എടക്കാട് ∙ മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവത്സര സമ്മാനമായി നാടിനു സമർപ്പിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ധർമടം-മുഴപ്പിലങ്ങാട് സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി പ്രവൃത്തി നടത്തുന്ന മുഴപ്പിലങ്ങാട് ബീച്ചും കെടിഡിസി നിർമിക്കുന്ന ത്രീ സ്റ്റാർ ഹോട്ടലും സന്ദർശിച്ച് പ്രവൃത്തി അവലോകനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടക്കാട് ∙ മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവത്സര സമ്മാനമായി നാടിനു സമർപ്പിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ധർമടം-മുഴപ്പിലങ്ങാട് സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി പ്രവൃത്തി നടത്തുന്ന മുഴപ്പിലങ്ങാട് ബീച്ചും കെടിഡിസി നിർമിക്കുന്ന ത്രീ സ്റ്റാർ ഹോട്ടലും സന്ദർശിച്ച് പ്രവൃത്തി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  മുഴപ്പിലങ്ങാട് ബീച്ച് നവീകരണത്തിന്റെ 70 ശതമാനം പ്രവൃത്തികളും പൂർത്തിയായെന്നും ദുബായിലും സിംഗപ്പൂരിലും കാണപ്പെടുന്ന രീതിയിലാണ് ബീച്ച് നവീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

കെടിഡിസിയുടെ ത്രീ സ്റ്റാർ ഹോട്ടലിന്റെ 55 ശതമാനം പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. രണ്ടു പദ്ധതികളും യാഥാർഥ്യമാകുന്നതോടെ നാടിന്റെ മുഖഛായ മാറുമെന്നും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാടിന്റെ പ്രകൃതി സൗന്ദര്യം നിലനിർത്തിയാണ് നാല് കിലോമീറ്റർ നീളത്തിൽ വോക് വേ ഒരുക്കുന്നത്. കിഫ്ബി വഴി അനുവദിച്ച 233.71 കോടി രൂപ ചെലവിട്ട് ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമാണം നടത്തുന്നത്. 

ADVERTISEMENT

കുട്ടികൾക്കുള്ള കളിസ്ഥലം, ശുചിമുറികൾ, കിയോസ്‌കുകൾ, ലാൻഡ് സ്‌കേപ്പിങ് തുടങ്ങിയവയും ഒരുക്കുന്നുണ്ട്. മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സജിത, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ടി.സി.മനോജ്, ഡിടിപിസി സെക്രട്ടറി ജെ.കെ.ജിജേഷ് കുമാർ, ടൂറിസം ഇൻഫർമേഷൻ ഓഫിസർ കെ.സി.ശ്രീനിവാസൻ, പദ്ധതി നിർവഹണ ഏജൻസിയായ എസ്പിവി കെഐഐഡിസി ഡപ്യൂട്ടി ജനറൽ മാനേജർ  ഗംഗാധരൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

English Summary:

Muzhappilangad Beach in Kerala is undergoing a major renovation, set to transform it into a world-class tourist destination. Minister P.A. Muhammad Riyas announced that the revamped beach, featuring a new walkway, children's play area, and more, will be open to the public as a New Year's gift. A new KTDC three-star hotel is also nearing completion.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT