ചപ്പാരപ്പടവ്∙ റോഡ് നിർമാണത്തിലെ അശാസ്ത്രീയത മൂലം അപകടങ്ങൾ വർധിക്കുന്നതായി പരാതി. കോടികൾ ചെലവഴിച്ചു നിർമിച്ച കാട്ടാമ്പള്ളി-ചപ്പാരപ്പടവ് -ചാണോക്കുണ്ട് റോഡിൽ ഉറൂട്ടേരി വളവിലാണ് അപകടങ്ങൾ പെരുകുന്നത്. ഇരുചക്രവാഹനവും ഓട്ടോറിക്ഷയും ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങളാണ് അപകടത്തിൽപെടുന്നതിൽ ഏറെയും. കഴിഞ്ഞദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചപ്പാരപ്പടവ്∙ റോഡ് നിർമാണത്തിലെ അശാസ്ത്രീയത മൂലം  അപകടങ്ങൾ വർധിക്കുന്നതായി  പരാതി. കോടികൾ ചെലവഴിച്ചു നിർമിച്ച കാട്ടാമ്പള്ളി-ചപ്പാരപ്പടവ് -ചാണോക്കുണ്ട് റോഡിൽ ഉറൂട്ടേരി വളവിലാണ് അപകടങ്ങൾ പെരുകുന്നത്. ഇരുചക്രവാഹനവും ഓട്ടോറിക്ഷയും ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങളാണ് അപകടത്തിൽപെടുന്നതിൽ ഏറെയും. കഴിഞ്ഞദിവസം  നിയന്ത്രണം വിട്ട ഒരു സ്കൂട്ടർ റോഡരികിലെ  ഓവുചാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ  യാത്രക്കാരന് സാരമായ പരുക്കേറ്റു. മാസത്തിൽ നാലും അഞ്ചും അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. കുത്തനെ ചെരിവും കൊടുംവളവുമാണ് ഇവിടം. ഒടുവള്ളിത്തട്ട് സിഎച്ച്സി റോഡ്  അവസാനിക്കുന്നത് ഉറൂട്ടേരി വളവിലാണ്. ഇവിടെ റോഡിന്റെ ഔട്ടർ ഭാഗം  ചെരിഞ്ഞു നിൽക്കേണ്ടതിനു പകരം ഒടുവള്ളി സിഎച്ച്സി റോഡിന് സമമായി നിൽക്കുന്നതാണ്  അപകടങ്ങൾക്ക് പ്രധാന കാരണം. ഇതുമൂലം ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ വഴുതി ഓവുചാലിലേക്ക് മറിയുന്നു.  അപകടങ്ങൾ പെരുകുന്നത് നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഇവിടെ അപകടസാധ്യത  സൂചിപ്പിക്കുന്ന ബോർഡ് പോലും  സ്ഥാപിച്ചിട്ടില്ല. സോളർ വിളക്ക് സ്ഥാപിക്കാത്തതും അപകട  സാധ്യത വർധിപ്പിക്കുന്നു.രാത്രി വാഹനം ഓടിച്ചു വരുന്നവർക്ക് ഇവിടത്തെ അപകടാവസ്ഥ  കാണാനാകില്ല. അതിനാൽ ദുരന്തത്തിനു കാത്തുനിൽക്കാതെ ഈ പ്രശ്നത്തിന്  അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

English Summary:

The Urootery curve on the newly constructed Kattampally-Chapparamdavu-Chanokkund road has become an accident hotspot. Unscientific design and lack of safety measures have led to numerous accidents, particularly involving two-wheelers. Locals urge authorities to address the issue before it claims more lives.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT