കോളയാട് ∙ പെരുവയിലെ ഉരുൾപൊട്ടലിൽ ജില്ലാ ഭരണകൂടം അനാസ്ഥ കാണിച്ചതായി വിമർശനം. കോളയാട് പഞ്ചായത്തിലെ പെരുവ വാർഡിൽ ജൂലൈ 30ന് രാത്രി പെരുവ വനമേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിലും മഴവെള്ളപ്പാച്ചിലിലും ഒട്ടേറെ നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും കണ്ണൂർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയോ, വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരോ തിരിഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോളയാട് ∙ പെരുവയിലെ ഉരുൾപൊട്ടലിൽ ജില്ലാ ഭരണകൂടം അനാസ്ഥ കാണിച്ചതായി വിമർശനം. കോളയാട് പഞ്ചായത്തിലെ പെരുവ വാർഡിൽ ജൂലൈ 30ന് രാത്രി പെരുവ വനമേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിലും മഴവെള്ളപ്പാച്ചിലിലും ഒട്ടേറെ നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും കണ്ണൂർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയോ, വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരോ തിരിഞ്ഞു നോക്കിയില്ലെന്നാണു നാട്ടുകാരുടെ പരാതി. 

കണ്ണവം വനം റേഞ്ച് പരിധിയിൽപെട്ട കൊളപ്പ, തെറ്റുമ്മൽ, കുന്നുവളപ്പ് തുടങ്ങിയ ട്രൈബൽ സെറ്റിൽമെൻിനോട് ചേർന്ന വനത്തിൽ മൂന്നിടത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഈ ഭാഗങ്ങളിൽ നിന്നായി 30 കുടുംബങ്ങളെയാണ് പാലത്തുവയൽ ഗവ. യുപി സ്കൂളിൽ ഒരാഴ്ചയോളം മാറ്റിപ്പാർപ്പിച്ചത്.

ADVERTISEMENT

പാലങ്ങളും റോഡുകളും ഒലിച്ച് പോയതിനെ തുടർന്ന് 200ൽ അധികം പട്ടികവർഗ കുടുംബങ്ങൾ ഒറ്റപ്പെട്ടു. വനത്തിൽ നിന്നും വെള്ളം വീടുകളിലേക്ക് കൊണ്ടുവരുന്ന പൈപ്പ് പൊട്ടിയതിനാൽ കുടിവെള്ളം പോലും ഇല്ലാതായി. ചിലയിടങ്ങളിലേക്ക് ഇപ്പോഴും വാഹനങ്ങളിൽ കടന്നുചെല്ലാൻ കഴിയാത്ത സ്ഥിതിയാണ്. ചന്ദ്രോത്ത് കോൺക്രീറ്റ് നടപ്പാലം ഒഴുകിപ്പോയതിനെ തുടർന്ന് മറുകരയിലെ ചന്ദ്രോത്ത് ആക്കംമൂല ഭാഗങ്ങളിലെ 60 കുടുംബങ്ങൾക്ക് കാൽനട യാത്രാസൗകര്യം ഇല്ലാതായി.

ചങ്ങല ഗേറ്റ് കോൺക്രീറ്റ് നടപ്പാലവും തകർന്നു. വീടുകളിൽ വെള്ളവും ചെളിയും മരങ്ങളും വന്നടിഞ്ഞു. കൊളപ്പ, കുന്നുവളപ്പ് ഭാഗത്തെ ആദിവാസികളെ പുനരധിവസിപ്പിക്കേണ്ട നിലയിലാണ്.2010ന് ശേഷം ചെറുതും വലുതുമായി തുടർച്ചയായി നാല് വർഷങ്ങളിൽ ഇതേ സ്ഥലത്ത് തന്നെ ഉരുൾപൊട്ടൽ ഉണ്ടായതോടെ ആളുകളെ മാറ്റിപ്പാർപ്പിച്ചതാണ്. 2021ൽ ചേക്കേരി വനമേഖലയിൽ ഉണ്ടായ ഉരുൾപൊട്ടൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. 

ADVERTISEMENT

നാട്ടുകാരുടെ ആവശ്യങ്ങൾ ഇവയാണ്
കോളയാട് പഞ്ചായത്തിലെ വനം സെറ്റിൽമെന്റിലേക്കുള്ള തകർന്ന റോഡുകളും പാലങ്ങളും പുനർനിർമിക്കണം, കൃഷിനാശം സംഭവിച്ചവർക്ക് പുതിയ സ്കീമുകൾ വേണം, മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങളെ കണ്ടെത്തി പുനരധിവാസം സാധ്യമാക്കണം, ഇതിനു പ്രത്യേക പാക്കേജുകൾ വേണം. വനം, റവന്യു, ട്രൈബൽ വകുപ്പ് മന്ത്രിമാരും ജനപ്രതിനിധികളും വകുപ്പ് മേധാവികളും പ്രദേശത്ത് സന്ദർശനം നടത്തണം, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉരുൾപൊട്ടൽ പഠനം നടത്തണം, കേന്ദ്ര, കേരള സർക്കാരുകളുടെ പ്രത്യേക പാക്കേജുകൾ കൊണ്ടുവരണം.

English Summary:

A landslide and flash floods wreaked havoc in the Peruva forest area of Kannur on July 30th. Residents are raising serious concerns, accusing the district administration and forest department of neglecting the situation and failing to provide necessary assistance despite the significant damage.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT