മാഹി ബൈപാസ്: നെട്ടൂർ ബാലത്തിലെ സർവീസ് റോഡ് കാൽനടക്കാർക്ക് കെണിയാവുന്നു
തലശ്ശേരി ∙ മാഹി ബൈപാസിൽ നെട്ടൂർ ബാലത്തിലെ സർവീസ് റോഡ് കാൽനടക്കാർക്ക് കെണിയാവുന്നു.ബൈപാസിലെ അതേ വേഗത്തിൽതന്നെയാണ് വാഹനങ്ങൾ സർവീസ് റോഡിലൂടെയും പോകുന്നത്. നെട്ടൂർ ബാലത്തിൽ നിന്ന് കൊളശ്ശേരിയിലേക്കുള്ള സർവീസ് റോഡിന് അരികിൽ നിരനിരയായി വീടുകളാണ്. ഇവിടെ സർവീസ് റോഡിൽ നടപ്പാതയുണ്ടെങ്കിലും കാടുമൂടി

തലശ്ശേരി ∙ മാഹി ബൈപാസിൽ നെട്ടൂർ ബാലത്തിലെ സർവീസ് റോഡ് കാൽനടക്കാർക്ക് കെണിയാവുന്നു. ബൈപാസിലെ അതേ വേഗത്തിൽതന്നെയാണ് വാഹനങ്ങൾ സർവീസ് റോഡിലൂടെയും പോകുന്നത്. നെട്ടൂർ ബാലത്തിൽ നിന്ന് കൊളശ്ശേരിയിലേക്കുള്ള സർവീസ് റോഡിന് അരികിൽ നിരനിരയായി വീടുകളാണ്. ഇവിടെ സർവീസ് റോഡിൽ നടപ്പാതയുണ്ടെങ്കിലും കാടുമൂടി കിടക്കുകയാണ്.
ആളുകൾക്ക് നടപ്പാത ഉപയോഗിക്കാൻ പറ്റാതെ റോഡിൽ ഇറങ്ങി നടക്കേണ്ടി വരുന്നു. ഇതിനിടയിലാണ് അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ അപകടഭീഷണിയാകുന്നത്. ടോൾ ബൂത്ത് ഒഴിവാക്കാനായി വാഹനങ്ങൾ ഏറെയും സർവീസ് റോഡിലൂടെയാണ് പോകുന്നത്. അതുകൊണ്ടുതന്നെ ഏറെ തിരക്കാണ് നെട്ടൂർ ബാലം മുതൽ കൊളശ്ശേരി വരെയുള്ള സർവീസ് റോഡിൽ. സർവീസ് റോഡിൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.