ലോറി കുടുങ്ങി; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു
തളിപ്പറമ്പ്∙ കുപ്പം പാലത്തിൽ ലോറി കേടായി കുടുങ്ങിയതിനെ തുടർന്ന് ദേശീയപാതയിൽ ഒന്നര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.ഇന്നലെ രാവിലെ 8.30ന് ആണ് ദേശീയപാതയിലെ കുപ്പം പാലത്തിൽ ലോറി കേടായത്. ഇതോടെ പാലത്തിന്റെ ഒരു ഭാഗത്തേക്കുള്ള ഗതാഗതം സ്തംഭിച്ചു. ഇരുചക്ര വാഹനങ്ങളും മറ്റുള്ളവയും കൂട്ടത്തോടെ എത്തിയതോടെ

തളിപ്പറമ്പ്∙ കുപ്പം പാലത്തിൽ ലോറി കേടായി കുടുങ്ങിയതിനെ തുടർന്ന് ദേശീയപാതയിൽ ഒന്നര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ രാവിലെ 8.30ന് ആണ് ദേശീയപാതയിലെ കുപ്പം പാലത്തിൽ ലോറി കേടായത്. ഇതോടെ പാലത്തിന്റെ ഒരു ഭാഗത്തേക്കുള്ള ഗതാഗതം സ്തംഭിച്ചു. ഇരുചക്ര വാഹനങ്ങളും മറ്റുള്ളവയും കൂട്ടത്തോടെ എത്തിയതോടെ മറുഭാഗത്തെ ഗതാഗതവും സ്തംഭിച്ചു.
തളിപ്പറമ്പ്, പരിയാരം സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാർ എത്തി കിണഞ്ഞ് ശ്രമിച്ചിട്ടും രാവിലെ ഗതാഗത തിരക്കുള്ള സമയമായതിനാൽ കുരുക്ക് അഴിക്കാനായില്ല. തളിപ്പറമ്പ്, പരിയാരം ഭാഗങ്ങളിലേക്ക് ഒരു കിലോമീറ്ററിലധികം ദൂരത്തിൽ വാഹനങ്ങളുടെ നിര രൂപപ്പെടുകയും ചെയ്തു. പിന്നീട് 10 ഓടെ ഖലാസികളുടെ നേതൃത്വത്തിൽ ലോറി നീക്കിയാണ് ഗതാഗത തടസ്സം പരിഹരിച്ചത്.