കണ്ണൂർ∙ സമ്പൂർണ ശുചിത്വ – മാലിന്യസംസ്കരണ ജനകീയ ക്യാംപെയ്നിന്റെ ഭാഗമായി ജില്ലയിലെ ബസ് സ്റ്റാൻഡുകളുടെ ശുചിത്വ – മാലിന്യസംസ്കരണ സംവിധാനങ്ങളുടെ അവസ്ഥ സംബന്ധിച്ച് പഠനം ആരംഭിച്ചു. പയ്യന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ അവസ്ഥ വിലയിരുത്തിയാണ് പഠനത്തിന് തുടക്കമായത്. പയ്യന്നൂരിൽ പയ്യന്നൂർ കോളജിലെ ഗ്രീൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ സമ്പൂർണ ശുചിത്വ – മാലിന്യസംസ്കരണ ജനകീയ ക്യാംപെയ്നിന്റെ ഭാഗമായി ജില്ലയിലെ ബസ് സ്റ്റാൻഡുകളുടെ ശുചിത്വ – മാലിന്യസംസ്കരണ സംവിധാനങ്ങളുടെ അവസ്ഥ സംബന്ധിച്ച് പഠനം ആരംഭിച്ചു. പയ്യന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ അവസ്ഥ വിലയിരുത്തിയാണ് പഠനത്തിന് തുടക്കമായത്. പയ്യന്നൂരിൽ പയ്യന്നൂർ കോളജിലെ ഗ്രീൻ ബ്രിഗേഡ് ടീമും നാഷനൽ സർവീസ് സ്കീം അംഗങ്ങളും ചേർന്നാണു പഠനം നടത്തുന്നത്.

പയ്യന്നൂർ കോളജ് ഗ്രീൻ ബ്രിഗേഡ് കോഓർഡിനേറ്റർ ഡോ. സുരേഖ നേതൃത്വം നൽകി. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ഹരിതകേരള മിഷന് കൈമാറുമെന്ന് ഡോ.സുരേഖ പറഞ്ഞു. ജില്ലയിൽ 3 കെഎസ്ആർടിസി ബസ് സ്റ്റേഷനുകളും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള 33  ബസ് സ്റ്റാൻഡുകളുമാണുള്ളത്. പഠനറിപ്പോർട്ടുകൾ പിന്നീട് അതത് തദ്ദേശ സ്ഥാപനത്തിനും വകുപ്പുകൾക്കും കൈമാറും. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരം പഠനം നടത്തുന്നത്.

English Summary:

In a pioneering initiative, Kannur embarks on a comprehensive study to assess hygiene and waste management practices at its bus stands. Led by Payyanur College's Green Brigade, the study's findings will be shared with Haritha Keralam Mission and local authorities to enhance sanitation and environmental sustainability.