നഗരത്തിൽ അലഞ്ഞുതിരിയുന്ന പശുക്കളെ പിടികൂടി കോർപറേഷൻ
കണ്ണൂർ ∙ നഗരത്തിൽ അലഞ്ഞു തിരിയുന്ന പശുക്കളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി നഗരത്തിൽ വിവിധയിടങ്ങളിൽ നിന്നായി 17 പശുക്കളെ പിടികൂടി. പിടികൂടിയ പശുക്കളെ കോർപറേഷന്റെ പാറക്കണ്ടിയിലെ പൗണ്ടിലേക്ക് മാറ്റി. പൊലീസ് മൈതാനപരിസരം, സിറ്റി നീർച്ചാൽ

കണ്ണൂർ ∙ നഗരത്തിൽ അലഞ്ഞു തിരിയുന്ന പശുക്കളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി നഗരത്തിൽ വിവിധയിടങ്ങളിൽ നിന്നായി 17 പശുക്കളെ പിടികൂടി. പിടികൂടിയ പശുക്കളെ കോർപറേഷന്റെ പാറക്കണ്ടിയിലെ പൗണ്ടിലേക്ക് മാറ്റി. പൊലീസ് മൈതാനപരിസരം, സിറ്റി നീർച്ചാൽ എന്നിവിടങ്ങളിൽ നിന്നാണ് ഇവയെ പിടികൂടിയത്. കന്നുകാലിശല്യം രൂക്ഷമായയിനെ തുടർന്ന് ഇവയെ പിടികൂടുന്നതിന് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു.
സ്ക്വാഡ് ലീഡർ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സുധീർ ബാസു, സ്ക്വാഡ് അംഗങ്ങളായ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.ശ്രീകുമാരൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ.ബിന്ദു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ഉദയകുമാർ,സഫീറലി, ഫിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. വരും ദിവസങ്ങളിലും പശുപിടിത്തം തുടരുമെന്ന് ആരോഗ്യ സ്ഥിരസമിതി ചെയർമാൻ എം.പി.രാജേഷ് അറിയിച്ചു.