ഇരിക്കൂർ മേഖലയിൽ വെള്ളപ്പൊക്കം ഇരിക്കൂർ ∙ കനത്ത മഴയിൽ പുഴകൾ കരകവിഞ്ഞ് ഇരിക്കൂർ മേഖലയിൽ വെള്ളപ്പൊക്കം. 42 വീടുകളിൽ വെള്ളം കയറി. റോഡുകളിൽ വെള്ളം കയറി ഗതാഗതം നിലച്ചു. ഇരിക്കൂർ നിടുവള്ളൂരിലെ നടുക്കണ്ടി ഖദീജ, ഒമ്പൻ മൂസ, വി.വി.അബ്ദു റഹ്മാൻ, കുട്ടാവ് നഗറിലെ ആക്കോത്ത് സുഹൈല, മെരടൻ നഫീസ, മച്ചേരി മഖ്ബൂൽ,

ഇരിക്കൂർ മേഖലയിൽ വെള്ളപ്പൊക്കം ഇരിക്കൂർ ∙ കനത്ത മഴയിൽ പുഴകൾ കരകവിഞ്ഞ് ഇരിക്കൂർ മേഖലയിൽ വെള്ളപ്പൊക്കം. 42 വീടുകളിൽ വെള്ളം കയറി. റോഡുകളിൽ വെള്ളം കയറി ഗതാഗതം നിലച്ചു. ഇരിക്കൂർ നിടുവള്ളൂരിലെ നടുക്കണ്ടി ഖദീജ, ഒമ്പൻ മൂസ, വി.വി.അബ്ദു റഹ്മാൻ, കുട്ടാവ് നഗറിലെ ആക്കോത്ത് സുഹൈല, മെരടൻ നഫീസ, മച്ചേരി മഖ്ബൂൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിക്കൂർ മേഖലയിൽ വെള്ളപ്പൊക്കം ഇരിക്കൂർ ∙ കനത്ത മഴയിൽ പുഴകൾ കരകവിഞ്ഞ് ഇരിക്കൂർ മേഖലയിൽ വെള്ളപ്പൊക്കം. 42 വീടുകളിൽ വെള്ളം കയറി. റോഡുകളിൽ വെള്ളം കയറി ഗതാഗതം നിലച്ചു. ഇരിക്കൂർ നിടുവള്ളൂരിലെ നടുക്കണ്ടി ഖദീജ, ഒമ്പൻ മൂസ, വി.വി.അബ്ദു റഹ്മാൻ, കുട്ടാവ് നഗറിലെ ആക്കോത്ത് സുഹൈല, മെരടൻ നഫീസ, മച്ചേരി മഖ്ബൂൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിക്കൂർ മേഖലയിൽ വെള്ളപ്പൊക്കം
ഇരിക്കൂർ ∙ കനത്ത മഴയിൽ പുഴകൾ കരകവിഞ്ഞ് ഇരിക്കൂർ മേഖലയിൽ വെള്ളപ്പൊക്കം. 42 വീടുകളിൽ വെള്ളം കയറി. റോഡുകളിൽ വെള്ളം കയറി ഗതാഗതം നിലച്ചു. ഇരിക്കൂർ നിടുവള്ളൂരിലെ നടുക്കണ്ടി ഖദീജ, ഒമ്പൻ മൂസ, വി.വി.അബ്ദു റഹ്മാൻ, കുട്ടാവ് നഗറിലെ ആക്കോത്ത് സുഹൈല, മെരടൻ നഫീസ, മച്ചേരി മഖ്ബൂൽ, ആക്കോത്ത് ഹഫ്സത്ത്, താലേത്ത് സൈനബ, കരിയിൽ റുഖിയ, കുർമ്പത്ത് ആസ്യ, എം.പി.മുഹമ്മദ് അഷ്റഫ്, ഡയനാമോസ് ഗ്രൗണ്ടിന് സമീപം ടി.സി.ആയിഷ, കെ.റളിയ, ആദം കുട്ടി, പി.എം.നസീറ, കെ.ഹയറുന്നിസ, പട്ടുവത്തെ ജബ്ബാർ, മർസൂഖ്, ഖാലിദ്, അബ്ദുല്ല ഹാജി, മുസ്തഫ, കണിയാൻകണ്ടി നാസർ, പടിയൂർ പെടയങ്ങോട്ടെ സി.എച്ച്.ആയിഷ കുഞ്ഞി, സി.എച്ച്.ഇസ്മായിൽ, ടി.ഫൗസിയ, ദേവദാസ്, എം.ഖദീജ, സി.കെ.അബ്ദു റഹ്മാൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.  

എരുവാട്ടിയിലെ എ.എം.സുഹറയുടെ വീടിനു മുകളിൽ മരം വീണ നിലയിൽ

3 വീട്ടുകാരെ കുട്ടാവിലെ ഒഴിഞ്ഞുകിടക്കുന്ന വീട്ടിലേക്ക് ഇരിക്കൂർ പഞ്ചായത്ത് അധികൃതർ മാറ്റിപ്പാർപ്പിച്ചു. മറ്റുള്ളവർ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. പെരുവളത്ത്പറമ്പ് റഹ്മാനിയ യസ്തീംഖാന, കുട്ടാവ് മദ്രസ എന്നിവിടങ്ങളിലായി പഞ്ചായത്ത് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. രക്ഷാ പ്രവർത്തനങ്ങൾക്കായി ബോട്ടും തോണിയും ഇറക്കി.  തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ ഇരിക്കൂർ പെടയങ്ങോട് വെള്ളം കയറി ഗതാഗതം നിലച്ചു.

ADVERTISEMENT

വാഹനങ്ങൾ പെടയങ്ങോട്-തീക്കുഴിച്ചാൽ, പൂവം-കല്യാട് റോഡ് വഴി തിരിച്ചുവിട്ടു. നിലാമുറ്റം-ഏട്ടക്കയം, വളവു പാലം-പട്ടീൽ, റഹ്മാനിയ മാർക്കറ്റ്-ഡയനാമോസ് ഗ്രൗണ്ട്, നിടുവള്ളൂർ-പുഴക്കര റോഡുകൾ വെള്ളത്തിൽ മുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ഇരിക്കൂർ ടൗൺ ടാക്സി സ്റ്റാൻഡിൽ വെള്ളം കയറി. ഇരിക്കൂർ, പെടയങ്ങോട്, കുട്ടാവ്, മലപ്പട്ടം പരിപ്പൻ കടവ്, അടിച്ചേരി, കൊവുന്തല പുഴകൾ കരകവിഞ്ഞു. ഉൾപ്രദേശങ്ങളിലെ മിക്ക വയലുകളും വെള്ളത്തിനടിയിലാണ്.

മുളകുവള്ളി അങ്കണവാടി മുറ്റത്ത് ഉരുണ്ടുവീണ ഭീമൻ കല്ല്

തളിപ്പറമ്പിൽ മഴയിൽ കനത്ത നാശനഷ്ടം
തളിപ്പറമ്പ് ∙ കനത്ത മഴ തുടരുമ്പോൾ തളിപ്പറമ്പിന്റെ പരിസരങ്ങളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇന്നലെ വൈകിട്ടും വെള്ളം കയറുന്നത് തുടരുകയാണ്. വിവിധ സ്ഥലങ്ങളിൽ വൈദ്യുതി കമ്പികളിൽ മരങ്ങൾ വീണ് വൈദ്യുതി വിതരണം തകരാറിലായി. പട്ടുവം കൂത്താട് ഇടുപ്പ കുന്ന് വീണ്ടും ഇടി‍ഞ്ഞത് ഈ പ്രദേശത്ത് ഭീതി പരത്തിയിട്ടുണ്ട്. കുപ്പം കടവിന് സമീപത്തെ കടകളിൽ ഇന്നലെ രാവിലെ വെള്ളം കയറി. പുഴയിലെ ജല നിരപ്പ് ഉയരുന്നത് കണ്ട് രാത്രി തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ കടകളിലെ സാധനങ്ങൾ മാറ്റിയിരുന്നു.

ADVERTISEMENT

പറശ്ശിനി പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുട്ര‍ന്ന് മുത്തപ്പൻ ക്ഷേത്രത്തിലും വെള്ളം കയറി.പട്ടുവം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം നേരിട്ടും. ഇടുപ്പ കുന്നിന് താഴെ വീടിന് സമീപം വീണ്ടും മണ്ണിടിഞ്ഞത് നാട്ടുകാരിൽ ഭീതി പരത്തിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ ഇവിടെ മണ്ണിടിച്ചലും കുന്നിന് വിള്ളലും കണ്ടതിനെ തുടർന്ന് വിദഗ്ധ സംഘം സന്ദർശനം നടത്തിയിരുന്നുവെങ്കിലും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. കൂത്താട് പുന്നക്കൻ സുഹറയുടെ വീടിന് പിന്നിലാണ് കുന്ന് ഇടിഞ്ഞ് പാറകളും മറ്റും വീടിന് പിന്നിൽ പതിച്ചത്.

മാണുക്കര, കാവുങ്കൽ, പറപ്പൂൽ, മുള്ളൂൽ, പടിഞ്ഞാറെചാൽ എന്നിവിടങ്ങളിലും നാശനഷ്ടങ്ങൾ നേരിട്ടു. മാണുക്കരയിൽ വൈദ്യുതത്തൂണുകളിൽ തെങ്ങ് പൊട്ടിവീണു. കാവുങ്കൽ ഖാദി കേന്ദ്രത്തിന് സമീപം സെന്റ് ആന്റണീസ് നഗറിൽ ഹരിയുടെ വീട് മരം വീണ് ഭാഗികമായി തകർന്നു. പടിഞ്ഞാറെചാൽ പി.കെ.ഹസ്സന്റെ വീട്ടിൽ വെള്ളം കയറിയതിനെ തുടര‍ന്ന് വീട്ടുകാരെ ബന്ധു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. അരിയിൽ നാലാംതടം ലീല ലക്ഷ്മണന്റെ വീടിന് മുകളിൽ മരം വീണ മേൽക്കൂര തകർന്നു. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രമുറ്റത്തെ ചിറയിൽ വെള്ളം ഉയർ‍ന്നതിനെ തുടർന്ന് രാവിലെ ക്ഷേത്രമുറ്റത്ത് വെള്ളം കയറി.

ADVERTISEMENT

ശ്രീകണ്ഠപുരം  ഇരിക്കൂർ സംസ്ഥാന പാതയിൽ ഗതാഗതം  മുടങ്ങി
ശ്രീകണ്ഠപുരം ∙ കനത്ത വെള്ളപ്പൊക്കത്തിൽ നാട് മുങ്ങി. ഗതാഗതം താറുമാറായി. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ തുമ്പേനിയിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. പൊടിക്കളം വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. പൊടിക്കളം മടമ്പം പാറക്കടവ് റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മടമ്പം മേരീലാൻഡ് ഹൈസ്കൂൾ മൈതാനിയിൽ വെള്ളം കയറി. ചെങ്ങളായി പുഴ കരകവിഞ്ഞ് ചെങ്ങളായി വയൽ വെള്ളത്തിൽ മുങ്ങി. തവറൂലിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

ശ്രീകണ്ഠപുരം മാർക്കറ്റിൽ വെള്ളം കയറിയതു കാരണം വ്യാപാരികൾ സാധനങ്ങളെല്ലാം മാറ്റി. കൊയ്യം, പാറക്കാടി വയലുകൾ വെള്ളത്തിൽ മുങ്ങി. പെരുമ്പാറക്കടവ് പുഴ കര കവിഞ്ഞ് ബോട്ടുകടവ് പ്രദേശം വെള്ളത്തിലായി. പയ്യാവൂർ പഞ്ചായത്തിനേയും ശ്രീകണ്ഠപുരം നഗരസഭയെയും ബന്ധിപ്പിക്കുന്ന കണ്ടകശ്ശേരി പാലത്തിനു മുകളിലൂടെ പുഴ ഒഴുകുന്നത് കാരണം ഗതാഗതം തടസ്സപ്പെട്ടു. പയ്യാവൂർ ടൗണിന് സമീപം വണ്ണായിക്കടവ് പാലത്തിനു മുകളിലൂടെ പുഴ ഒഴുകുകയാണ്. ഇവിടെ ഗതാഗതം നിർത്തി.

ഗ്രാമീണ റോഡുകളിൽ വെള്ളം കയറിയതു കാരണം പല സ്ഥലത്തും പത്രം വിതരണം തടസ്സപ്പെട്ടു. തേർളായി ദ്വീപിനു ചുറ്റും പുഴയിൽ വെള്ളം നിറഞ്ഞതു കാരണം 100 ലേറെ കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി. ശ്രീകണ്ഠപുരം സബ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കോട്ടൂരിൽ നിന്ന് മലപ്പട്ടത്തേക്കുള്ള റോഡിൽ വെള്ളം കയറി ഗതാഗതം പ്രതിസന്ധിയിലായി. പൊടിക്കളം മേരിഗിരി സ്കൂൾ മൈതാനം വെള്ളത്തിൽ മുങ്ങി. ശ്രീകണ്ഠപുരം പയ്യാവൂർ റോഡിൽ പൊടിക്കളത്ത് വെള്ളം കയറി. പരിപ്പായി വയൽ വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ഈ മേഖലയിൽ നൂറുക്കണക്കിന് കർഷകരുടെ വാഴകൾ, കൃഷിയിടങ്ങൾ എല്ലാം വെള്ളത്തിലാണ്.