ശക്തമായ കാറ്റിലും മഴയിലും കൃഷി നശിച്ചു; റോഡ് തകർന്നു
ചെറുപുഴ∙ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കൃഷികളും റോഡുകളും നശിച്ചു. ചെറുപുഴ പഞ്ചായത്തിലെ ചട്ടിവയൽ- ചൂരപ്പടവ്, ചട്ടിവയൽ - ഇഎംഎസ് റോഡുകളും, ചട്ടിവയലിലെ കൂവക്കാട്ട് ചെല്ലപ്പന്റെ കിണറുമാണു ശക്തമായ മഴവെള്ളപ്പാച്ചിലിൽ നശിച്ചത്. റോഡിന്റെ ടാറിങ് ഉൾപ്പെടെയുള്ള ഭാഗം ഒലിച്ചു പോകുകയും, കല്ലും

ചെറുപുഴ∙ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കൃഷികളും റോഡുകളും നശിച്ചു. ചെറുപുഴ പഞ്ചായത്തിലെ ചട്ടിവയൽ- ചൂരപ്പടവ്, ചട്ടിവയൽ - ഇഎംഎസ് റോഡുകളും, ചട്ടിവയലിലെ കൂവക്കാട്ട് ചെല്ലപ്പന്റെ കിണറുമാണു ശക്തമായ മഴവെള്ളപ്പാച്ചിലിൽ നശിച്ചത്. റോഡിന്റെ ടാറിങ് ഉൾപ്പെടെയുള്ള ഭാഗം ഒലിച്ചു പോകുകയും, കല്ലും മണ്ണും കുത്തിയൊലിച്ചു കിണറ്റിൽ വീഴുകയും ചെയ്തു. ഇതോടെ റോഡുകളും കിണറും ഉപയോഗശൂന്യമായി. ചെറുപുഴ പഞ്ചായത്തിലെ കരിയക്കരയിൽ
മുളംകുഴിയിൽ ജോണി, കടയക്കര ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ വാഴ, കപ്പ, കമുക് തുടങ്ങിയ കൃഷികളും ശക്തമായ കാറ്റിലും മഴയിലും നശിച്ചു. കൃഷിനാശം ഉണ്ടായ പ്രദേശങ്ങളിൽ പഞ്ചായത്ത് അംഗങ്ങളായ കെ.എം.ഷാജി, സിബി എം.തോമസ് എന്നിവർ സന്ദർശിച്ചു.
വിളനാശം സംഭവിച്ച കർഷകർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നു വിവിധ കർഷക സംഘടനകൾ ആവശ്യപ്പെട്ടു. കഴിഞ്ഞ 2 ദിവസങ്ങളായി മലയോരത്ത് ശക്തമായ മഴയാണു പെയ്യുന്നത്. മഴയ്ക്ക് അകമ്പടിയായി എത്തുന്ന കാറ്റും ഇടിമിന്നലും ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്.