വിദ്യാർഥിനിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ: പണം കണ്ടെത്താൻ കാരുണ്യയാത്ര നടത്തി ഐശ്വര്യ ബസ്
നാറാത്ത് ∙ വിദ്യാർഥിനിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്താൻ കണ്ണൂർ ആശുപത്രി, മയ്യിൽ, ചാലോട് റൂട്ടിലോടുന്ന ഐശ്വര്യ ബസ് കാരുണ്യയാത്ര നടത്തി. നാറാത്ത് ഓണപ്പറമ്പിലെ എൻ.ബി.സുരേഷിന്റെയും ഹർഷയുടെയും മകൾ ശ്രീലക്ഷ്മി(14)യ്ക്കു വേണ്ടിയാണ് കാരുണ്യയാത്ര. രാവിലെ മയ്യിൽ ടൗണിൽ വച്ച്

നാറാത്ത് ∙ വിദ്യാർഥിനിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്താൻ കണ്ണൂർ ആശുപത്രി, മയ്യിൽ, ചാലോട് റൂട്ടിലോടുന്ന ഐശ്വര്യ ബസ് കാരുണ്യയാത്ര നടത്തി. നാറാത്ത് ഓണപ്പറമ്പിലെ എൻ.ബി.സുരേഷിന്റെയും ഹർഷയുടെയും മകൾ ശ്രീലക്ഷ്മി(14)യ്ക്കു വേണ്ടിയാണ് കാരുണ്യയാത്ര. രാവിലെ മയ്യിൽ ടൗണിൽ വച്ച് ഡോ.എസ്.പി.ജുനൈദ് ഫ്ലാഗ് ഓഫ് ചെയ്തു. ചികിത്സ സഹായ കമ്മിറ്റി അംഗം നികേത് നാറാത്ത്, രജിത്ത് നാറാത്ത്, ബസ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. കാരുണ്യയാത്രയിൽ ലഭിച്ച തുക പൂർണമായും ബസ് ജീവനക്കാർ ചികിത്സ സഹായ കമ്മിറ്റിക്കു കൈമാറി.
ഇരുവൃക്കകളും തകരാറിലായി ആഴ്‌ചയിൽ മൂന്ന് ദിവസം ഡയാലിസിസിനു വിധേയമാകുന്ന ശ്രീലക്ഷ്മി മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. കുട്ടിയെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരാൻ കഴിയുവെന്നാണ് കോഴിക്കോട് മിംസ് ഹോസ്‌പിറ്റലിലെ ഡോക്ടർമാർ പറയുന്നത്. ശസ്ത്രക്രിയയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി 25 ലക്ഷത്തിലേറെ രൂപ ചെലവ് വരും.
നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. കേരള ബാങ്ക്, കമ്പിൽ (കൊളച്ചേരി) ശാഖയിൽ 172912301205649 എന്ന നമ്പറിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഐഎഫ്എസ് കോഡ്: KSBK0001729. ഗുഗിൾപേ നമ്പർ: 8138069060.