മാലിന്യം തള്ളിയോ? ടാക്സി വിളിയെടാ...
ഇരിട്ടി ∙ പഞ്ചായത്തുകളിലെ അനധികൃത മാലിന്യത്തിനെതിരെ നടപടിയെടുക്കേണ്ട സാനിറ്റേഷൻ വിജിലൻസ് എൻഫോഴ്സ്മെന്റ് ടീമുകൾ അടിസ്ഥാനസൗകര്യങ്ങളില്ലാതെ വലയുന്നു. മാലിന്യം തള്ളിയെന്ന വിവരം കിട്ടിയാൽ ഉടൻ അവിടെയെത്തി നടപടി സ്വീകരിക്കേണ്ട ഇവർക്ക് വാഹനസൗകര്യവുമില്ല. വാഹനം വാടകയ്ക്ക് ലഭ്യമാക്കാൻ പഞ്ചായത്തിന്

ഇരിട്ടി ∙ പഞ്ചായത്തുകളിലെ അനധികൃത മാലിന്യത്തിനെതിരെ നടപടിയെടുക്കേണ്ട സാനിറ്റേഷൻ വിജിലൻസ് എൻഫോഴ്സ്മെന്റ് ടീമുകൾ അടിസ്ഥാനസൗകര്യങ്ങളില്ലാതെ വലയുന്നു. മാലിന്യം തള്ളിയെന്ന വിവരം കിട്ടിയാൽ ഉടൻ അവിടെയെത്തി നടപടി സ്വീകരിക്കേണ്ട ഇവർക്ക് വാഹനസൗകര്യവുമില്ല. വാഹനം വാടകയ്ക്ക് ലഭ്യമാക്കാൻ പഞ്ചായത്തിന് അധികാരമുണ്ടെങ്കിലും നടപ്പാകാറില്ല. നടപടികൾ പൂർത്തിയാക്കി വാടകയ്ക്ക് വാഹനം എത്തുമ്പോഴേക്കും വൈകിയിട്ടുണ്ടാകും. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് പലപ്പോഴും രാത്രിയായതിനാൽ വിവരം ലഭിച്ചയുടൻ എത്തി നടപടി എടുക്കാനും കഴിയില്ല.
പഞ്ചായത്തിൽ ആകെയുള്ള വാഹനം പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, മറ്റ് ഓഫിസ് ആവശ്യങ്ങളും ഉള്ളതിനാൽ എൻഫോഴ്സ്മെന്റ് ടീമിനു ലഭിക്കില്ല. മാലിന്യം കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനു കൃത്യമായ മഹസർ എഴുതണം. അളവ്, തൂക്കം എന്നിവയും മാലിന്യത്തിന്റെ തരം രേഖപ്പെടുത്തണം. ഇതിനുള്ള ഉപകരണങ്ങളും ലഭ്യമാക്കിയിട്ടില്ല. മാലിന്യം അഴിച്ച് പരിശോധിക്കുമ്പോഴായിരിക്കും പലപ്പോഴും മാലിന്യം തള്ളിയവരെക്കുറിച്ചുള്ള സൂചന ലഭിക്കുക. പലപ്പോഴും അഴുകിയ നിലയിലായിരിക്കും മാലിന്യം പരിശോധിക്കാൻ വേണ്ട സാനിറ്ററി ഉപകരണങ്ങളും നൽകിയിട്ടില്ല.
പിടിച്ചെടുക്കുന്നത് പ്ലാസ്റ്റിക് ആണെങ്കിൽ അവയുടെ മൈക്രോൺ പരിശോധിച്ച് വേണം മഹസർ തയാറാക്കാൻ. ഇത് പരിശോധിക്കുന്നതിനു മൈക്രോ മീറ്ററുകളും ഇല്ല. 5000 രൂപവരെ ഫൈൻ ഈടാക്കമെന്നു ഉത്തരവ് ഉണ്ടെങ്കിലും ഇതിനുള്ള ഡിജിറ്റൽ സംവിധാനവും ലഭ്യമല്ല. പിടിച്ചെടുത്താൽ ഫൈൻ ഈടാക്കാൻ പഞ്ചായത്തു സെക്രട്ടറിക്ക് കൈമാറുക മാത്രമാണ് ചെയ്യാൻ കഴിയുക. പഞ്ചായത്തു സെക്രട്ടറിയുടെ മറ്റ് ജോലിത്തിരക്കുകൾ കഴിഞ്ഞ് വേണം മാലിന്യം തള്ളിയവരെ വിളിച്ചു വരുത്തി ഫൈൻ ഈടാക്കാൻ.
ജാമ്യമില്ലാ കുറ്റമായ ജലാശയത്തിൽ മാലിന്യം തള്ളൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് മഹസർ തയാറാക്കേണ്ടത് എങ്ങനെയെന്ന പരിശീലനം എൻഫോഴ്സ്മെന്റ് ടീമിനു നൽകുന്നില്ല. നഗരസഭകളിലും കോർപറേഷനുകളിലും വാഹനങ്ങൾ അടക്കം ലഭ്യമാണ്. മാലിന്യം തള്ളൽ വ്യാപകമായ പഞ്ചായത്തു പരിധികളിൽ പ്രവർത്തിക്കുന്ന എൻഫോഴ്സ്മെന്റ് ടീമുകൾക്ക് ഇവ ലഭ്യമാക്കാത്തതുമുലം മാലിന്യം തള്ളുന്നവർ പഞ്ചായത്തു പരിധികളാണ് തിരഞ്ഞെടുക്കുന്നത്. സാനിറ്റേഷൻ വിഇഒ, പിഎച്ച്സി, സിഎച്ച്സികളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ, പഞ്ചായത്ത് സെക്രട്ടറി, അസി.സെക്രട്ടറി, ക്ലാർക്ക് എന്നിവർ ഉൾപ്പെടുന്നതാണ് എൻഫോഴ്സ്മെന്റ് ടീം.