ഇരിട്ടിയിൽ 9 വഴിയോര കച്ചവടസ്ഥാപനങ്ങൾ ഒഴിപ്പിച്ചു
ഇരിട്ടി ∙ നഗരത്തിൽ അനധികൃത വഴിയോര കച്ചവടത്തിനെതിരെ നടപടി കർശനമാക്കി ഇരിട്ടി നഗരസഭ. ക്ലീൻ സിറ്റി മാനേജർ കെ.വി.രാജീവന്റെ നേതൃത്വത്തിൽ നഗരസഭാ ആരോഗ്യവിഭാഗം ഇരിട്ടി പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ലൈസൻസില്ലെന്നു കണ്ടെത്തിയ 9 വഴിയോര കച്ചവടസ്ഥാപനങ്ങൾ ഒഴിപ്പിച്ചു. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത്

ഇരിട്ടി ∙ നഗരത്തിൽ അനധികൃത വഴിയോര കച്ചവടത്തിനെതിരെ നടപടി കർശനമാക്കി ഇരിട്ടി നഗരസഭ. ക്ലീൻ സിറ്റി മാനേജർ കെ.വി.രാജീവന്റെ നേതൃത്വത്തിൽ നഗരസഭാ ആരോഗ്യവിഭാഗം ഇരിട്ടി പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ലൈസൻസില്ലെന്നു കണ്ടെത്തിയ 9 വഴിയോര കച്ചവടസ്ഥാപനങ്ങൾ ഒഴിപ്പിച്ചു. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് മുറുക്കാൻ കച്ചവടത്തിന്റെ മറവിൽ നടത്തിയ പാൻ ഉൽപന്ന വിൽപനയും പിടികൂടി. 2 ചാക്ക് പാൻ ഉൽപന്നങ്ങൾ കസ്റ്റഡിയിൽ എടുത്തു. പുതിയ ബസ് സ്റ്റാൻഡ് വൺവേ റോഡിൽ അടഞ്ഞു കിടക്കുന്ന സ്ഥാപനത്തിന്റെ ഷട്ടറിന്റെ മുൻഭാഗം ഉപയോഗപ്പെടുത്തി റോഡിലേക്കിറക്കി നടത്തിയ അനധികൃത കച്ചവടവും ഒഴിപ്പിച്ചു. സാധനങ്ങൾ പിടിച്ചെടുത്തു.
ഇരിട്ടി പാലം മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെ 15 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. പാലത്തിനു സമീപത്തുനിന്നു മാത്രം 4 വഴിവാണിഭക്കാരെ ഒഴിപ്പിച്ചു.വഴിയോര കച്ചവടത്തിനു നൽകിയ പുതിയ അപേക്ഷകളുടെ സമഗ്ര പരിശോധനയും തുടങ്ങി. 15 നുള്ളിൽ പൂർത്തിയാക്കും. നിരോധിത ഉൽപന്നങ്ങൾ വിൽക്കുന്ന വഴിയോര കച്ചവടക്കാരുടെ നഗരസഭാ തിരിച്ചറിയൽ കാർഡ് റദ്ദാക്കാനും തീരുമാനമുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർ വി.എ.ജീൻസ്, എൻയുഎൽഎം പി.ലേജു, ഇരിട്ടി എസ്ഐ കെ.സന്തോഷ് കുമാർ, വർക്കർമാരായ സന്തോഷ്, അനിൽകുമാർ, പി.കെ.അയൂബ് എന്നിവർ നേതൃത്വം നൽകി.