ഇരിട്ടി∙ ബോയ്സ് ടൗൺ വയനാട് റോഡ് നവീകരണത്തിനായി 39 കോടി രൂപയുടെ പദ്ധതി അനുവദിച്ചിട്ടും നിർമാണം വൈകുന്നതിൽ താലൂക്ക് വികസന സമിതിയിൽ രൂക്ഷ വിമർശനം. പാച്ച്‌വർക് അടുത്ത ആഴ്ച ആരംഭിക്കുമെന്നും 39 കോടി രൂപയുടെ ‌നവീകരണ പദ്ധതിക്ക് സാങ്കേതികാനുമതി ലഭിച്ചതാണെങ്കിലും കിഫ്ബിയിൽ നിന്നുള്ള ഒരു അനുമതി കൂടി ലഭിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിട്ടി∙ ബോയ്സ് ടൗൺ വയനാട് റോഡ് നവീകരണത്തിനായി 39 കോടി രൂപയുടെ പദ്ധതി അനുവദിച്ചിട്ടും നിർമാണം വൈകുന്നതിൽ താലൂക്ക് വികസന സമിതിയിൽ രൂക്ഷ വിമർശനം. പാച്ച്‌വർക് അടുത്ത ആഴ്ച ആരംഭിക്കുമെന്നും 39 കോടി രൂപയുടെ ‌നവീകരണ പദ്ധതിക്ക് സാങ്കേതികാനുമതി ലഭിച്ചതാണെങ്കിലും കിഫ്ബിയിൽ നിന്നുള്ള ഒരു അനുമതി കൂടി ലഭിക്കാൻ കാത്തിരിക്കുകയാണെന്നും കെആർഎഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.സജിത്ത് അറിയിച്ചു.

ബോയ്സ് ടൗൺ റോഡിനായി നാട്ടുകാരുടെ യോഗം കൂടി കഴിഞ്ഞിട്ടു എത്ര കാലമായിയെന്ന് സണ്ണി ജോസഫ് എംഎൽഎ ചോദിച്ചു.അമ്പായത്തോട് - തലപ്പുഴ - 44-ാം മൈൽ റോഡിനു സർക്കാർ അനുമതി നൽകണമെന്ന് യോഗം ഏകകണ്ഠമായി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ചു നേരത്തെ മുഖ്യമന്ത്രിക്കും മരാമത്ത് മന്ത്രിക്കും നിവേദനം നൽകിയിരുന്നതായും മരാമത്ത് വിഭാഗത്തിൽനിന്നു നിവേദനത്തിനു ലഭിച്ച മറുപടിയിൽ ഇത്തരം ഒരു അജൻഡ സർക്കാരിന്റെ പരിഗണനയിലില്ലെന്നാണ് അറിയിച്ചതെന്ന് എംഎൽഎ പറഞ്ഞു.

ADVERTISEMENT

കർണാടകയിലേക്കുള്ള മാക്കൂട്ടം പെരുമ്പാടി ചുരം പാത തകർന്നു ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണെന്ന് കേരള കോൺഗ്രസ് എം പ്രതിനിധി വിപിൻ തോമസ് ചൂണ്ടിക്കാട്ടി. താലൂക്ക് സഭ ആവശ്യമായി സർക്കാരിനെ അറിയിക്കും. എംഎൽഎയും പ്രശ്നം ശ്രദ്ധയിൽ പെടുത്തും.ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിൽ മദ്യം – മയക്കുമരുന്ന് ലഹരി മാഫിയകളുടെ പ്രവർത്തനം ശക്തമാണെന്നു പരാതിയിൽ പൊലീസും എക്സൈസും നിരീക്ഷണം ശക്തമാക്കും. കീഴൂർ മേഖലയിൽ സംസ്ഥാനാന്തര പാതയിലെ കുഴികൾ അപകടാവസ്ഥയാണെന്നും 3 പേർക്ക് പരുക്കേറ്റിട്ടും നടപടിയില്ലെന്നും പ്രതിനിധി കെ.പി.ഷാജി ചൂണ്ടിക്കാട്ടി. 

കൂട്ടുപുഴയിലെ എക്സൈസ്, പൊലീസ്, ആർടിഒ ചെക്ക് പോസ്റ്റുകൾ മഴ പെയ്താൽ വെള്ളക്കെട്ടിലാകുന്ന പ്രശ്നം പരിഹരിക്കണമെന്നും കോളിക്കടവ് ടൗണിൽ സീബ്രാ ലൈൻ വേണമെന്നും പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി ആവശ്യപ്പെട്ടു. റോഡുകളിലെ ഓവുചാൽ വൃത്തിയാക്കുന്നതും കാടുവെട്ടുന്നതും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഇരിട്ടി നഗരസഭാ അധ്യക്ഷ കെ.ശ്രീലതയും ആവശ്യപ്പെട്ടു. ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശൻ, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ.ജനാർദനൻ, ഇബ്രാഹിം മുണ്ടേരി, കെ.പി.അനിൽകുമാർ, തോമസ് വർഗീസ്, പായം ബാബുരാജ് എന്നിവർ പ്രസംഗിച്ചു.

English Summary:

The Iritty Taluk Development Committee meeting highlighted concerns over delayed road renovations, pressing for action on the Boys Town Wayanad Road and other critical routes. Issues like drug activity and infrastructure damage were also addressed, emphasizing the need for government intervention.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT