10 ലക്ഷത്തിന്റെ സ്വർണം തട്ടിയെടുത്തു; രണ്ടുപേർക്കെതിരെ കേസ്
ചിറ്റാരിപ്പറമ്പ് ∙ പ്രവാസിയിൽനിന്നു 10 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്തെന്ന പരാതിയിൽ 2 പേർക്കെതിരെ കേസ്.ഗൾഫിൽനിന്നു കൊടുത്തയച്ച 10 ലക്ഷത്തോളം രൂപയുടെ സ്വർണം തട്ടിയെടുത്തെന്ന, മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ റഷീദിന്റെ പരാതിയിലാണ് കണ്ണവം പൊലീസ് പരശൂരിലെ സുബീഷ്, ചുണ്ടയിലെ അമൽരാജ് എന്നിവർക്കെതിരെ

ചിറ്റാരിപ്പറമ്പ് ∙ പ്രവാസിയിൽനിന്നു 10 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്തെന്ന പരാതിയിൽ 2 പേർക്കെതിരെ കേസ്. ഗൾഫിൽനിന്നു കൊടുത്തയച്ച 10 ലക്ഷത്തോളം രൂപയുടെ സ്വർണം തട്ടിയെടുത്തെന്ന, മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ റഷീദിന്റെ പരാതിയിലാണ് കണ്ണവം പൊലീസ് പരശൂരിലെ സുബീഷ്, ചുണ്ടയിലെ അമൽരാജ് എന്നിവർക്കെതിരെ കേസെടുത്തത്. എസ്ഡിപിഐ പ്രവർത്തകൻ കണ്ണവത്തെ മുഹമ്മദ് സലാവുദ്ദീൻ വധക്കേസിലെ പ്രതിയും കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ആളുമാണ് അമൽരാജ്. ഗൾഫിലായിരുന്ന സുബീഷ് ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു മടങ്ങുന്നതിനിടെയാണ് തിരൂരങ്ങാടി സ്വദേശി മുസ്തഫ, മരുമകളുടെ വിവാഹ ആവശ്യത്തിനായി നികുതിയടച്ച 10 ലക്ഷത്തിന്റെ സ്വർണം നാട്ടിലെത്തിക്കാൻ ആവശ്യപ്പെട്ടത്.
കൊച്ചിയിൽ വിമാനമിറങ്ങുമ്പോൾ മരുമകൻ അബ്ദുൽ റഷീദിന് സ്വർണം കൈമാറണമെന്നും നിർദേശിച്ചു. എന്നാൽ, വിമാനമിറങ്ങിയ സുബീഷ് വിളിച്ചിട്ടു ഫോണെടുത്തില്ല. പിന്നീട്, സ്വർണം അമൽരാജിന്റെ കയ്യിലാണെന്നും കിട്ടണമെങ്കിൽ ഫോണിൽ ബന്ധപ്പെട്ടാൽ മതിയെന്നും പറഞ്ഞ് നമ്പർ നൽകി. പക്ഷേ, സ്വർണം തിരികെ നൽകാനാവില്ലെന്ന മറുപടിയാണ് അമൽരാജിൽനിന്ന് ലഭിച്ചത്. ഇതോടെയാണ് അബ്ദുൽ റഷീദ് പരാതി നൽകിയത്. സുബീഷും അമൽരാജും ചേർന്ന് സ്വർണം മറിച്ചുവിറ്റതാണെന്ന സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്. കണ്ണവം സിഐ കെ.വി.ഉമേശന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.