പാനൂർ ∙ മാഹിയിൽനിന്ന് നികുതി വെട്ടിച്ച് ഡീസൽ കടത്തുന്നതു തടയാൻ ശ്രമിച്ച ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമം. തലശ്ശേരിയിലെ ജിഎസ്ടി വകുപ്പിന്റെ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം കരിയാട് വച്ച് ഡീസൽ കടത്ത് സംഘം വാഹനമിടിച്ചു തകർത്തു. സംഘം റോഡിൽ കാർ കുറുകെയിട്ടു പരിശോധനയ്ക്കെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാനൂർ ∙ മാഹിയിൽനിന്ന് നികുതി വെട്ടിച്ച് ഡീസൽ കടത്തുന്നതു തടയാൻ ശ്രമിച്ച ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമം. തലശ്ശേരിയിലെ ജിഎസ്ടി വകുപ്പിന്റെ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം കരിയാട് വച്ച് ഡീസൽ കടത്ത് സംഘം വാഹനമിടിച്ചു തകർത്തു.

സംഘം റോഡിൽ കാർ കുറുകെയിട്ടു പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്ക് മാർഗതടസ്സമുണ്ടാക്കി. കണ്ടെയ്നർ ലോറിയിലായിരുന്നു അനധികൃത കടത്ത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ എൻ.കെ.അനിൽകുമാർ ഉൾപ്പെട്ട ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കെത്തിയത്. ലോറിക്ക് കൈകാട്ടി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. വണ്ടി നിർത്താതെ ജിഎസ്‌ടി വകുപ്പിന്റെ വാഹനിത്തിലിടിച്ചു കടന്നു.

ADVERTISEMENT

ലോറിക്ക് തൊട്ടുപിറകിൽ തന്നെ ഡീസൽ കടത്ത് സംഘത്തിന്റെ കാറുമുണ്ടായിരുന്നു. അധികൃതർക്ക് പിടികൊടുക്കാതെ പിന്നീട് കാർ അമിത വേഗത്തിൽ ഓടിച്ച് സംഘം കടന്നുകളഞ്ഞു. ഇൻസ്പെക്ടർ അനിൽകുമാറിന്റെ പരാതിയിൽ ചൊക്ലി പൊലീസ് കേസെടുത്തു.കഴിഞ്ഞ മാസം 22ന് ഇതേ കണ്ടെയ്‌നർ ലോറി ഡീസൽ കടത്തിനിടെ അധികൃതരുടെ പിടിയിലായിരുന്നു. അന്ന് 1,80,000 രൂപ ഈ വാഹനത്തിന് ജിഎസ്ടി അധികൃതർ പിഴ ചുമത്തിയാണ് വിട്ടത്.

English Summary:

A diesel smuggling gang attempted to run over GST officials in Panur, Kerala, while they were investigating tax evasion. The officials had stopped a container lorry suspected of smuggling diesel from Mahe. The lorry driver rammed the officials' vehicle and fled the scene.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT