കണ്ണൂർ∙ കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും താറുമാറായ വൈദ്യുതബന്ധം പുനഃസ്ഥാപിക്കാൻ തുടർച്ചയായ രണ്ടാം ദിവസവും വിശ്രമമില്ലാതെ ജോലി ചെയ്ത് കെഎസ്ഇബി ജീവനക്കാർ. 134 ഹൈ ടെൻഷൻ പോസ്റ്റുകളും 434 ലോ ടെൻഷൻ പോസ്റ്റുകളുമാണ് തകർന്നത്. 989 സ്ഥലത്ത് ലൈനുകൾ പൊട്ടിവീണു. 1570 ഇടങ്ങളിൽ മരങ്ങൾ ലൈനിലേക്ക് ചരിഞ്ഞിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും താറുമാറായ വൈദ്യുതബന്ധം പുനഃസ്ഥാപിക്കാൻ തുടർച്ചയായ രണ്ടാം ദിവസവും വിശ്രമമില്ലാതെ ജോലി ചെയ്ത് കെഎസ്ഇബി ജീവനക്കാർ. 134 ഹൈ ടെൻഷൻ പോസ്റ്റുകളും  434 ലോ ടെൻഷൻ പോസ്റ്റുകളുമാണ് തകർന്നത്. 989 സ്ഥലത്ത് ലൈനുകൾ പൊട്ടിവീണു. 1570 ഇടങ്ങളിൽ മരങ്ങൾ ലൈനിലേക്ക് ചരിഞ്ഞിട്ടുണ്ട്. ഇവയോരോന്നും മാറ്റാനാണ് തുടർന്നു പെയ്ത മഴയും കാറ്റും കൂസാതെ ജീവനക്കാർ കർമനിരതരായത്.

ഇനിയുമുണ്ട് കടമ്പകൾ
107 ഹൈടെൻഷൻ പോസ്റ്റുകളും 1270 ലോ ടെൻഷൻ പോസ്റ്റുകളും ഇനിയും മാറ്റാനുണ്ട്. 633 ട്രാൻസ്ഫോർമറുകളുടെ പരിധിയിലാണ് ഇതു പൂർത്തിയാവാത്തതിനാൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ ബാക്കിയുള്ളത്. ഈ ട്രാൻസ്ഫോമർ പരിധികളിലായി ഏതാണ്ട് 42,000 ഉപഭോക്താക്കളാണ് ഇന്നലെയും ഇരുട്ടിൽ കഴിഞ്ഞത്. പുതുതായി നാശനഷ്ടങ്ങൾ സംഭവിച്ചില്ലെങ്കിൽ രണ്ട് ദിവസത്തിനകം പൂർണമായും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

ADVERTISEMENT

ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നു
ഉത്തര മലബാർ വിതരണ വിഭാഗം ചീഫ് എൻജിനീയർ ഹരീശൻ മൊട്ടമ്മൽ കണ്ണൂർ, കാസർകോ‍ട്, വയനാട് ജില്ലകളിലെ ഫീൽഡ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് പുരോഗതി അവലോകനം ചെയ്തു. കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. കണ്ണൂർ, തലശ്ശേരി പ്രദേശങ്ങളിലെ വൈദ്യുതി തടസ്സം സംബന്ധിച്ച് കൺട്രോൾ റൂം നമ്പർ 9496011176,

പയ്യന്നൂർ, ഇരിട്ടി ഭാഗങ്ങളിലെ വൈദ്യുതി തടസ്സങ്ങൾ അറിയിക്കുന്നതിനു ശ്രീകണ്ഠപുരത്തെ കൺട്രോൾ റൂം നമ്പർ 9496018618 എന്നിവയിൽ ബന്ധപ്പെടാം. വൈദ്യുതി തടസ്സവുമായി ബന്ധപ്പെട്ട പരാതികൾ കെഎസ്ഇബിയുടെ കസ്റ്റമർ കെയർ നമ്പറിലും അറിയിക്കാം: 9496001912.

ADVERTISEMENT

ഒരാഴ്ചത്തെ നഷ്ടം‌10 കോടി രൂപ
∙ഒരാഴ്ച കൊണ്ട് ജില്ലയിൽ കെഎസ്ഇബിക്ക് 10 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് കണക്കാക്കിയിരിക്കുന്നത്.പൊട്ടിവീണ ലൈനുകളിൽ നിന്ന് ആർക്കും അപകടം സംഭവിക്കാതിരിക്കാനായിരുന്നു ആദ്യ പരിഗണന. ഇവ ഓഫ് ചെയ്ത് ഫീഡറുകൾ പുനഃസ്ഥാപിക്കുന്ന പ്രവൃത്തി ഇന്നലെയും രാത്രി വരെ നീണ്ടു.

താൽക്കാലിക സംവിധാനം ഒരുക്കി ഏതാണ്ട് എല്ലാ ഫീഡറുകളും ഇന്നലെ രാത്രിയോടെ പ്രവർത്തന സജ്ജമാക്കിയതായി കെഎസ്ഇബി അധികൃതർ പറഞ്ഞു.  ജീവനക്കാരും കരാർ തൊഴിലാളികളും വിരമിച്ച ജീവനക്കാരെയും ഉൾപ്പെടുത്തി വിവിധ ടീമുകളായാണ് പ്രവർത്തിച്ചത്. 

ADVERTISEMENT

ശുദ്ധജല പമ്പിങ് പുനരാരംഭിച്ചു
മട്ടന്നൂർ∙ വൈദ്യുതി മുടക്കം കാരണം തടസ്സപ്പെട്ട ശുദ്ധജല പമ്പിങ് പുനരാരംഭിച്ചു. കാറ്റിൽ വൈദ്യുതി ലൈനുകൾ തകർന്നതിനെ തുടർന്നാണ് വെളിയമ്പ്ര പമ്പ് ഹൗസിൽ വൈദ്യുതി നിലച്ചത്. കണ്ണൂർ ശുദ്ധജല പദ്ധതി, പെരളശ്ശേരി പദ്ധതി, കൊളച്ചേരി പദ്ധതി എന്നിവയുടെ പമ്പിങ്ങാണ് തടസ്സപ്പെട്ടത്.

ജില്ലയിലെ മൂന്നു പ്രധാന പദ്ധതികളുടെ പമ്പിങ് മുടങ്ങിയതിനാൽ പദ്ധതിക്കു കീഴിലെ പ്രദേശങ്ങളിൽ ജലവിതരണം ഭാഗികമായി മുടങ്ങിയിരുന്നു. ചാവശ്ശേരി സബ് സ്റ്റേഷനിൽ നിന്നാണ് വെളിയമ്പ്ര പമ്പ് ഹൗസിലേക്ക് വൈദ്യുതി എത്തിക്കുന്നത്. 

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ പലയിടങ്ങളിലായി വൈദ്യുതി തൂണുകളും ലൈനുകളും തകർന്നിരുന്നു. ചാവശ്ശേരി പറമ്പിലെ ബൂസ്റ്റർ സ്റ്റേഷനിലും വൈദ്യുതി മുടങ്ങി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT