കാട്ടുപന്നി വിളയാട്ടം: കണ്ണീർക്കടത്തിൽ കർഷകർ; തിരുമേനിയിലും പട്ടത്തുവയലിലും വ്യാപകമായി കൃഷി നശിപ്പിച്ചു
ചെറുപുഴ ∙ മലയോര മേഖലയിൽ കാട്ടുപന്നികളുടെ വിളയാട്ടം തുടരുമ്പോഴും ചെറുവിരൽ അനക്കാൻപോലും തയാറാകാത്ത അധികൃതർക്കെതിരെ കർഷകരോക്ഷം അണപൊട്ടി ഒഴുകുന്നു. ചെറുപുഴ പഞ്ചായത്തിൽ മാത്രം ഒരു മാസത്തിനുള്ളിൽ ലക്ഷക്കണക്കിനു രൂപയുടെ കൃഷികളാണു കാട്ടുപന്നികൾ നശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണു തിരുമേനിയിലും

ചെറുപുഴ ∙ മലയോര മേഖലയിൽ കാട്ടുപന്നികളുടെ വിളയാട്ടം തുടരുമ്പോഴും ചെറുവിരൽ അനക്കാൻപോലും തയാറാകാത്ത അധികൃതർക്കെതിരെ കർഷകരോക്ഷം അണപൊട്ടി ഒഴുകുന്നു. ചെറുപുഴ പഞ്ചായത്തിൽ മാത്രം ഒരു മാസത്തിനുള്ളിൽ ലക്ഷക്കണക്കിനു രൂപയുടെ കൃഷികളാണു കാട്ടുപന്നികൾ നശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണു തിരുമേനിയിലും പട്ടത്തുവയലിലും കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചത്.തിരുമേനിയിലെ ഓരത്താന്നി ജോസ്, പട്ടത്തുവയലിലെ ചെമ്പരത്തി കുര്യൻ എന്നിവരുടെ കപ്പ, ചേമ്പ് തുടങ്ങിയ കൃഷികളാണു നശിപ്പിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപും ഇവരുടെ കൃഷി പന്നികൾ നശിപ്പിച്ചിരുന്നു.
കാട്ടുപന്നികളെ എം പാനൽ ഷൂട്ടർമാരെ ഉപയോഗിച്ച് വെടിവച്ചുകൊല്ലാൻ പഞ്ചായത്തിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതിനുള്ള നടപടികളൊന്നും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഇതാണു കർഷകരോക്ഷം ശക്തമാകാൻ കാരണമായത്. ബാങ്കുകളിൽ നിന്നു വായ്പയെടുത്തും സ്വർണം പണയം വച്ചുമാണു പല കർഷകരും കൃഷിയിറക്കുന്നത്. എന്നാൽ നേരം ഇരുട്ടിവെളുക്കുമ്പോഴേക്കും കാട്ടുപന്നികൾ കൃഷിയിടം വെളുപ്പിച്ചിട്ടുണ്ടാകും.രണ്ടും മൂന്നും വർഷം പ്രായമായ കമുകിൻ തൈകളും തെങ്ങിൻ തൈകളും കിഴങ്ങുവർഗകൃഷികളും കാട്ടുപന്നികൾ കുത്തിനശിപ്പിക്കുന്നത് നോക്കിനിൽക്കാൻ മാത്രമേ കർഷകർക്ക് സാധിക്കുന്നുള്ളു. ഇനി ആരോട് പരാതി പറയണമെന്നാണു കർഷകരുടെ ചോദ്യം.