സൗന്ദര്യവർധക ഡപ്പികളിൽ എംഡിഎംഎ; രണ്ടുപേർ അറസ്റ്റിൽ
ഇരിട്ടി ∙ സൗന്ദര്യവർധക വസ്തുക്കളുടെ മറവിൽ ബെംഗളൂരുവിൽനിന്നു കൂട്ടുപുഴവഴി കേരളത്തിലേക്കു കാറിൽ കടത്തിയ 100 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ (34), ബംഗാൾ സ്വദേശിനി സൽമ കാടൂൺ (30) എന്നിവരെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ഇരിട്ടി പൊലീസും ചേർന്ന് പിടികൂടി.കാർ

ഇരിട്ടി ∙ സൗന്ദര്യവർധക വസ്തുക്കളുടെ മറവിൽ ബെംഗളൂരുവിൽനിന്നു കൂട്ടുപുഴവഴി കേരളത്തിലേക്കു കാറിൽ കടത്തിയ 100 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ (34), ബംഗാൾ സ്വദേശിനി സൽമ കാടൂൺ (30) എന്നിവരെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ഇരിട്ടി പൊലീസും ചേർന്ന് പിടികൂടി. കാർ കസ്റ്റഡിയിലെടുത്തു. പിടിയിലായ എംഡിഎംഎയ്ക്കു വിപണിയിൽ 3 ലക്ഷത്തോളം രൂപ വില വരുമെന്നും കണ്ണൂർ പയ്യാമ്പലത്തെ ഫ്ലാറ്റിൽ ദമ്പതികളെന്ന വ്യാജേന താമസിച്ചവരാണ് പിടിയിലായവരെന്നും അധികൃതർ പറഞ്ഞു.
6 മാസമായി ഇവർ നിരീക്ഷണത്തിലായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ ഓഫാക്കിയായിരുന്നു ഇവരുടെ യാത്ര. ബാഗിൽ ഫേസ് ക്രീം ഡപ്പികളിൽ ഒളിപ്പിച്ചനിലയിലാണ് എംഡിഎംഎ പാക്കറ്റുകൾ കണ്ടെത്തിയത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ഇരിട്ടി എസ്എച്ച്ഒ എ.കുട്ടിക്കൃഷ്ണൻ, എസ്ഐ ഷറഫുദ്ദീൻ, എഎസ്ഐ റീന, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷിഹാദ്, ബിജു, സിവിൽ പൊലീസ് ഓഫിസർ പ്രദീഷ്, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.