പാനൂർ ∙ താലൂക്ക് ആശുപത്രി വികസന പ്രവർത്തനങ്ങൾക്ക് മുൻമന്ത്രി കെ.കെ.ശൈലജ അനുവദിച്ച 48 ലക്ഷം രൂപ ഇനിയും ചെലവഴിക്കാൻ കഴിഞ്ഞില്ല. ഫണ്ട് അനുവദിച്ച് 4 വർഷം പിന്നിട്ടെങ്കിലും സാങ്കേതിക നൂലാമാലകളാണ് ഫണ്ട് ഉപയോഗത്തിന് തടസ്സമായത്. നഗരസഭയുടെ ആസ്തി റജിസ്റ്റിൽ ആശുപ‌ത്രി ഇല്ലെന്നായിരുന്നു ആദ്യ കണ്ടെത്തൽ.എന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാനൂർ ∙ താലൂക്ക് ആശുപത്രി വികസന പ്രവർത്തനങ്ങൾക്ക് മുൻമന്ത്രി കെ.കെ.ശൈലജ അനുവദിച്ച 48 ലക്ഷം രൂപ ഇനിയും ചെലവഴിക്കാൻ കഴിഞ്ഞില്ല. ഫണ്ട് അനുവദിച്ച് 4 വർഷം പിന്നിട്ടെങ്കിലും സാങ്കേതിക നൂലാമാലകളാണ്  ഫണ്ട് ഉപയോഗത്തിന് തടസ്സമായത്. നഗരസഭയുടെ ആസ്തി റജിസ്റ്റിൽ ആശുപ‌ത്രി ഇല്ലെന്നായിരുന്നു ആദ്യ കണ്ടെത്തൽ.എന്നാൽ നഗരസഭയുടെ പരിധിയിൽ വരുന്ന ആശുപത്രിക്ക് കെട്ടിട നമ്പറും മറ്റു കാര്യങ്ങളുമുണ്ട്. ഒരു തടസ്സം നീങ്ങുമ്പോൾ മറ്റൊന്ന് കടന്നു വന്നതോടെ ഫണ്ട് ഉപയോഗപ്രദമാക്കാൻ കഴിയാത്ത അവസ്ഥയായി. കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി മാനേജ്മന്റ് കമ്മിറ്റിയിൽ  (എച്ച്എംസി) ഇക്കാര്യം ചർച്ച ചെയ്തതാണ്. ഒപി ബ്ലോക്കിനു മുകളിൽ കെട്ടിടം പണിത് കൂടുതൽ സൗകര്യം ഒരുക്കുകയാണ് പദ്ധതി. കെട്ടിടത്തിനു മുകളിൽ നിലവിൽ അലുമിനിയം ഷീറ്റാണുള്ളത്.  സാങ്കേതിക അനുമതിക്കായി (ടിഎസ്) സമർപ്പിച്ചപ്പോഴാണ് തടസ്സം വന്നത്. ഭരണസമിതി യോഗത്തിലും  വിഷയം വീണ്ടും ചർച്ചയായിരുന്നു. ഒപി വിഭാഗത്തിൽ ചുമരും വാർപ്പും നനഞ്ഞ് പൂപ്പൽ രൂപപ്പെട്ടിരിക്കുകയാണ്. മന്ത്രി അനുവദിച്ച 48 ലക്ഷത്തിനു പുറമെ അറ്റകുറ്റപ്പണികൾക്കായി നഗരസഭയും 11 ലക്ഷം നീക്കിവച്ചിട്ടുണ്ട്. സാങ്കേതിക തടസ്സം നീങ്ങിയാലേ 48 ലക്ഷം ഉപയോഗിക്കാൻ കഴിയൂ.

English Summary:

Panoor Taluk Hospital's much-needed development is stalled as ₹48 lakh in allocated funds remain unused due to bureaucratic hurdles. Despite efforts from the Hospital Management Committee and the municipality, technical issues related to land ownership and building regulations have prevented the construction of a new floor and essential repairs.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT