മട്ടന്നൂർ∙ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വിമാനത്താവളത്തിലെ സൗകര്യങ്ങൾ ഫലപ്രദമാണോ എന്ന് പരിശോധിക്കാൻ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. റൺവേയിൽ വച്ച് വിമാനത്തിന് തീ പിടിച്ചാലുള്ള രക്ഷാപ്രവർത്തനമാണ് മോക്ഡ്രിൽ വഴി അവതരിപ്പിച്ചത്. ഇതിനായി വിമാനത്തിന്റെ മാതൃകയുണ്ടാക്കി തീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടന്നൂർ∙ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വിമാനത്താവളത്തിലെ സൗകര്യങ്ങൾ ഫലപ്രദമാണോ എന്ന് പരിശോധിക്കാൻ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. റൺവേയിൽ വച്ച് വിമാനത്തിന് തീ പിടിച്ചാലുള്ള രക്ഷാപ്രവർത്തനമാണ് മോക്ഡ്രിൽ വഴി അവതരിപ്പിച്ചത്. ഇതിനായി വിമാനത്തിന്റെ മാതൃകയുണ്ടാക്കി തീ പിടിപ്പിച്ച ശേഷം ‘രക്ഷാപ്രവർത്തനം’ നടത്തി. കിയാലിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം, പൊലീസ്, ഫയർ ഫോഴ്സ്, എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയർലൈൻ പ്രതിനിധികൾ, സിഐഎസ്എഫ്, സിവിൽ ഡിഫൻസ്, ജില്ലയിലെ വിവിധ ആശുപത്രികൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. 2 വർഷം കൂടുമ്പോൾ ഇത്തരം മോക്ഡ്രിൽ സംഘടിപ്പിക്കാറുണ്ട്.

എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വൈകി
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകൾ സാങ്കേതിക കാരണങ്ങളാൽ വൈകി. അബുദാബി, കുവൈത്ത്, ദോഹ എന്നിവിടങ്ങളിലേക്കുള്ള സർവീസും അബുദാബി, ദുബായ്, ഷാർജ എന്നീ വിമാനത്താവളങ്ങളിൽ നിന്നുള്ള സർ‌വീസുമാണ് വൈകിയത്. യാത്രക്കാർക്ക് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തിയതായി എയർലൈൻ പ്രതിനിധി പറഞ്ഞു.

English Summary:

A realistic mock drill at Kannur International Airport tested emergency protocols, simulating an aircraft fire and subsequent rescue operations. The drill aimed to evaluate and enhance the airport's preparedness for real-life emergencies, ensuring the safety of passengers and staff.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT