ADVERTISEMENT

ഇരിട്ടി ∙ മോഷണമുതലിന്റെ വലിപ്പച്ചെറുപ്പമല്ല അന്വേഷണത്തിന്റെ മാനദണ്ഡമെന്നു തെളിയിക്കുകയാണ് ഇരിട്ടി പൊലീസ്. ഇരിട്ടിയിലെ വ്യാപാരി കുന്നോത്തെ ജയിനിന്റെ വീട്ടുവരാന്തയിൽ നിർത്തിയിട്ടിരുന്ന ഗിയറുള്ള സൈക്കിളാണ് കഴിഞ്ഞദിവസം രാത്രി മോഷണം പോയത്.മകൻ റിഷിയുടെ പ്രിയസൈക്കിൾ ആയതിനാൽ ഭാര്യ ജാൻസി ഇന്നലെ ഉച്ചയോടെ ഇരിട്ടി പൊലീസിൽ പരാതിയുമായിയെത്തി. 

ഉടൻ തന്നെ എസ്ഐ റജി സ്കറിയ, സിപിഒമായ രതീഷ് സുധീഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണവും ആരംഭിച്ചു. 6 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ വൈകിട്ടോടെ ബൻഹിൽ സ്കൂളിനു സമീപമുള്ള ഒരു വീട്ടിൽനിന്നു പൊലീസ് സൈക്കിൾ കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ചു.

English Summary:

When a young boy's prized bicycle was stolen in Iritty, the local police didn't dismiss it as a minor case. A dedicated team launched a thorough investigation, successfully recovering the bicycle and reuniting it with its grateful owner. This heartwarming story exemplifies the power of community policing and the commitment of the Iritty police to serving their community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com