അനധികൃത ജപ്തിക്കെതിരെ രാഷ്ട്രീയ കിസാൻ മഹാസംഘ്
ഇരിട്ടി∙ അനധികൃത ജപ്തിക്കെതിരെ രാഷ്ട്രീയ കിസാൻ മഹാസംഘ് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന ചെയർമാൻ ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. അയ്യൻകുന്ന് വില്ലേജ് ഓഫിസിന് മുന്നിൽ ജപ്തി നടപടികൾ തടഞ്ഞു.കടാശ്വാസ കമ്മിഷൻ ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് കണ്ടെത്തുകയും വായ്പയുടെ ഒരു വിഹിതം കമ്മിഷൻ

ഇരിട്ടി∙ അനധികൃത ജപ്തിക്കെതിരെ രാഷ്ട്രീയ കിസാൻ മഹാസംഘ് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന ചെയർമാൻ ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. അയ്യൻകുന്ന് വില്ലേജ് ഓഫിസിന് മുന്നിൽ ജപ്തി നടപടികൾ തടഞ്ഞു. കടാശ്വാസ കമ്മിഷൻ ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് കണ്ടെത്തുകയും വായ്പയുടെ ഒരു വിഹിതം കമ്മിഷൻ ഏറ്റെടുക്കുകയും കർഷകന്റെ വിഹിതം അടയ്ക്കാൻ 6 മാസം സമയം അനുവദിക്കുകയും ചെയ്ത കേസുകളും ഹൈക്കോടതി ജപ്തി നടപടികൾ സ്റ്റേ ചെയ്ത കേസുകളുമുൾപ്പെടെ ഒട്ടേറെ ആളുകളുടെ വീടുകളും വസ്തുവകകളും ജപ്തി ചെയ്യാനുള്ള തീരുമാനം നിയമ വിരുദ്ധമാണെന്ന് ആരോപിച്ചാണ് നടപടികൾ തടഞ്ഞത്.
പ്രക്ഷോഭ സമിതി ജില്ലാ ചെയർമാൻ ബെന്നി പുതിയാംമ്പുറം അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ ബേബി നെട്ടനാനി, ജയിംസ് പന്ന്യാംമാക്കൽ, അഗസ്റ്റിൻ വെള്ളാരംകുന്നേൽ, ദേവസ്യ ഐന്തിക്കൽ, പി.സി.ജോസ്, വർഗീസ് പള്ളിച്ചിറ, വൽസമ്മ ദേവസ്യ, ടോമി തോമസ്, ഗർവാസിസ് കല്ലുവയൽ, അമൽ കുര്യൻ, ബിനോയ് പുത്തൻനടയിൽ, വർഗീസ് വൈദ്യർ, ബെന്നി ഇടശ്ശേരി, സി.വി. ജോസ് ,സി.വി. സിനോജ് തുടങ്ങിയവർ പ്രസംഗിച്ചു.