റാഗിങ്: പ്ലസ് വൺ വിദ്യാർഥിക്ക് പരുക്ക്; 15 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്
ഇരിട്ടി∙ തില്ലങ്കേരി കാവുംപടി സിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ് പരാതി. പ്ലസ് വൺ വിദ്യാർഥിക്ക് പരുക്കേറ്റ സംഭവത്തിൽ പ്ലസ് ടു വിദ്യാർഥികളായ 15 പേർക്കെതിരെ മുഴക്കുന്ന് പൊലീസ് കേസെടുത്തു. പ്ലസ് വൺ വിദ്യാർഥി തില്ലങ്കേരി വടക്കേക്കര ഹൗസിൽ മുഹമ്മദ് ഷാനിഫിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ

ഇരിട്ടി∙ തില്ലങ്കേരി കാവുംപടി സിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ് പരാതി. പ്ലസ് വൺ വിദ്യാർഥിക്ക് പരുക്കേറ്റ സംഭവത്തിൽ പ്ലസ് ടു വിദ്യാർഥികളായ 15 പേർക്കെതിരെ മുഴക്കുന്ന് പൊലീസ് കേസെടുത്തു. പ്ലസ് വൺ വിദ്യാർഥി തില്ലങ്കേരി വടക്കേക്കര ഹൗസിൽ മുഹമ്മദ് ഷാനിഫിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൂ ധരിച്ചതും തലമുടി മുറിച്ചതും ഷർട്ടിന്റെ ബട്ടൻസ് ഇട്ടതും ചോദ്യം ചെയ്താണു തന്നെ ആക്രമിച്ചതെന്നു പൊലീസിനു നൽകിയ മൊഴിയിൽ ഷാനിഫ് പറഞ്ഞു.
അക്രമം തടയാൻ ശ്രമിച്ച നാട്ടുകാർക്കെതിരെയും വിദ്യാർഥികൾ തിരിഞ്ഞതായും പറയുന്നു. കേസിൽപെട്ട വിദ്യാർഥികളെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. സ്കൂളിൽ വിദ്യാർഥികളുടെ ചേരിതിരിഞ്ഞുള്ള സംഘർഷം സ്ഥിരമാണെന്നു നേരത്തേ പരാതിയുണ്ട്. കഴിഞ്ഞ ദിവസം സ്കൂളിൽ പ്ലസ് വൺ, പ്ലസ്ടു വിഭാഗത്തിലെ വിദ്യാർഥികൾ ചേരിതിരിഞ്ഞു സ്കൂളിൽ നിന്നു തുടങ്ങിയ സംഘർഷം കാവുംപടി ടൗണിലേക്കു വ്യാപിച്ചിരുന്നു. ഇതിനിടെയാണു മുഹമ്മദ് ഷാനിഫിന് പരുക്കേറ്റതെന്നാണു പരാതി. സംഭവത്തിൽ വിദ്യാർഥി പ്രിൻസിപ്പൽ ഇൻ ചാർജ് എ.സന്തോഷിന് നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു.