വമ്പൻ ഫിഷിങ്! രാജേഷിന്റെ ചൂണ്ടയിൽ കുടുങ്ങിയത് ആസാം വാള, 16.2 കിലോഗ്രാം തൂക്കം; കിലോയ്ക്ക് 250 രൂപ
കൂത്തുപറമ്പ് ∙ മമ്പറം പുഴയിൽ പലപ്പോഴായി രാജേഷ് ചൂണ്ടയിടാനെത്തിയെങ്കിലും ഇതു പോലുള്ള ഒരു അതിഥിയെ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇന്നലെ വൈകിട്ട് തന്റെ ചൂണ്ടയിൽ കുരുങ്ങിയത് മത്സ്യം തന്നെയാണെന്ന് ഉറപ്പാക്കിയപ്പോൾ സന്തോഷം മാത്രമല്ല അത്ഭുതവും മനസ്സിൽ മിന്നിമറിഞ്ഞു. കായലാട് സ്വദേശിയായ രാജേഷിന്റെ ചൂണ്ടയിൽ

കൂത്തുപറമ്പ് ∙ മമ്പറം പുഴയിൽ പലപ്പോഴായി രാജേഷ് ചൂണ്ടയിടാനെത്തിയെങ്കിലും ഇതു പോലുള്ള ഒരു അതിഥിയെ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇന്നലെ വൈകിട്ട് തന്റെ ചൂണ്ടയിൽ കുരുങ്ങിയത് മത്സ്യം തന്നെയാണെന്ന് ഉറപ്പാക്കിയപ്പോൾ സന്തോഷം മാത്രമല്ല അത്ഭുതവും മനസ്സിൽ മിന്നിമറിഞ്ഞു. കായലാട് സ്വദേശിയായ രാജേഷിന്റെ ചൂണ്ടയിൽ കുടുങ്ങിയ ആസാം വാളയ്ക്ക് തൂക്കം 16.2 കിലോഗ്രാം. മമ്പറം മാർക്കറ്റിൽ കിലോയ്ക്ക് 250 രൂപ വച്ചാണ് മത്സ്യം വിൽപന നടത്തിയത്.
ചൂണ്ടയിടൽ ഒരു ഹരമാക്കി മാറ്റിയ കോൺക്രീറ്റ് ജോലിക്കാരനായ രാജേഷിന് സ്വന്തം ആവശ്യത്തിനുള്ള ചെറുമത്സ്യങ്ങൾ മാത്രമേ മുൻപ് ലഭിച്ചിട്ടുള്ളൂ. അഞ്ചരക്കണ്ടി പുഴയുടെ ഭാഗമായ മമ്പറം പുഴയിൽ ഇത്രയും വലുപ്പമുള്ള ആസാം വാള എങ്ങനെയെത്തി എന്നതും ആളുകളെ അമ്പരപ്പിക്കുന്നു.