കണ്ണൂർ സർവകലാശാലാ വാർത്തകൾ അപേക്ഷ ക്ഷണിച്ചു ∙സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് താവക്കര ക്യാംപസിലെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ‘അക്കാദമിക് റൈറ്റിങ്- തിയറി ആൻഡ് പ്രാക്ടീസ്’ എന്ന 3 മാസ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് 23.09.2024 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.

കണ്ണൂർ സർവകലാശാലാ വാർത്തകൾ അപേക്ഷ ക്ഷണിച്ചു ∙സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് താവക്കര ക്യാംപസിലെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ‘അക്കാദമിക് റൈറ്റിങ്- തിയറി ആൻഡ് പ്രാക്ടീസ്’ എന്ന 3 മാസ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് 23.09.2024 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ സർവകലാശാലാ വാർത്തകൾ അപേക്ഷ ക്ഷണിച്ചു ∙സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് താവക്കര ക്യാംപസിലെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ‘അക്കാദമിക് റൈറ്റിങ്- തിയറി ആൻഡ് പ്രാക്ടീസ്’ എന്ന 3 മാസ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് 23.09.2024 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ സർവകലാശാലാ വാർത്തകൾ
അപേക്ഷ ക്ഷണിച്ചു
∙സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് താവക്കര ക്യാംപസിലെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ‘അക്കാദമിക് റൈറ്റിങ്- തിയറി ആൻഡ് പ്രാക്ടീസ്’ എന്ന 3 മാസ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് 23.09.2024 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: ബിരുദം, കോഴ്സ് ഫീസ്: 5000 രൂപ. നിലവിൽ കണ്ണൂർ സർവകലാശാലയുടെ കീഴിൽ മറ്റു കോഴ്സുകൾ പഠിക്കുന്ന, ബിരുദ യോഗ്യതയുള്ള വിദ്യാർഥികൾക്കും അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും ഗവേഷകർക്കും ഗവേഷണ പേപ്പറുകൾ/ പ്രബന്ധങ്ങൾ തയാറാക്കാൻ ഉപകാരപ്പെടുന്ന കോഴ്സിലേക്ക് ആദ്യം അപേക്ഷിക്കുന്ന 30 പേർക്ക് പ്രവേശനം നൽകും. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 26ന് വൈകിട്ട് 4ന് മുൻപ് സെന്റർ ഫോർ ലൈഫ് ലോങ് ലേണിങ്ങിൽ സമർപ്പിക്കണം. www.kannuruniversity.ac.in. 

അസൈൻമെന്റ് സമർപ്പണം
∙ഒന്നാം സെമസ്റ്റർ എംഎ പ്രൈവറ്റ് റജിസ്ട്രേഷൻ (2023 പ്രവേശനം- റഗുലർ, 2020, 2021, 2022 പ്രവേശനം-സപ്ലിമെന്ററി) നവംബർ 2023 സെഷൻ  ഇന്റേണൽ ഇവാല്യുവേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് അനുബന്ധ രേഖകൾ സഹിതം 27ന് വൈകിട്ട് 4ന് സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് വിഭാഗത്തിൽ സമർപ്പിക്കണം. സർവകലാശാല വെബ്‌ സൈറ്റിൽ (www.kannuruniversity.ac.in) Academics >>Private Registration >> Assignment എന്ന ലിങ്കിൽ എൻറോൾമെന്റ് നമ്പറും ജനന തീയതിയും നൽകി അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും ഡൗൺലോഡ് ചെയ്യാം. പേപ്പർ ഒന്നിന് 90 രൂപ നിരക്കിൽ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷൻ കോഴ്സ് ഫീ ശീർഷകത്തിൽ ഓൺലൈനായി ഫീസ് അടയ്ക്കണം. 2020, 2021, 2022 അഡ്മിഷൻ വിദ്യാർഥികൾ 90 രൂപ നിരക്കിലുള്ള ഫീസിന് പുറമേ പിഴയായി 150 രൂപ കൂടി അടയ്ക്കണം. 

ADVERTISEMENT

കരാർ നിയമനം നടത്തും
∙മാങ്ങാട്ടുപറമ്പ് ക്യാംപസിലെ ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ  താൽക്കാലിക നിയമനം നടത്തുന്നു. 
യോഗ്യത: ഫസ്റ്റ് ക്ലാസ്  മാർക്കോടെ എംസിഎ /എംഎസ്‌സി കംപ്യൂട്ടർ സയൻസ്  ബിരുദം. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 10ന് രാവിലെ 10.30 ന് ഇൻഫർമേഷൻ ടെക്‌നോളജി പഠനവകുപ്പിൽ നടത്തുന്ന അഭിമുഖത്തിലും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കണം. ഫോൺ :0497-2784535

പുനർമൂല്യനിർണയ ഫലം
∙അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംഎ അറബിക്, എംഎ ഇക്കണോമിക്സ്/ഡെവലപ്പ്മെന്റ് ഇക്കണോമിക്സ്, ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് (ഏപ്രിൽ-2024) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്‌ സൈറ്റിൽ ലഭ്യമാണ്.

ADVERTISEMENT

പോളി ടെക്നിക്കിൽ പ്രവേശനം
∙പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക് കോളജിലെ എൻജിനീയറിങ് / നോൺ എൻജിനീയറിങ് ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 9 മുതൽ 13 വരെ സ്പോട് അഡ്മിഷൻ നടക്കും. രാവിലെ 10.30 ന് മുൻപായി കോളജിൽ നേരിട്ട് ഹാജരാകണം. 04985 203001.

ഹെൽപ് ഡസ്‌ക്
∙ഐസിഎഐയും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി നടത്തുന്ന ഹെൽപ് ഡെസ്‌കിന്റെ സിറ്റിങ് 10 രാവിലെ 11 മുതൽ ഉച്ച 12 വരെ പള്ളിക്കുന്ന് എസിഎഐ ഭവനിൽ നടക്കും. ഫോൺ– 96454 24372

ADVERTISEMENT

റോളർ സ്കേറ്റിങ് മത്സരം 21 മുതൽ 
കണ്ണൂർ∙ ജില്ലാ റോളർ സ്കേറ്റിങ് മത്സരങ്ങൾ 21 മുതൽ 23 വരെ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. https://scoreman.in/keraladistricts2024/ എന്ന് വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ഫോൺ: 8907087236.

വസ്തു നികുതി സ്വീകരിക്കും
പയ്യന്നൂർ∙ നഗരസഭയിലെ വിവിധ വാർഡുകളിലെ വസ്തു നികുതി നാളെ മുതൽ ഒക്ടോബർ 11 വരെ വിവിധ കേന്ദ്രങ്ങളിൽ വച്ച് സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

മെഡിക്കൽ ക്യാംപ് 10ന്
ചെറുപുഴ∙ ഭാരതീയ ചികിത്സാ വകുപ്പ്, നാഷനൽ ആയുഷ് മിഷൻ, ആയുഷ് പിഎച്ച്സി പ്രാപ്പൊയിൽ എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാംപ് 10ന് രാവിലെ 9.30 മുതൽ 1 മണി വരെ പ്രാപ്പൊയിൽ എൻഎസ്എസ് ഹാളിൽ നടക്കും. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി സംഘടിപ്പിക്കുന്ന ക്യാംപിൽ ഔഷധ വിതരണം, രക്തപരിശോധന, യോഗ പരിശീലനം എന്നിവയുണ്ടാകും. ഫോൺ:9744251113, 9400394354.

അപേക്ഷ ക്ഷണിച്ചു
പയ്യന്നൂർ∙ ജലജീവൻ മിഷൻ ഭാഗമായി പെരിങ്ങോം- വയക്കര, ചെറുപുഴ, ആലക്കോട്, പയ്യാവൂർ, ഏരുവേശി, നടുവിൽ, ഉദയഗിരി, പടിയൂർ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ശുദ്ധജല പദ്ധതിയുടെ നിർവഹണത്തിലേക്ക് വൊളന്റിയർമാരെ നിയമിക്കുന്നു. കുറഞ്ഞ യോഗ്യത ഐടിഐ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ / ഡിപ്ലോമ, സിവിൽ/ മെക്കാനിക്കൽ), അധിക യോഗ്യത കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. സിഎഡിഡി, എംഎസ് ഓഫിസ് പ്രാവീണ്യമുള്ളവർക്ക് മുൻഗണന. അതത് പ്രദേശവാസികൾക്ക് അപേക്ഷിക്കാം.

പ്രതിദിനം 755 രൂപ നിരക്കിൽ വേതനം നൽകും. പ്രവൃത്തി പൂർത്തിയാവുന്നതോ അല്ലെങ്കിൽ പരമാവധി 179 ദിവസമോ ഏതാണ് കുറവെങ്കിൽ അതായിരിക്കും സേവനം വിടുതൽ ചെയ്യാനുള്ള കാലാവധി. 12ന് 10.15ന് വാട്ടർ അതോറിറ്റി, യുഡിസ്മാറ്റ് ഡബ്ല്യുഎസ്പി പയ്യന്നൂർ സബ് ഡിവിഷൻ ഓഫിസിൽ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. 11 മണിക്ക് ശേഷം വരുന്നവരെ പരിഗണിക്കില്ല. ഫോൺ 04985 203952.

അറിയിപ്പ്
ചാവശ്ശേരി∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി (സീനിയർ) അധ്യാപക തസ്തികയിൽ താൽക്കാലിക നിയമനത്തിന് 10ന് രാവിലെ 11ന് ഇന്റർവ്യൂ നടത്തും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT