കോടിയേരിയുടെ വെങ്കല പ്രതിമ അനാഛാദനം ചെയ്തു
കണ്ണൂർ ∙ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ വെങ്കലപ്രതിമ വീട്ടുമുറ്റത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അനാഛാദനം ചെയ്തു. രാവിലെ പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം 11.30ന് ആയിരുന്നു ചടങ്ങ്. അനാഛാദന ചടങ്ങിൽ സിപിഎം സംസ്ഥാന

കണ്ണൂർ ∙ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ വെങ്കലപ്രതിമ വീട്ടുമുറ്റത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അനാഛാദനം ചെയ്തു. രാവിലെ പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം 11.30ന് ആയിരുന്നു ചടങ്ങ്. അനാഛാദന ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കഥാകൃത്ത് ടി.പത്മനാഭൻ, മന്ത്രി പി.രാജീവ്, സ്പീക്കർ എ.എൻ.ഷംസീർ, സിപിഎം നേതാക്കളായ വൃന്ദ കാരാട്ട്, ഇ.പി.ജയരാജൻ, കെ.കെ.ശൈലജ, പി.കെ.ശ്രീമതി, പി.ശശി, പി.കെ.ശശി, എം.വി.ജയരാജൻ, എം.പ്രകാശൻ, ടി.വി.രാജേഷ്, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, എംപിമാരായ വി.ശിവദാസൻ, പി.സന്തോഷ്കുമാർ, എംഎൽഎമാരായ കെ.വി.സുമേഷ്, കെ.പി.മോഹനൻ, എം.വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസൻ, ഋഷിരാജ് സിങ്, ഇ.കെ.ഭരത്‌ഭൂഷൺ, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിലെ ഫാ. സിജോ പന്തപ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.
കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ, മക്കളായ ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി, ബന്ധുക്കൾ എന്നിവർ അതിഥികളെ സ്വീകരിച്ചു. കണ്ണൂരിലെ എൻ.മനോജ്കുമാറാണ് പ്രതിമ നിർമിച്ചത്. ജീവൻ കുഞ്ഞിമംഗലമാണ് പ്രതിമയുടെ മെറ്റൽ പ്രവൃത്തി ചെയ്തത്. മുറ്റത്തോടു ചേർന്നു പ്രത്യേകമൊരുക്കിയ സ്ഥലത്താണു പ്രതിമ സ്ഥാപിച്ചത്. വൈകിട്ടു കോടിയേരിയിൽ വൊളന്റിയർ മാർച്ചും നടത്തി. തുടർന്ന് പൊതുസമ്മേളനം സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു.
പിണറായിയുടെ ജീവിതം ആർഎസ്എസിനെതിരെ: വൃന്ദ കാരാട്ട്
തലശ്ശേരി ∙ പിണറായി വിജയന്റെ ജീവിതത്തിലെ നല്ലസമയം മുഴുവൻ ആർഎസ്എസിനെതിരെ പൊരുതുകയായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ആർഎസ്എസ് ബാന്ധവം ആരോപിക്കുന്നതിന് പിന്നിൽ ആരായിരിക്കുമെന്ന് കേരളീയർക്ക് മനസ്സിലാകുമെന്നും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഇതിനെ നേരിടാനുള്ള ശരിയായ മാർഗം സത്യം എന്താണെന്ന് കൃത്യമായി പറയുക എന്നതാണ്. നമ്മുടെ സത്യം എന്നത് നമ്മുടെ രാഷ്ട്രീയമാണ്, പ്രത്യയശാസ്ത്രമാണ്, ജനങ്ങളോടുള്ള വിശ്വാസ്യതയാണ്. കോടിയേരി മുളിയിൽനടയിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വൃന്ദ കാരാട്ട്.
രാജ്യത്തുടനീളം ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്ന സമീപനമാണ് ബിജെപിക്ക്. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാരും ഇതേ സമീപനമാണ് സ്വീകരിക്കുന്നത്. കോടിയേരി കമ്യൂണിസ്റ്റുകാർക്ക് ആകെ മാതൃകയാണ്. സങ്കീർണമായ സാഹചര്യങ്ങളെ ലളിതമായ ഭാഷയിൽ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനാകുമായിരുന്നു. സിപിഎം ഏരിയാ സെക്രട്ടറി സി.കെ.രമേശൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.വി.ജയരാജൻ, പി.പി.ഗംഗാധരൻ, വിജയൻ വെളിയമ്പ്ര എന്നിവർ പ്രസംഗിച്ചു. കോടിയേരിയുടെ ഭാര്യ വിനോദിനിയും പങ്കെടുത്തു.