ഇരിക്കൂറിൽ 172 കോടിയുടെ പുതിയ പദ്ധതികളുമായി നിക്ഷേപക സംഗമം
ശ്രീകണ്ഠപുരം ∙ പാലക്കയം തട്ടിൽ നടന്ന ഇരിക്കൂർ നിയോജകമണ്ഡലം നിക്ഷേപക സംഗമം കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. 171.27 കോടിയുടെ നിക്ഷേപക വാഗ്ദാനങ്ങളുമായി വിവിധ സംരംഭകർ മുന്നോട്ടുവന്നു. മലയോര മേഖലയിലെ ജൈവ സംസ്കൃതിക്ക് കോട്ടം തട്ടാത്തവിധമുള്ള ഫാം ടൂറിസം, ഫുഡ് പ്രൊസസിങ്

ശ്രീകണ്ഠപുരം ∙ പാലക്കയം തട്ടിൽ നടന്ന ഇരിക്കൂർ നിയോജകമണ്ഡലം നിക്ഷേപക സംഗമം കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. 171.27 കോടിയുടെ നിക്ഷേപക വാഗ്ദാനങ്ങളുമായി വിവിധ സംരംഭകർ മുന്നോട്ടുവന്നു.
മലയോര മേഖലയിലെ ജൈവ സംസ്കൃതിക്ക് കോട്ടം തട്ടാത്തവിധമുള്ള ഫാം ടൂറിസം, ഫുഡ് പ്രൊസസിങ് മേഖലകളാണ് നിക്ഷേപകരെ കൂടുതൽ ആകർഷിച്ചത്. ഈ രണ്ട് മേഖലകളിൽ നിന്നുമായി 126.67 കോടിയുടെ നിക്ഷേപക വാഗ്ദാനങ്ങൾ ചടങ്ങിൽ ഉണ്ടായി. പ്ലാസ്റ്റിക് റീസൈക്ലിങ്, പേപ്പർ, ഫർണിച്ചർ നിർമാണങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിലായി നൂതന ആശയങ്ങളുടെ 44.6 കോടിയുടെ നിക്ഷേപ വാഗ്ദാനം ഉണ്ടായി.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 2022 നവംബറിൽ പൈതൽമലയിൽ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ പ്രഖ്യാപിച്ച വിവിധ പദ്ധതികളുടെ വിലയിരുത്തലും പുതിയ പദ്ധതികളുടെ പരിചയപ്പെടുത്തലും നടന്നു. ഇരുനൂറിലേറെ പ്രതിനിധികൾ പങ്കെടുത്തു. ഇതിൽ 70 പേർ നവസംരംഭകരാണ്.
ഡിഎഫ്ഒ വൈശാഖ്, ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാർ, ജനപ്രതിനിധികളായ ഡോ.കെ.വി.ഫിലോമിന, മിനി ഷൈബി, ടി.പി.ഫാത്തിമ, തോമസ് വക്കത്താനം, ടി.സി.പ്രിയ, തളിപ്പറമ്പ് റേഞ്ച് ഓഫിസർ രതീശൻ, അസിസ്റ്റന്റ് കലക്ടർ ഗ്രന്ഥസായി കൃഷ്ണ, ജില്ലാ വ്യവസായ കേന്ദ്രം ഓഫിസർ അജിമോൻ എന്നിവർ പ്രസംഗിച്ചു.