ഫണ്ടില്ല; പരിയാരത്തെ കൂട്ടിരിപ്പുകാർക്കുള്ള കെട്ടിടത്തിന്റെ നിർമാണം നിലച്ചു
പരിയാരം∙ കണ്ണൂർ ഗവ. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള വിശ്രമകേന്ദ്രമായ ആശ്വാസ് ഭവനത്തിന്റെ നിർമാണം നിലച്ചു.കരാറുകാർക്ക് പണം നൽകാത്തതിനാലാണു പണി നിലച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാന ഹൗസിങ് ബോർഡാണ് 6 കോടി രൂപ ചെലവിൽ പണി

പരിയാരം∙ കണ്ണൂർ ഗവ. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള വിശ്രമകേന്ദ്രമായ ആശ്വാസ് ഭവനത്തിന്റെ നിർമാണം നിലച്ചു. കരാറുകാർക്ക് പണം നൽകാത്തതിനാലാണു പണി നിലച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാന ഹൗസിങ് ബോർഡാണ് 6 കോടി രൂപ ചെലവിൽ പണി ആരംഭിച്ചത്. 2022 ഏപ്രിൽ 18ന് മന്ത്രി കെ.രാജൻ തറക്കല്ലിട്ടു. 2024 ഓഗസ്റ്റ് 31ന് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ നിർമാണഫണ്ടിന്റെ കുറവിൽ പാതിയിൽ നിർമാണം നിലയ്ക്കുകയായിരുന്നു. രോഗികളുടെ കൂട്ടിരിപ്പുകാർക്കു മിതമായ നിരക്കിൽ താമസസൗകര്യം ഒരുക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. മെഡിക്കൽ കോളജ് ക്യാംപസിലെ 50 സെന്റ് സ്ഥലത്ത്, 106 പേർക്ക് താമസിക്കാവുന്ന 3 നിലക്കെട്ടിടമാണ് പണിയുന്നത്. താഴത്തെ നിലയിൽ 10 ബാത്ത് അറ്റാച്ച് മുറികളും 8 കിടക്കകളുള്ള ഡോർമട്രിയുമാണ് ഉണ്ടാവുക.
ഒന്നാം നിലയിൽ 12 ബാത്ത് അറ്റാച്ച് മുറികളും 64 കിടക്കകളുള്ള ഡോർമിറ്ററികളും രണ്ടാം നിലയിൽ 12 മുറികളും ഉണ്ടാകും.നിലവിൽ പരിയാരത്ത് തീവ്രപരിചരണ വിഭാഗത്തിലും മറ്റു ചികിത്സയിലുള്ള രോഗികളുടെ കൂട്ടിരിപ്പുകാർ ആശുപത്രി വരാന്തയിലാണ് വിശ്രമിക്കുന്നതും കിടന്നുറങ്ങുന്നതും. ആശ്വാസ് ഭവനത്തിന്റെ നിർമാണം പൂർത്തിയായാൽ ജനങ്ങൾക്ക് ഏറെ ആശ്വാസമാകും.