പുലി: രാപകൽ പരിശോധന നടത്തി വനംവകുപ്പ്
പെരിങ്ങോം ∙പെരിങ്ങോം വയക്കര പഞ്ചായത്തിലും എരമം കുറ്റൂർ പഞ്ചായത്തിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ രാപകൽ പരിശോധന നടത്തി. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ രഞ്ജിത്തിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം രാത്രിയിലും കക്കറ, കരിമണൽ പാറ, വെള്ളോറ പ്രദേശങ്ങളിൽ ക്യാംപ്

പെരിങ്ങോം ∙പെരിങ്ങോം വയക്കര പഞ്ചായത്തിലും എരമം കുറ്റൂർ പഞ്ചായത്തിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ രാപകൽ പരിശോധന നടത്തി. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ രഞ്ജിത്തിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം രാത്രിയിലും കക്കറ, കരിമണൽ പാറ, വെള്ളോറ പ്രദേശങ്ങളിൽ ക്യാംപ് ചെയ്ത് പരിശോധന നടത്തി.എന്നാൽ, കഴിഞ്ഞ ദിവസം സ്ഥാപിച്ച ക്യാമറകളിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയില്ല. പെരിങ്ങോം, ചിലക്, അരവഞ്ചാൽ ഭാഗങ്ങളിൽ പുലിയുണ്ടെന്ന അഭ്യൂഹമുണ്ട്. ഒട്ടേറെ ക്യാമറകൾ സ്ഥാപിച്ചതായി രഞ്ജിത്ത് അറിയിച്ചു.
ക്യാമറകൾ സ്ഥാപിച്ചു
വെള്ളോറ∙ പുലി ഭീഷണി നിലനിൽക്കുന്ന വെള്ളോറയിൽ വനം വകുപ്പ് അധികൃതർ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. പുലിയെ പോലുള്ള അജ്ഞാത ജീവിയെ ആദ്യം കണ്ടതായി കരുതുന്ന വെള്ളോറ പൊതു ശ്മശാനത്തിന്റെ സമീപ പ്രദേശങ്ങളിലാണ് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. പുലി ഭീതി നിലനിൽക്കുന്ന കായപ്പൊയിലിലും നിരീക്ഷണക്യാമറ സ്ഥാപിച്ചു. ഹയർ സെക്കൻഡറി സ്കൂൾ പരിസരം, അനിക്കം, കോയിപ്ര എന്നീ ഭാഗങ്ങളിൽ പുലിയെ പോലുള്ള അജ്ഞാത ജീവിയെ കണ്ടതായി അഭ്യൂഹമുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.