കർമങ്ങൾക്ക് ശേഷം മലയാള മനോരമ പത്രം വായിക്കും. അത് പതിറ്റാണ്ടുകളായുള്ള ശീലമാണ്. വായനയ്ക്കുശേഷം നേരെ മങ്കത്തിന് മുകളിലേക്ക്. പ്രോസസിങ് ഉൾപ്പെടെ എല്ലാം പൂർത്തിയാക്കി മങ്കത്തിൽ പാവ് കയറ്റി നെയ്ത തുണി കട്ട് ചെയ്തെടുക്കുന്നത് വരെയുള്ള എല്ലാ ജോലിയും ചന്തു തന്നെ ചെയ്യും. സന്ധ്യ വരെ മങ്കത്തിൽ തന്നെയുണ്ടാകും. രാത്രി വീണ്ടും പത്രവായന. എന്നാൽ ഖാദി ചന്തുവിനോട് നീതി പുലർത്തിയില്ല. 65 വർഷത്തോളം ഖാദിത്തുണി നെയ്ത ചന്തുവിന് ആനുകൂല്യമൊന്നും ലഭിക്കുന്നില്ല. മാസം മരുന്ന് വാങ്ങാൻ 1500 രൂപ വേണം. അത് അധ്വാനിച്ചുണ്ടാക്കണമെന്ന മോഹവും ചന്തുവിനുണ്ട്. ഭാര്യ: പരേതയായ ലക്ഷ്മി, മക്കൾ: എൻ.ഭാരതി, രാഗിണി, രഘു.