തലശ്ശേരി∙ അറ്റകുറ്റപ്പണിക്കായി സംഗമം ജംക്‌ഷനിൽ റോഡ് അടച്ചതിനാൽ നഗരത്തിലെമ്പാടും രൂക്ഷമായ ഗതാഗതക്കുരുക്ക്. ഇതുമൂലം വാഹനയാത്രക്കാരും കാൽനടക്കാരും ഒരു പോലെ പ്രയാസപ്പെട്ടു. ടൗൺഹാൾ റോഡിലൂടെ പുതിയ ബസ് സ്റ്റാൻഡിലേക്കും കൂത്തുപറമ്പ് ഭാഗത്തേക്കുമുള്ള വാഹനത്തിരക്കേറിയതോടെ ഇവിടെ ഗതാഗതത്തിന് തടസ്സം നേരിട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലശ്ശേരി∙ അറ്റകുറ്റപ്പണിക്കായി സംഗമം ജംക്‌ഷനിൽ റോഡ് അടച്ചതിനാൽ നഗരത്തിലെമ്പാടും രൂക്ഷമായ ഗതാഗതക്കുരുക്ക്. ഇതുമൂലം വാഹനയാത്രക്കാരും കാൽനടക്കാരും ഒരു പോലെ പ്രയാസപ്പെട്ടു. ടൗൺഹാൾ റോഡിലൂടെ പുതിയ ബസ് സ്റ്റാൻഡിലേക്കും കൂത്തുപറമ്പ് ഭാഗത്തേക്കുമുള്ള വാഹനത്തിരക്കേറിയതോടെ ഇവിടെ ഗതാഗതത്തിന് തടസ്സം നേരിട്ടു. ടൗൺഹാളിന് മുൻപിൽ കുടുങ്ങിയ വാഹനം പുതിയ ബസ് സ്റ്റാൻഡിൽ എത്താൻ ഒരു മണിക്കൂറിലേറെ സമയമെടുത്തതായി ഡ്രൈവർമാർ പറഞ്ഞു.

വീതി കുറഞ്ഞ റോഡിലൂടെ ഇരുഭാഗത്തേക്കും വാഹനങ്ങൾ കടന്നുവന്നതാണ് പ്രശ്നമായത്. തുടർന്ന് രണ്ടാം ഗേറ്റ്, കുയ്യാലി റെയിൽവേ ഗേറ്റ്, നാരങ്ങാപ്പുറം, മേലൂട്ട് മേൽപാലം, ടെംപിൾഗേറ്റ് ഭാഗങ്ങളിലെല്ലാം വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. ആംബുലൻസുകൾപോലും ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോയത്. ഗതാഗതക്കുരുക്കിൽപെട്ട് പല സ്വകാര്യ ബസുകളുടെയും ട്രിപ്പുകൾ മുടങ്ങി. ഓട്ടോറിക്ഷ ഡ്രൈവർമാരും പ്രയാസത്തിലായി. നഗരത്തിലെ വ്യാപാരത്തെയും ബാധിച്ചു. 6 ദിവസത്തേക്കാണ് ഒവി റോഡ് മേൽപാലം വഴിയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

English Summary:

Thalassery city experienced major traffic congestion due to the closure of Sangamam Junction road for maintenance work. The closure caused significant delays for commuters, businesses, and even emergency services.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT