കണ്ണൂർ∙ പെർമിറ്റില്ലാതെ കണ്ണൂർ ടൗണിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായി കണ്ണൂർ ആർടിഒ അറിയിച്ചു.ഉത്തര മേഖലാ ഡപ്യൂട്ടി ട്രാൻപോർട് കമ്മിഷണർ സി.വി.എം.ഷറീഫിന്റെ സാന്നിധ്യത്തിൽ ഓട്ടോറിക്ഷാ തൊഴിലാളികളുമായി നടന്ന ചർച്ചയിലാണ് തീരുമാനം അറിയിച്ചത്. അനധികൃതമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ പെർമിറ്റില്ലാതെ കണ്ണൂർ ടൗണിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായി കണ്ണൂർ ആർടിഒ അറിയിച്ചു. ഉത്തര മേഖലാ ഡപ്യൂട്ടി ട്രാൻപോർട് കമ്മിഷണർ സി.വി.എം.ഷറീഫിന്റെ സാന്നിധ്യത്തിൽ ഓട്ടോറിക്ഷാ തൊഴിലാളികളുമായി നടന്ന ചർച്ചയിലാണ് തീരുമാനം അറിയിച്ചത്. 

അനധികൃതമായി പെർമിറ്റില്ലാതെ സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കാൻ കണ്ണൂർ ആർടിഒ, കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് ആർടിഒ എന്നിവരെ ചുമതലപ്പെടുത്തി. തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം സംഘടനകളും നാളെ നടത്താനിരുന്ന സമരം പിൻവലിക്കുന്നതായി അറിയിച്ചു. 

ADVERTISEMENT

ടൗൺ പെർമിറ്റില്ലാത്ത അനധികൃത  ഓട്ടോ റിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നതുൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ (നവംബർ ഒന്നിന്) കണ്ണൂർ ടൗൺ പരിധിയിൽ ഓട്ടോ പണിമുടക്ക് നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി അറിയിച്ചിരുന്നു. സമരത്തിന്റെ പേരിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ തടയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ആർടിഒയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

‘സമരത്തിൽ ഉറച്ചു നിൽക്കും’ 
കണ്ണൂർ ∙ അനധികൃത ഓട്ടോ റിക്ഷകൾക്കെതിരെ മോട്ടർ വാഹന വകുപ്പ് നടപടി ഉറപ്പാക്കുന്നതു വരെ നവംബർ 1ന്റെ പണിമുടക്ക് സമരത്തിൽ ഉറച്ചു നിൽക്കുമെന്ന് സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി നേതാക്കളായ എൻ.ലക്ഷ്മണൻ, കുന്നത്ത് രാജീവൻ, കെ.പി.സത്താർ, മിൽന രാജീവൻ, സി.കെ. ശശികുമാർ, പി.ജിതിൻ, സി.കെ.മുഹമ്മദ്, അശ്രഫ് മുല്ല, മുഹമ്മദ് ഇംതിയാസ്, സി.കെ.ജയരാജൻ എന്നിവർ അറിയിച്ചു.

ADVERTISEMENT

ആർടിഒ ഓഫിസിലേക്ക് മാർച്ച് നടത്തി
കണ്ണൂർ ∙ അനധികൃത ഓട്ടോ സർവീസ് തടയുക, ടൗൺ പാർക്കിങ് ഉള്ള ഓട്ടോറിക്ഷകൾക്ക് മഞ്ഞ നിറം കർശനമാക്കുക, ഓട്ടോ തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ ലേബർ യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ആർടിഒ ഓഫിസിലേക്ക് മാർച്ച് നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്തു. എ.സുരേന്ദ്രൻ അധ്യക്ഷനായി. എ.വി.പ്രകാശൻ, കാടൻ ബാലകൃഷ്ണൻ കെ.വി.പ്രവീൺ എന്നിവർ 
പ്രസംഗിച്ചു.

ഓട്ടോറിക്ഷാ തൊഴിലാളി സംരക്ഷണ സമിതിയുടെ സമരം നാളെ 
കണ്ണൂർ ∙ കെഎംസി നമ്പർ 1 മുതൽ 2500 വരെയുള്ള ഓട്ടോറിക്ഷകളുടെ ടൗൺ പെർമിറ്റ് പുന:പരിശോധിക്കണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് നാളെ  24 മണിക്കൂർ ഓട്ടോ പണിമുടക്ക് നടത്തും. കോർപറേഷൻ രൂപീകരിച്ചതിന് ശേഷം  താലൂക്ക് അടിസ്ഥാനത്തിൽ കൊടുത്ത പെർമിറ്റ് പുന:പരിശോധിക്കാത്തതാണ്  പ്രതിസന്ധിക്ക് കാരണം.  താലൂക്ക് അടിസ്ഥാനത്തിൽ  അനുവദിച്ച മുനിസിപൽ നമ്പറുകൾ നഗരസഭയെ അറിയിക്കാതെ വിൽപന നടത്തുകയാണ് ചെയ്തതെന്നും ആരോപിച്ചു. ഈ  പെർമിറ്റുകൾ അസാധുവാക്കി അർഹരായ ആളുകൾക്ക് നൽകണമെന്ന് സമിതി ജില്ലാ ജനറൽ സെക്രട്ടറി സി.ധീരജ്, അഷ്‌റഫ് ചാലാട്, ഷീബ രാമൻ, പി.സി.രാജീവൻ, എസ്.റാഷിദ് എന്നിവർ പറഞ്ഞു.

English Summary:

The Kannur RTO is taking action against illegal auto rickshaw operations, sparking protests and strike announcements from various auto worker unions demanding stricter enforcement and job security.