കണ്ണൂർ ജില്ലയിൽ ഇന്ന് (19-09-2024); അറിയാൻ, ഓർക്കാൻ
സ്പോട് അഡ്മിഷൻ കണ്ണൂർ ∙ കണ്ണൂർ സർവകലാശാലാ നീലേശ്വരം ക്യാംപസിൽ എംഎ ഹിന്ദി കോഴ്സിൽ സീറ്റൊഴിവ്. അഭിമുഖം 23ന് 11ന്. 8921288025, 8289918100, 9526900114. പയ്യന്നൂർ ക്യാംപസിൽ എംഎസ്‌സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി കോഴ്സിൽ സീറ്റൊഴിവ്. അഭിമുഖം നാളെ 10.30ന്. 9447956884, 8921212089. ലൈബ്രറി കൗൺസിൽ

സ്പോട് അഡ്മിഷൻ;കണ്ണൂർ ∙ കണ്ണൂർ സർവകലാശാലാ നീലേശ്വരം ക്യാംപസിൽ എംഎ ഹിന്ദി കോഴ്സിൽ സീറ്റൊഴിവ്. അഭിമുഖം 23ന് 11ന്. 8921288025, 8289918100, 9526900114.
പയ്യന്നൂർ ക്യാംപസിൽ എംഎസ്‌സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി കോഴ്സിൽ സീറ്റൊഴിവ്. അഭിമുഖം നാളെ 10.30ന്. 9447956884, 8921212089.
ലൈബ്രറി കൗൺസിൽപുസ്തകോത്സവം ഒക്ടോബറിൽ
കണ്ണൂർ∙ ലൈബ്രറി കൗൺസിലിന്റെ പുസ്തകോത്സവം ഒക്ടോബർ 25 മുതൽ കലക്ടറേറ്റ് മൈതാനിയിൽ നടക്കും. സംഘാടകസമിതി രൂപീകരണ യോഗം നാളെ 4ന് ജില്ലാ ലൈബ്രറി ഹാളിൽ നടക്കും.
വായനശാലയ്ക്ക്എൻഡോവ്മെന്റ്
∙ ജില്ലാ ലൈബ്രറി കൗൺസിലിന്റെ മുൻ സെക്രട്ടറിയായിരുന്ന കെ.സി.മാധവന്റെ പേരിൽ വായനശാലയ്ക്കു നൽകുന്ന എൻഡോവ്മെന്റ് അവാർഡിന് അപേക്ഷിക്കാം. അപേക്ഷാഫോം താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫിസിൽ ലഭിക്കും. സെക്രട്ടറി, കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഓഫിസ്, സിവിൽ സ്റ്റേഷൻ പിഒ, കണ്ണൂർ എന്ന വിലാസത്തിൽ ഒന്നിനകം അപേക്ഷ നൽകണം.
തൊഴിൽമേള 27ന്
∙ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും 27ന് ജില്ലാ പ്ലാനിങ് ഓഫിസ് കോൺഫറൻസ് ഹാളിൽ തൊഴിൽമേള നടത്തും. രാവിലെ 9ന് തുടങ്ങുന്ന മേളയിൽ ഐടി, എൻജിനീയറിങ്, ഓട്ടമൊബീൽ, മാനേജ്‌മെന്റ്, ധനകാര്യം, ആരോഗ്യം തുടങ്ങിയ മേഖലയിൽ ഇരുപതിലേറെ സ്ഥാപനങ്ങൾ പങ്കെടുക്കുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു.എസ്എസ്എൽസി മുതൽ വിവിധ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ബയോഡേറ്റ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് റജിസ്റ്റർ ചെയ്യണം. 0497 2707610
വനിതാ ഐടിഐ പ്രവേശനം
∙ കണ്ണൂർ ഗവ.വനിതാ ഐടിഐയിൽ എൻസിവിടി മെട്രിക് ട്രേഡുകളിൽ സീറ്റൊഴിവ്. 19ന് അകം അപേക്ഷിക്കണം. 04972835987, 9446677256
പൊതുരേഖ ബിൽ തെളിവെടുപ്പ്
∙ 2023 ലെ കേരള പൊതുരേഖ ബിൽ സംബന്ധിച്ച സിലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവർക്ക് 27ന് 10.30ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
റൂഡ്സെറ്റിൽപരിശീലനം
∙ തളിപ്പറമ്പ് ∙ കനറാ ബാങ്ക്, എസ്ഡിഎംഇ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ കാഞ്ഞിരങ്ങാട് പ്രവർത്തിക്കുന്ന സൗജന്യ സ്വയംതൊഴിൽ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒക്ടോബർ ആദ്യവാരം ആരംഭിക്കുന്ന കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ദിവസത്തെ പരിശീലനത്തിലേക്ക് 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് 22ന് മുൻപായി അപേക്ഷിക്കാം. ഫോൺ– 0460 2226573.
ജില്ലാ ആശുപത്രിയിൽ ഇന്ന്
∙ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്ന് (രാവിലെ 8 മുതൽ 12.30 വരെ) സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ: (വിഭാഗം, ഡോക്ടർ എന്ന ക്രമത്തിൽ)
∙ ഓർത്തോപീഡിക്– ഡോ.ശ്രീജിത്ത്
∙ മെഡിസിൻ ഒപി– ഡോ.പ്രിയങ്ക
∙ കാർഡിയോളജി– ഡോ.നവനീത്
∙ ഗൈനക്കോളജി– ഡോ.തങ്കമണി, ഡോ.സീമ, ഡോ.സിന്ധു
∙ പീഡിയാട്രിക്സ്– ഡോ.ഉഷ
∙ ഇഎൻടി– ഡോ.ദിൽജു
∙ ന്യൂറോളജി– ഡോ.ജിതേഷ്
∙ ഡെന്റൽ– ഡോ.ദീപക്, ഡോ.സൻജിത്ത് ജോർജ്
∙ നേത്ര വിഭാഗം– ഡോ.സ്മിത, ഡോ.ഷിനി
∙ സ്കിൻ– ഡോ.മിനി, ഡോ.ജയേഷ്
∙ ഫിസിക്കൽ മെഡിസിൻ, റീഹാബ്– ഡോ.രമേഷ്
∙ എൻസിഡി– ഡോ.വിമൽരാജ്
ഇന്ന് സേവനം ലഭ്യമല്ലാത്ത വിഭാഗങ്ങൾ:
∙ ഓങ്കോളജി
∙ പെയിൻ & പാലിയേറ്റീവ്
∙ നെഫ്രോളജി
∙ സൈക്യാട്രി
∙ സർജറി
∙ ശ്വാസകോശ വിഭാഗം
∙ ജില്ലാ ആശുപത്രി ഫോൺ: 0497 2731555.
ജോലി ഒഴിവ്
മട്ടന്നൂർ∙ പഴശ്ശിരാജ എൻഎസ്എസ് കോളജ് മലയാളം വകുപ്പിൽ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് 20 ന് ഉച്ചയ്ക്ക് 2ന് കൂടിക്കാഴ്ച നടത്തും. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിൽ പേര് റജിസ്റ്റർ ചെയ്ത യോഗ്യരായവർ അസ്സൽ രേഖകളുമായി പങ്കെടുക്കണം. 0490 2471747
ഉളിക്കൽ∙പഞ്ചായത്തിലെ ശലഭം ബഡ്സ് സ്കൂളിൽ ഫിസിയോതെറപ്പിസ്റ്റിന്റെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 27ന് 11നു പഞ്ചായത്ത് ഓഫിസിൽ നടക്കും. അംഗീകൃത സ്ഥാപനത്തിൽ നിന്നു ഫിസിയോ ഫിസിയോതെറപ്പിയിൽ ബിരുദവും പ്രവൃത്തി പരിചയവുമാണു ആണ് യോഗ്യത. ഫോൺ 04602228800.
വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം
കണ്ണവം ∙ ഗാന്ധി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ എൽപി യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ 22ന് രാവിലെ 10ന് വായനശാല ഹാളിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
ഗെസ്റ്റ് അധ്യാപക ഇന്റർവ്യൂ
മട്ടന്നൂർ∙ പഴശ്ശിരാജ എൻഎസ്എസ് കോളജ് മലയാളം വകുപ്പിൽ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് 20 ന് ഉച്ചയ്ക്ക് 2ന് കൂടിക്കാഴ്ച നടത്തും. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിൽ പേര് റജിസ്റ്റർ ചെയ്ത യോഗ്യരായവർ അസ്സൽ രേഖകളുമായി പങ്കെടുക്കണം. 0490 2471747
വൈദ്യുതി മുടക്കം
ചാലോട്∙ കുംഭം ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ. ആയിപ്പുഴ ജംക്‌ഷൻ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ 11 വരെ. അഞ്ചാംപീടിക ട്രാൻസ്ഫോമറിന്റെ കരിമ്പന വയൽ ഭാഗത്ത് രാവിലെ 10 മുതൽ 5 വരെ.
ഗാനാലാപന പരിപാടി
കണ്ണൂർ∙ സംഗീത് മ്യൂസിക് ക്ലബ്ബിന്റെ പ്രതിമാസ ഗാനാലാപന പരിപാടി നിങ്ങൾക്കും പാടാം 22ന് 3ന് തളാപ്പ് സംഗീത കലാക്ഷേത്ര ഹാളിൽ നടക്കും. ഓണപ്പാട്ടുകൾ, സിനിമ ഗാനങ്ങൾ, ലളിത ഗാനങ്ങൾ, സംഘ ഗാനങ്ങൾ എന്നിവ പാടാം. റജിസ്ട്രേഷൻ: 9656208099, 9447013722.