തോട്ടട ∙കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിൽ നാളെ മുതൽ സ്വകാര്യ ബസുകൾ ഓട്ടം നിർത്തുന്ന സാഹചര്യത്തിൽ കെഎസ്ആർടിസി ബസുകൾ ഓടിക്കണമെന്നു യാത്രക്കാർ. ദേശീയപാത നിർമാണം പൂർത്തിയായാൽ കണ്ണൂർ നഗരത്തിൽ നിന്ന് തോട്ടട വഴി തലശ്ശേരിയിലേക്കു പോകുന്ന ബസുകൾക്ക് തലശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിൽ പ്രവേശിക്കാൻ ഏറെ ചുറ്റണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തോട്ടട ∙കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിൽ നാളെ മുതൽ സ്വകാര്യ ബസുകൾ ഓട്ടം നിർത്തുന്ന സാഹചര്യത്തിൽ കെഎസ്ആർടിസി ബസുകൾ ഓടിക്കണമെന്നു യാത്രക്കാർ. ദേശീയപാത നിർമാണം പൂർത്തിയായാൽ കണ്ണൂർ നഗരത്തിൽ നിന്ന് തോട്ടട വഴി തലശ്ശേരിയിലേക്കു പോകുന്ന ബസുകൾക്ക് തലശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിൽ പ്രവേശിക്കാൻ ഏറെ ചുറ്റണം. തിരിച്ച് കണ്ണൂർ ഭാഗത്തു വന്ന് ചാല ‌ഭഗവതി ക്ഷേത്രം സ്റ്റോപ്പിൽ എത്തേണ്ടിവരും. ഈ യാത്രാ ക്ലേശത്തിന് പരിഹാരം കാണാൻ ദേശീയപാത അതോറിറ്റി നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിയുള്ള സമരം.

കിഴുന്ന–തോട്ടട–കണ്ണൂർ, ചക്കരക്കല്ല്–നടാൽ–തലശ്ശേരി എന്നീ പ്രാദേശിക റൂട്ടുകളിലൂടെ ഓടുന്ന സ്വകാര്യ ബസുകളും സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സാധാരണക്കാരുടെ യാത്രാക്ലേശം രൂക്ഷമാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിൽ കെഎസ്ആർടിസി ബസുകൾ ഓടിക്കണമെന്ന ആവശ്യമുള്ളത്. കെഎസ്ആർടിസിക്ക് ട്രിപ്പ് ഇല്ലാത്ത റൂട്ടാണ് കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ട്. കുറ്റിക്കകം, കിഴുന്ന ഭാഗത്തു നിന്ന് തോട്ടട വഴി കണ്ണൂർ ആശുപത്രി ബസ് സ്റ്റാൻഡിലേക്കു പോകുന്ന ബസുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

ADVERTISEMENT

 ഗവ.പോളിടെക്നിക്, ഐടിഐ, വനിതാ ഐടിഐ, ടെക്നിക്കൽ സ്കൂൾ, തോട്ടട ഗവ.ഹയർസെക്കൻഡറി സ്കൂൾ, എസ്‌എൻ കോളജ്, തോട്ടട സെന്റ് ഫ്രാൻസിസ് ഹയർസെക്കൻഡറി സ്കൂൾ, ഇൻസ്റ്റിറ്റ്യൂട്ട് ഫാഷൻ ടെക്നോളജി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തോട്ടടയിലാണു സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളിലേക്ക് വരേണ്ട കുട്ടികൾ മുഴുവൻ വലയും. കണ്ണൂർ–കോഴിക്കോട്, കാസർകോട് ജില്ലകൾക്ക് കീഴിലെ ഇഎസ്ഐ ആശുപത്രി സ്ഥിതി ചെയ്യുന്നത് തോട്ടട–കിഴുന്ന റൂട്ടിലാണ്. ആശുപത്രിയിലേക്ക് വരേണ്ടവരും പ്രയാസപ്പെടും. കോർപറേഷന്റെ എടക്കാട് സോണൽ ഓഫിസും തോട്ടടയിലാണ്.

English Summary:

Private bus operators on the Kannur-Thottada-Thalassery route have announced an indefinite strike starting tomorrow, protesting against the National Highways Authority of India's inaction in resolving travel difficulties caused by the new highway construction. Passengers are demanding that KSRTC operate buses on this route to alleviate hardship, as the strike will significantly impact students, patients traveling to the ESI Hospital, and employees of various institutions located in Thottada.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT