∙പ്രദേശത്തെ ജനങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരേയൊരു മൈതാനമേ മമ്പറത്തുള്ളൂ. മമ്പറം എജ്യുക്കേഷനൽ ട്രസ്റ്റിനു കീഴിലുള്ള ഒരേക്കർ വിസ്തൃതിയുള്ള മൈതാനം. ഫുട്ബോൾ ടൂർണമെന്റുകൾ ഉൾപ്പെടെ മമ്പറത്തിന്റെ കായിക ആവശ്യങ്ങൾക്കും കലാ- സാംസ്കാരിക പരിപാടികൾക്കും രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനത്തിനുമെല്ലാം മമ്പറത്തുകാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙പ്രദേശത്തെ ജനങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരേയൊരു മൈതാനമേ മമ്പറത്തുള്ളൂ. മമ്പറം എജ്യുക്കേഷനൽ ട്രസ്റ്റിനു കീഴിലുള്ള ഒരേക്കർ വിസ്തൃതിയുള്ള മൈതാനം. ഫുട്ബോൾ ടൂർണമെന്റുകൾ ഉൾപ്പെടെ മമ്പറത്തിന്റെ കായിക ആവശ്യങ്ങൾക്കും കലാ- സാംസ്കാരിക പരിപാടികൾക്കും രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനത്തിനുമെല്ലാം മമ്പറത്തുകാർ ആശ്രയിക്കുന്നത് ഈ മൈതാനമാണ്.   മമ്പറം ടൗൺ പരിസരത്തെ വിദ്യാലയങ്ങൾക്കും ആശ്രയം ഈ മൈതാനം തന്നെ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പങ്കെടുത്ത ഒട്ടേറെ പരിപാടികൾ ഇവിടെ നടത്തിയിട്ടുണ്ട്.എല്ലാവരും ആശ്രയിക്കുന്നുണ്ടെങ്കിലും വികസനം എത്തിനോക്കാത്ത സ്ഥിതിയിലാണ് മൈതാനത്തിന്റെ കിടപ്പ്. മമ്പറം പുതിയ പാലത്തിനു താഴെ പുഴയോരത്ത് അപ്രോച്ച് റോഡ് ആരംഭിക്കുന്ന ഭാഗം തൊട്ട് ചതുരാകൃതിയിലാണ് ഈ കളിസ്ഥലം.   നേരത്തെ ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട ഈ സ്ഥലം അധികൃതർ അളന്നു തിട്ടപ്പെടുത്തി കളി സ്ഥലത്തിനായി അനുവാദം നൽകിയെങ്കിലും ഇതിനെതിരെ സ്വകാര്യ വ്യക്തി ലോകായുക്തയിൽ പരാതി നൽകിയതോടെ വികസനം തടസ്സപ്പെട്ടു.

ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട സ്ഥലം കളിസ്ഥലത്തിനായി തരം മാറ്റം നടത്തിയതിന് പിന്നിൽ അഴിമതിയുണ്ടെന്നും സബ് കലക്ടറും വില്ലേജ് ഓഫിസറും കൃഷി ഓഫിസറും പഞ്ചായത്ത് സെക്രട്ടറിയും ഇതിന് കൂട്ടുനിന്നു എന്നും ചൂണ്ടിക്കാട്ടിയാണ് 2022ൽ ലോകായുക്തയിൽ പരാതി നൽകിയത്. ഇതേ ആവശ്യം ചൂണ്ടിക്കാട്ടി 2015ൽ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തെങ്കിലും ഹൈക്കോടതി കേസ് തള്ളുകയായിരുന്നു. തുടർന്നാണ് ലോകായുക്തയിൽ പരാതിപ്പെട്ടത്. മമ്പറത്തിന്റെ പൊതു ആവശ്യം മുൻനിർത്തി മൈതാനം വികസിപ്പിക്കാൻ യുക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മമ്പറത്തെ പ്രധാന രാഷ്ട്രീയ കക്ഷികളായ സിപിഎം, കോൺഗ്രസ്, ബിജെപി, രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ് - എസ്, ജനതാദൾ - എസ്, മുസ്‌ലിം ലീഗ് കക്ഷികൾ പരാതിക്കാരനെ സമീപിച്ചിരുന്നു.  മമ്പറത്തൊരുമയുടെ നേതൃത്വത്തിൽ നവരാത്രി ദസറ ആഘോഷം സംഘടിപ്പിക്കുമ്പോൾ ദിവസങ്ങൾ നീണ്ട കലാ സാംസ്കാരിക പരിപാടികൾ ആയിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഈ ഗ്രൗണ്ടിലാണ് നടത്തുന്നത്. ഈ നവരാത്രി ദിനത്തിലും ആയിരങ്ങൾ ഈ ഗ്രൗണ്ടിൽ ഒഴുകിയെത്തും. ചുറ്റുമതിലോ പൊതുവേദിയോ മറ്റു സൗകര്യങ്ങളോ ഒരുക്കിയാൽ നാടിന്റെ പൊതുവായ വികസനത്തിനായി തുടർന്നും മൈതാനം ഉപയോഗിക്കാൻ കഴിയുമെന്ന് ഇവർ ചൂണ്ടിക്കാട്ടി.

English Summary:

This article highlights the plight of Mambaram's sole playground, caught in a land dispute despite serving as a vital community hub. The community urges for its development and resolution of the legal hurdle.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT