അങ്കണവാടികളിലെ ധാന്യത്തിൽ മാലിന്യം; അന്വേഷണം തുടങ്ങി
ഇരിട്ടി∙ അങ്കണവാടികളിൽ വിതരണ ചെയ്യുന്ന ധാന്യത്തിൽ മാലിന്യമുണ്ടെന്ന എന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. ഇരിട്ടി ഐസിഡിഎസ് ഓഫിസിനു കീഴിലെ അങ്കണവാടികളിൽ നിന്നു മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും വിതരണം ചെയ്യുന്ന ഗോതമ്പിലാണു മാലിന്യവും ചെറു ജീവികളും ഉള്ളതായി കണ്ടെത്തിയത്. ഗുണഭോക്താവ് പഞ്ചായത്ത്

ഇരിട്ടി∙ അങ്കണവാടികളിൽ വിതരണ ചെയ്യുന്ന ധാന്യത്തിൽ മാലിന്യമുണ്ടെന്ന എന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. ഇരിട്ടി ഐസിഡിഎസ് ഓഫിസിനു കീഴിലെ അങ്കണവാടികളിൽ നിന്നു മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും വിതരണം ചെയ്യുന്ന ഗോതമ്പിലാണു മാലിന്യവും ചെറു ജീവികളും ഉള്ളതായി കണ്ടെത്തിയത്. ഗുണഭോക്താവ് പഞ്ചായത്ത് അധികൃതർക്കു പരാതി നൽകിയിരുന്നു. അവർ ഐസിഡിഎസ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. സൂപ്പർവൈസർ, ആരോഗ്യവകുപ്പ് അധികൃതർ എന്നിവർ ആരോപണം ഉയർന്ന അങ്കണവാടിയിലെത്തി പരിശോധന നടത്തി. ധാന്യങ്ങൾ ഭക്ഷ്യയോഗ്യമാണെന്നു ഉറപ്പു വരുത്തുന്നതുവരെ വിതരണം നിർത്തിവയ്ക്കാൻ നിർദേശം നൽകി.
ആര് നന്നാക്കും
∙ ഒന്നിലധികം സ്ഥലങ്ങളിൽ പ്രശ്നം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അങ്കണവാടി ജീവനക്കാരോട് ധാന്യത്തിലെ മാലിന്യം നീക്കിയ ശേഷമേ വിതരണം നടത്താവൂ എന്ന് ആവശ്യപ്പെട്ടിരുന്നതായി ഐസിഡിഎസ് അധികൃതർ പറഞ്ഞു. എന്നാൽ ചാക്കു കണക്കിനു ധാന്യങ്ങളിലെ മാലിന്യം നീക്കം ചെയ്തു വിതരണം നടത്തുക പ്രയോഗികമല്ലെന്ന നിലപാടിലാണ് അങ്കണവാടി ജീവനക്കാർ.