രാമനാട്ടുകര ∙ നെറ്റ് ബാങ്കിങ് വഴി പണം ട്രാൻസ്ഫർ ചെയ്തെന്നു തെറ്റിദ്ധരിപ്പിച്ച് നഗരത്തിലെ കടയിൽനിന്നു വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ വാങ്ങി മുങ്ങിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ പാപ്പിനിശ്ശേരി അരോളി കമ്മരത്ത്മോട്ട അമൃതത്തിൽ ഇ.ജി.അഭിഷേക്(22) ആണു അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ 18ന് ബസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാമനാട്ടുകര ∙ നെറ്റ് ബാങ്കിങ് വഴി പണം ട്രാൻസ്ഫർ ചെയ്തെന്നു തെറ്റിദ്ധരിപ്പിച്ച് നഗരത്തിലെ കടയിൽനിന്നു വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ വാങ്ങി മുങ്ങിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ പാപ്പിനിശ്ശേരി അരോളി കമ്മരത്ത്മോട്ട അമൃതത്തിൽ ഇ.ജി.അഭിഷേക്(22) ആണു അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

കഴിഞ്ഞ 18ന് ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ മൊബൈൽ ഷോപ്പിൽ നിന്നു ഇയാൾ 2 ലക്ഷം രൂപ വിലവരുന്ന 2 ആപ്പിൾ ഐ ഫോണുകൾ വാങ്ങിയിരുന്നു. കടയുടെ അക്കൗണ്ടിലേക്ക് തുക ആർടിജിഎസ്, നെഫ്റ്റ് ചെയ്ത രസീത് കാണിച്ചു നൽകുകയും ചെയ്തു. എന്നാൽ പണം അക്കൗണ്ടിൽ എത്തിയില്ല. 

ADVERTISEMENT

2 മണിക്കൂർ കാത്തിരുന്ന ശേഷം അഭിഷേകിന്റെ അക്കൗണ്ടിലെ പണമിടപാട് രേഖകൾ കാണിച്ചു. കടയുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തതായി ഇടപാടിൽ കണ്ടു. ജീവനക്കാരൻ ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ നെറ്റ്‌വർക് പ്രശ്നമാകുമെന്നു അറിയിച്ചതോടെ ഇയാൾ പോയി. എന്നാൽ 19നും കടയിലെ അക്കൗണ്ടിൽ പണം എത്തിയില്ല.

വിവരം അറിയിച്ചപ്പോൾ പണം നേരിട്ടു എത്തിച്ചു നൽകാമെന്നു പറഞ്ഞെങ്കിലും പിന്നീട് ഫോൺ ഓഫാക്കി. കടയുടമ നൽകിയ പരാതിയിൽ ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്ത്, എസ്ഐ എസ്.അനൂപിന്റെ നേതൃത്വത്തിൽ പൊലീസ് മൊബൈൽ ടവർ ലൊക്കേഷനും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിച്ചാണ് പ്രതിയെ പിടികൂടിയത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT