അരുൺ കെ.വിജയന് ഐഎഎസ് ലഭിച്ചത് ഇഎംഎസ് അക്കാദമിയിൽ നിന്ന്: എ.പി.അബ്ദുല്ലക്കുട്ടി
കണ്ണൂർ ∙കൊലയാളിയെ രക്ഷിക്കാൻ കള്ളസാക്ഷി പറയുന്ന കലക്ടർ അരുൺ കെ.വിജയന് ഐഎഎസ് ലഭിച്ചത് ഇഎംഎസ് അക്കാദമിയിൽ നിന്നാണെന്നു പരിഹസിച്ച് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി. എഡിഎമ്മിന്റെ ആത്മഹത്യയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കലക്ടറുടെ വസതിക്കു മുന്നിലേക്ക് യുവമോർച്ച നടത്തിയ

കണ്ണൂർ ∙കൊലയാളിയെ രക്ഷിക്കാൻ കള്ളസാക്ഷി പറയുന്ന കലക്ടർ അരുൺ കെ.വിജയന് ഐഎഎസ് ലഭിച്ചത് ഇഎംഎസ് അക്കാദമിയിൽ നിന്നാണെന്നു പരിഹസിച്ച് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി. എഡിഎമ്മിന്റെ ആത്മഹത്യയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കലക്ടറുടെ വസതിക്കു മുന്നിലേക്ക് യുവമോർച്ച നടത്തിയ മാർച്ചും ദീപം തെളിച്ചുള്ള പ്രതിഷേധവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റവന്യുമന്ത്രി രാജനോടും ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറോടും പറഞ്ഞത് വിഴുങ്ങിയാണ് പൊലീസിനു മുന്നിൽ കലക്ടർ കള്ളസാക്ഷി പറഞ്ഞിരിക്കുന്നതെന്നും അബ്ദുല്ലക്കുട്ടി ആരോപിച്ചു.
നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണമായ തെളിവുകൾ നശിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് പറഞ്ഞു. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് തുടക്കത്തിൽ പറഞ്ഞ കലക്ടർ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനുമായി സംസാരിച്ചതോടെയാണ് മൊഴി മാറ്റിയതെന്നും ഹരിദാസ് ആരോപിച്ചു.
എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തിനു നീതി ലഭ്യമാക്കാൻ യുവമോർച്ച ഏതറ്റംവരെയും പോരാടുമെന്ന് അധ്യക്ഷത വഹിച്ച യുവമോർച്ച ജില്ലാ പ്രസിഡന്റ് അരുൺ എ.ഭരത് പറഞ്ഞു. യുവമോർച്ച സംസ്ഥാന സമതി അംഗം മനോജ് പൊയിലൂർ, ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി, ജില്ലാ സെക്രട്ടറി കെ.വി.അർജുൻ, കെ.രഞ്ജിത്, അർച്ചന വണ്ടിച്ചാൽ, അക്ഷയ്കൃഷ്ണ, ശ്രുതി പൊയിലൂർ, സുധിഷ് തുടങ്ങിയവർ പ്രസംഗിച്ചു.